NEWS

പ്രോട്ടോകോൾ ഓഫീസർ വിശദീകരണം നൽകണം ,എൻഐഎയും കസ്റ്റംസും നോട്ടീസ് അയച്ചു

നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വിശദീകരണം നൽകണം .ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ ഓഫീസർക്ക് എൻഐഎയും കസ്റ്റംസും നോട്ടീസ് നൽകി .

യു എ യിൽ നിന്നെത്തിയ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ എല്ലാം നൽകണം എന്നാണ് ആവശ്യം .രണ്ടു വർഷത്തിനുള്ളിലെ വിശദ വിവരങ്ങൾ ആണ് ആവശ്യപ്പെട്ടിരിക്കുന്നത് .ഈ മാസം ഇരുപതിനകം വിശദീകരണവും രേഖകളും നല്കണം എന്നാണ് ആവശ്യം .

സ്വർണക്കടത്ത് കേസിൽ തെളിവുകൾ ആണ് ഈ രേഖകൾ .രേഖകൾ കേസിൽ ആവശ്യമാണെന്ന് നോട്ടീസിൽ അന്വേഷണ ഏജൻസികൾ പറയുന്നു .

ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് കുറ്റകരവും തെറ്റായ രേഖകൾ നൽകുന്നത് ശിക്ഷാർഹവും ആണെന്നും കസ്റ്റംസ് നൊട്ടീസിൽ വ്യക്തമാക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: