Month: August 2020
-
NEWS
നഴ്‌സിംഗ് സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
നഴ്‌സിംഗ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്റെ പതിനൊന്നു മടങ്ങ് അപേക്ഷകള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ 20 ശതമാനം നഴ്‌സിംഗ് സീറ്റ് കൂട്ടണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്കി. നഴ്സിംഗ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ 6,265ല സീറ്റുകള്‍ മാത്രമേയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ നല്ലൊരു ശതമാനം കുട്ടികള്‍ കേരളത്തിനു പുറത്തുപോയി പഠിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരിമൂലം കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് ഇത്തവണ 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയില്‍ നഴ്സിംഗ് സീറ്റുകളുടെ എണ്ണവും സര്‍ക്കാരിനു കൂട്ടാവുന്നതേയുള്ളു. ഇതിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് അറിയുന്നു. 127 സ്വാശ്രയ കോളജുകളും 6 സര്‍ക്കാര്‍ കോളജുകളുമാണ് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാരിനാണ്. കേരളത്തെ വലിയ തോതില്‍ ശാക്തീകരിച്ച തൊഴില്‍മേഖലയാണ് നഴ്സിംഗ്. വിദേശത്ത് മലയാളി നഴ്മാര്‍ക്കു നല്ല ഡിമാന്‍ഡുമുണ്ട്. ലക്ഷക്കണക്കിന് മലയാളി കുട്ടികളും അവരുടെ കുടുംബങ്ങളും നഴ്സിംഗ് ജോലിയിലൂടെ…
Read More » -
NEWS
ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല,സച്ചിനില്ലെങ്കിലും ഒറ്റക്ക് നിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിൽ ഗെഹ്‌ലോട്ട്
രാജസ്ഥാൻ നിയമസഭാ നാളെ ചേരാൻ ഇരിക്കെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു സുപ്രീം കോടതി വിധി ആശ്വാസമായി .മായാവതിയുടെ ബിഎസ്പിയിൽ നിന്ന് കൂറ് മാറി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചു .ബിജെപി എംഎൽഎ മദൻ ദിലാവർ ആണ് ഹർജി സമർപ്പിച്ചത് . ഈ പശ്ചാത്തലത്തിൽ ഗെഹ്‌ലോട്ട് സർക്കാർ നാളെ വിശ്വാസ വോട്ട് തേടിയേക്കും .സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും തിരിച്ചെത്തിയെങ്കിലും ഇവരെ പൂർണമായി വിശ്വാസത്തിൽ എടുക്കാൻ ഗെഹ്‌ലോട്ട് തയ്യാറല്ല .ഈ പശ്ചാത്തലത്തിൽ ഗെഹ്ലോട്ടിനു ഏറെ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതി നിലപാട് . ബിഎസ്പി എംഎൽഎമാരെ സഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണം എന്നായിരുന്നു ബിജെപി എംഎൽഎയുടെ ആവശ്യം .ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനാൽ ഇപ്പോൾ ഇടപെടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കുക ആയിരുന്നു .ബിഎസ്പിയുടെ എംഎൽഎമാർ മുഴുവൻ പേരും കോൺഗ്രസിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട് . 200 അംഗ…
Read More » -
പോലീസിന്റേത് മനുഷ്യാവകാശ ലംഘനം ,സിഡിആർ ശേഖരിക്കുന്നത് എന്തിനെന്നു രമേശ് ചെന്നിത്തല
പോലീസ് കോവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നത് എന്തിനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കൃത്യമായ മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ അമേരിക്കൻ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .പിന്നെ എന്തിനാണ് പോലീസ് സിഡിആർ ശേഖരിക്കുന്നതെന്നു രമേശ് ചെന്നിത്തല ചോദിച്ചു . കേരളത്തെ ഒരു സർവൈലൻസ് സംസ്ഥാനം ആക്കാനാണോ നീക്കമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു .രോഗം വരുന്നവരുടെ സിഡിആർ പോലീസ് എടുക്കുന്നത് ഞെട്ടിക്കുന്ന സംഭവം ആണ് .രോഗി കുറ്റവാളി അല്ല രോഗം കുറ്റകൃത്യവുമല്ല .പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത് കൃത്യമായ മനുഷ്യാവകാശ ലംഘനം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു . കഴിഞ്ഞ ദിവസം സിഡിആർ ശേഖരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .ഇല്ലാത്ത അധികാരം പൊലീസിന് കൊടുക്കുന്നത് നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി .
Read More » -
NEWS
കാസർഗോട്ട് ആൻ മേരിയെ കൊന്നത് തന്നെ ,പ്രതി സഹോദരൻ
കാസർഗോട്ട് പതിനാറുകാരിയെ കൊന്നത് സ്വന്തം സഹോദരൻ .കാസർഗോഡ് ബ്ലാളിൽ ആണ് സംഭവം .സഹോദരൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം ചേർത്ത് ആൻ മേരിയെ കൊന്നതാണെന്നു പോലീസ് സ്ഥിരീകരിച്ചു .ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് ആൻ മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തുടർന്ന് ആൻ മേരിക്ക് മഞ്ഞപ്പിത്തം ബാധിച്ചു .ആഗസ്റ്റ് അഞ്ചിന് ആൻ മേരി മരിച്ചു . ഇരുപത്തിരണ്ടുകാരൻ ആയ സഹോദരൻ ഐസ്‌ക്രീമിൽ വിഷം ചേർത്താണ് സഹോദരിയെ കൊന്നത് .അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കാൻ ആയിരുന്നു ആൽബിന്റെ ശ്രമം .അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ് . രഹസ്യ ബന്ധങ്ങൾക്ക് കുടുംബം തടസമാണെന്നു കരുതിയാണ് പ്രതി കൃത്യം ചെയ്തത് .ആൽബിൻ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ .
Read More » -
LIFE
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട്” പൂജ നടന്നു
ഹെവൻലി മൂവീസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന ‘രണ്ട്’ എന്ന സിനിമയുടെ പൂജ ഹെവൻലി മൂവീസിന്റെ ഓഫീസിൽ വെച്ച് നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ), സണ്ണി തഴുത്തല (പ്രൊഡക്ഷൻ കോ – ഓർഡിനേറ്റർ), സിബിചന്ദ്രൻ , ഐശ്വര്യ രാജേന്ദ്രൻ , ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മരാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , മാല പാർവ്വതി, അനീഷ് ജി മേനോൻ , നവാസ്…
Read More » -
NEWS
വെടിനിർത്തൽ കഴിഞ്ഞിട്ട് 72 മണിക്കൂർ ,ഇനിയും സച്ചിനെ കാണാതെ ഗെഹ്‌ലോട്ട് ,കെ സി വേണുഗോപാൽ രാജസ്ഥാനിലേക്ക് കുതിച്ചു
രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തൽ വന്നു കഴിഞ്ഞിട്ട് 72 മണിക്കൂർ കഴിഞ്ഞു .എന്നാൽ ഇതുവരെ ഇടഞ്ഞു നിന്ന് തിരിച്ചു വന്ന സച്ചിൻ പൈലറ്റിനെ കാണാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൂട്ടാക്കിയിട്ടില്ല .സംഗതിയുടെ ഗൗരവം മനസിലാക്കിയ ഹൈക്കമാൻഡ് സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു . സച്ചിനെ കണ്ടില്ലെങ്കിലും താൻ ക്ഷമിക്കാൻ തയ്യാറാണെന്ന് പരമ്പര ട്വീറ്റുകളിലൂടെ അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി .”സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് .ഒരു മാസമായി പാർടിക്കുള്ളിൽ സംഭവിച്ചത് എന്താണെങ്കിലും സംസ്ഥാനത്തിനും രാജ്യത്തിനും രാജസ്ഥാനിലെ ജനങ്ങൾക്കും വേണ്ടി നമ്മുക്ക് മുന്നോട്ട് പോയെ പറ്റൂ .എല്ലാം പൊറുത്തും ക്ഷമിച്ചും മുന്നോട്ട് പോകുക “ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു . The struggle of Congress party is to #SaveDemocracy under leadership of Smt #SoniaGandhi ji & #RahulGandhi ji. Whatever misunderstanding occurred…
Read More » -
TRENDING
കരുതലിന്റെ കരുത്തിനായി കോവിഡ് ബ്രിഗേഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപെടുത്താന്‍ ഇതിനോടകം എണ്ണായിരത്തിലധികം ആരോഗ്യ പ്രവത്തകരെ സര്‍ക്കാര്‍ അടിയന്തിരമായി നിയമിച്ചു. എണ്ണൂറിലധികം സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കി. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. ഇതോടൊപ്പം മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ആരോഗ്യ…
Read More » -
TRENDING
കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം,മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ യാത്രമധ്യേ യുവതിയുടെ നില വഷളായതോടെ ആംബുലന്‍സ് ജീവനക്കാര്‍ ആംബുലന്‍സില്‍ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മികച്ച അടിയന്തര പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിദ്ധഘട്ടത്തില്‍ ജീവനക്കാര്‍ നടത്തിയ സേവനം വളരെ വലുതാണ്. കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന്…
Read More » -
NEWS
പെട്ടിമുടിയിൽ നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ,ഒപ്പം ഗവർണറും
പെട്ടിമുടിയിൽ ദുരിതബാധിതരെ പൂർണമായും പുനരധിവസിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .ഗവർണർക്കൊപ്പം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അവലോകന യോഗവും നടത്തി .കമ്പനിയുമായി സഹകരിച്ചാവും പുനരധിവാസപ്രവർത്തനങ്ങൾ .ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ അടക്കം കമ്പനിക്ക് സഹകരിക്കാൻ ആവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . ദുരന്തത്തിൽ പല കുടുംബങ്ങളിലെയും കുട്ടികൾ ഒറ്റപ്പെട്ടു പോയിട്ടുണ്ട് .ഇവരുടെ പഠനച്ചെലവ് സർക്കാർ വഹിക്കും .അപകടത്തിപ്പെട്ടവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കും .വൻദുരന്തമാണ് പെട്ടിമുടിയിൽ നടന്നതെന്ന് ഗവർണർ പ്രതികരിച്ചു . രാജമല പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണറും ഹെലികോപ്റ്റർ ആണ് മൂന്നാറിൽ എത്തിയത് .മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.
Read More » -
NEWS
റാംമന്ദിർ ട്രസ്റ്റ് തലവന് കോവിഡ് ,സ്ഥിരീകരിച്ചത് ഭൂമി പൂജക്ക് പിന്നാലെ
ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മേധാവി നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു .ഒരാഴ്ചക്ക് മുൻപ് രാമക്ഷേത്ര ശിലാസ്ഥാപനത്തിനു അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊത്ത് പങ്കെടുത്തിരുന്നു . ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നൃത്യ ഗോപാൽ ദാസിന് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചു .ഓഗസ്റ്റ് 5 നു നടന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യോഗി ആദിത്യനാഥ് ,ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് എന്നിവരും നൃത്യ ഗോപാൽ ദാസിന്ഒപ്പം വേദി പങ്കിട്ടിരുന്നു . നൃത്യ ഗോപാൽ ദാസ് ക്ഷണിച്ച 175 അതിഥികൾ ആണ് ചടങ്ങിൽ പങ്കെടുത്തത് .കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നടന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കപ്പെട്ടു എന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു .പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴും സ്റ്റാമ്പ് പുറത്തിറക്കുമ്പോഴും നൃത്യ ഗോപാൽ ദാസ് വേദിയിൽ ഉണ്ടായിരുന്നു ..
Read More »