NEWS

നികുതി നടപടികൾ ലഘൂകരിക്കാൻ രാജ്യത്ത് പുതിയ പ്ലാറ്റ്‌ഫോം

നികുതി നടപടികൾ ലഘൂകരിക്കാനുള്ള രാജ്യത്തെ പുതിയ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു .വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത് .നികുതി പിരിവ് ലളിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി .

നിയമങ്ങളും നയങ്ങളും ജനസൗഹൃദമാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു .നിർബന്ധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് തീരുമാനങ്ങൾ എടുത്തിരുന്നത് .ചർച്ചകൾ മാത്രമായിരുന്നു നടന്നിരുന്നത് .അങ്ങനെയുള്ളപ്പോൾ ആഗ്രഹിച്ച ഫലം ഉണ്ടാകില്ല .ഇപ്പോൾ ഈ സമീപനം തന്നെ മാറിയിരിക്കുന്നു .നമ്മുടെ നികുതി സംവിധാനത്തെ തടസ്സമില്ലാത്തത് ആക്കണം വേദനപ്പിക്കാത്തത് ആക്കണം .അതേസമയം മുഖം നോക്കാത്തതുമാക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു .

ഫേസ്ലെസ്സ് അസ്സെസ്സ്മെന്റ് ,ഫേസ്ലെസ്സ് അപ്പീൽ ,ടാക്സ് പെയേഴ്‌സ്‌ ചാർട്ടർ എന്നിവ പുതിയ സംവിധാനത്തിൽ ഉണ്ടാകും .ഇതിൽ ഫേസ്ലെസ്സ് അപ്പീൽ സേവനം ഒഴികെയുള്ളവ ഇന്നുമുതൽ നിലവിൽ വരും .ഫേസ്ലെസ്സ് അപ്പീൽ സെപ്റ്റംബർ 25 നു നിലവിൽ വരും .

Back to top button
error: