കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയാൽ ഇന്ത്യക്കുള്ള ഗുണം
വലിയ അധികാരങ്ങളിൽ നിന്ന് എപ്പോഴും അകലെ ആയിരുന്നു അമേരിക്കയിലെ ഇന്ത്യക്കാർ .പക്ഷെ ഇവിടെ കമലാ ഹാരിസ് ചരിത്രം കുറിച്ചിരിക്കുകയാണ് .ഒരു പുതിയ അധ്യായത്തിന്റെ തുടക്കം എന്നെങ്കിലും പറയാം .ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ അമേരിക്കൻ പ്രസിഡണ്ട് പോസ്റ്റുകളിലൊന്നിൽ അവകാശം ഉന്നയിച്ചിരിക്കുന്നത് .
“ജോ ബൈഡൻ അമേരിക്കൻ ജനതയെ ഒന്നിപ്പിക്കും.കാരണം അദ്ദേഹം അതിനു വേണ്ടി പോരാടുന്ന ആളാണ് .നമ്മുടെ ആശയങ്ങൾക്ക് അനുസരിച്ച് അമേരിയ്ക്കൻ ജനതയെ അദ്ദേഹം കെട്ടിപ്പടുക്കും .”കമല ട്വിറ്ററിൽ കുറിച്ചു .
ക്രമസമാധാന രംഗത്ത് ശക്തമായ നിലപാടുകൾ എടുക്കുന്ന ആളാണ് കമലാ ഹാരിസ് .മനുഷ്യാവകാശ സംരക്ഷണ രംഗത്തെ അവരുടെ നിലപാടുകൾ ശ്രദ്ധേയമാണ് .
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പലപ്പോഴും ഇന്ത്യാ വിമർശനവും കമലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് .ആർട്ടിക്കിൾ 370 പോലുള്ള കാര്യങ്ങളിൽ വ്യക്തവും ശക്തവും ആയ നിലപാട് കമല എടുത്തിട്ടുണ്ട്. റിപ്പബ്ലിക്കൻ സർക്കാരിനെ പോലുള്ള ഇന്ത്യ അനുകൂല നിലപാട് ഡെമോക്രാറ്റിക് സർക്കാർ എടുക്കണമെന്ന് ഇല്ലെന്നു ഒരു അമേരിക്കൻ മാധ്യമ നിരീക്ഷകൻ സൂചിപ്പിച്ചു .അതേസമയം എമിഗ്രെഷൻ ,വിസ ചട്ടങ്ങൾ എന്നിവയിൽ നിലവിലെ സർക്കാരിനേക്കാൾ ഭേദമാകും കമലാ ഹാരിസിന്റെ സർക്കാർ .
ഇന്ത്യൻ -അമേരിക്കൻ സമൂഹത്തിൽ കമല ഹാരിസിന് നിർണായക സ്വാധീനം ഉണ്ട് .ഇത് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് ഏറെ ഗുണം ചെയ്യും .തങ്ങളുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമലായ ഹാരിസിനെ പോലുള്ളവർ ജയിക്കാൻ 10 ലക്ഷം ഡോളർ സമാഹരിക്കുമെന്നു ഇന്ത്യൻ സമൂഹം പ്രഖ്യാപിച്ചു കഴിഞ്ഞു .