Month: August 2020

  • രാജ്യത്ത് 24 മണിക്കൂറിനിടെ 78,761 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: ഓരോ ദിവസവും രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 78,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 35,42,733 ആയി ഉയര്‍ന്നു. മാത്രമല്ല രാജ്യത്ത് 948 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 63498 ആയി. ഇത് വരെ രാജ്യത്ത് 27,13,933 പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം,മഹാരാഷ്ട്രയില്‍ മാത്രം 16,867 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. ആകെ മരണം 24,103 ആയി. ആന്ധ്രയില്‍10,548 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം നാല് കോടി പിന്നിട്ടു.

    Read More »
  • NEWS

    പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായി; യുവാവ് ആത്മഹത്യ ചെയ്തു

    തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു(29)ആണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനു എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു അനു. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പില്‍ എഴുതി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന് ഏപ്രില്‍ വരെയെ കാലാവധി ഉണ്ടായിരുന്നുളളു. തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുമാസം കൂടി സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂണ്‍ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ക്കു കൂടി അഡൈ്വസ് മെമ്മോ അയക്കാന്‍ സാധിച്ചുവെന്ന് പി.എസ്.സി.…

    Read More »
  • NEWS

    സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ലഹരി കടത്ത് സംഘവുമായി ബന്ധം, കേസിലെ പുതിയ കഥാപാത്രം അനിഖ ആരാണ് ?

    ലഹരി വേട്ടക്കിടെ ബംഗളുരുവിൽ പിടിയിലായ മുഹമ്മദ് അനൂപ് എന്ന കൊച്ചിക്കാരന് സ്വപ്ന സുരേഷുമായി അടക്കം ബന്ധം .സ്വർണക്കടത്തിന് പണം ശേഖരിക്കാൻ ഇയാളുടെ സഹായം തേടിയിട്ടുണ്ട് എന്നാണ് വിവരം .മുഹമ്മദ് അനൂപ് ,പാലക്കാട് സ്വദേശി ആർ രവീന്ദ്രൻ എന്നിവർക്കൊപ്പം ഡി അനിഖയെന്ന ഇവരുടെ നേതാവും പിടിയിൽ ആയിട്ടുണ്ട് . സീരിയൽ നടി ആയിരുന്നു അനിഖ . ഇവർ ബെംഗളൂരു സ്വദേശി ആണ് .സിനിമാ മേഖലയിൽ ഉള്ളവർക്ക് ലഹരി എത്തിച്ചു കൊടുത്തിരുന്നത് അനിഖയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നാണ് കണ്ടെത്തൽ .കൊറിയർ വഴിയാണ് ലഹരി വസ്തുക്കൾ ഇന്ത്യയിലേക്ക് വരുത്തിയിരുന്നത് .ബ്രസൽസിൽ നിന്നാണ് പ്രധാനമായും കൊറിയർ വന്നിരുന്നത് .ഇടപാടുകൾക്ക് ബിറ്റ്‌കോയിൻ ആണ് ഉപയോഗിച്ചിരുന്നത് . അനിഖയുടെ നേതൃത്വത്തിൽ ആയിരുന്നു ഇടപാട് .മുഹമ്മദ് അനൂപും രവീന്ദ്രനും ആണ് ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു കൊടുത്തിരുന്നത് .ഒരു വീട്ടിൽ നിരന്തരം നിരവധി ആളുകൾ വരുന്നതിനെ കുറിച്ച് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയത് .

    Read More »
  • NEWS

    മൂന്ന് ദിവസം മദ്യവില്പന ഇല്ല ,തിരുവോണത്തിന് ബാറും അവധി

    ഇന്ന് കഴിഞ്ഞാൽ വ്യാഴാഴ്ചയേ മദ്യവില്പന ഉണ്ടാകൂ .മൂന്ന് ദിവസം അവധിയാണ് .തിരുവോണ ദിവസം ബാറിലൂടെയും മദ്യവിൽപന ഉണ്ടാകില്ല . ബെവ്കോ കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു .ഈ വര്ഷം അത് ബാറുകൾക്കും ബാധകമാക്കുകയാണ് .കഴിഞ്ഞ തവണ തിരുവോണ ദിവസം ബാറുകളിലൂടെ മദ്യം വിറ്റത് ഏറെ വിവാദങ്ങൾക്ക് കാരണം ആയിരുന്നു .ബാറുകളെ സഹായിക്കാൻ ആണ് ബെവ്‌കോ ഷോപ്പുകൾക്ക് അവധി നൽകിയത് എന്ന ആരോപണം ഉയർന്നുവന്നു . കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾ തുറന്നാൽ തിരക്ക് കൂടും എന്ന കാര്യവും സർക്കാർ കണക്കിലെടുത്തു .നാളെ തിരുവോണം അവധിയാണ് .മറ്റന്നാൾ ഒന്നാം തിയ്യതി ഡ്രൈ ഡേ ആണ് .രണ്ടിന് ശ്രീനാരായണ ജയന്തി ആണ് .നേരത്തെ തന്നെ ഈ ദിനത്തിൽ മദ്യവില്പന നിരോധിച്ചിട്ടുണ്ട് .

    Read More »
  • NEWS

    സ്വപ്നയുടെ കൈപ്പടയിൽ എഴുതിയ മൊഴി ചോർന്നത് എങ്ങനെ ?അന്വേഷണം

    സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ കുറിച്ച് പറയുന്ന സ്വന്തം കൈപ്പടയിൽ എഴുതിയ മൊഴി ചോർന്നതിനെതിരെ അന്വേഷണം .കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം ആണ് അന്വേഷണം നടത്തുന്നത് .ചോർന്ന മൊഴി ചാനലുകളിൽ വരികയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു . കസ്റ്റംസിലെ ഉന്നതർ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് വിവരം . പ്രത്യേക ഭാഗം മാത്രമാണ് ചോർന്നത് .ആരുടെ പക്കൽ നിന്നാണ് ചോർന്നത് എന്നാണ് അന്വേഷണം .ഇക്കാര്യത്തിൽ സ്വർണക്കടത്ത് അന്വേഷിക്കുന്ന മറ്റു അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് . സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തതിനു ശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു .അപ്പോൾ നൽകിയ മൊഴിയാണ് ചോർന്നത് .

    Read More »
  • NEWS

    മന്ത്രി ജി സുധാകരന്റെ മകന് ജനം ടിവിയിൽ ഓഹരിയെന്നു ചാനൽ ,വിവാദം കൊടുമ്പിരി കൊള്ളുന്നു

    മന്ത്രി ജി സുധാകരന്റെ മകന് ജനം ടി വിയിൽ ഓഹരിയെന്ന വെളിപ്പെടുത്തലുമായി ചാനൽ രംഗത്ത് .ജനം ടി വി ചീഫ് എഡിറ്റർ ജി കെ സുരേഷ്ബാബുവാണ് ചർച്ചക്കിടയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് . ജനം ടി വി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു .ഇതിനു പിന്നാലെ സിപിഐഎം ആരോപണവുമായി രംഗത്തെത്തി .ജനം ടി വി ബിജെപി -ആർ എസ് എസ് ചാനൽ ആണെന്നായിരുന്നു സിപിഐഎം ആരോപണം .അനിലിനെ ചോദ്യം ചെയ്തത് ബിജെപി വിശദീകരിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു . 5200 ഓഹരി ഉടമകൾ ചാനലിനു ഉണ്ട് .ഇതിൽ രാഷ്ട്രീയക്കാരുമുണ്ട് .ഇതിൽ സിപിഎമ്മുകാരും ഉണ്ട് .ദേശസ്നേഹികളാണ് ചാനലിന്റെ ഓഹരി ഉടമകൾ എന്നും സുരേഷ്ബാബു പറഞ്ഞു . ചാനലിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തിയിരിക്കുകയാണ് അനിൽ നമ്പ്യാരെ .അനിൽ നമ്പ്യാർ മുന്നോറോളമുള്ള ജീവനക്കാരിൽ ഒരാൾ ആണെന്നും ഓഹരി ഉടമയല്ലെന്നും ചാനൽ എം ഡി പി വിശ്വരൂപൻ പറഞ്ഞു .

    Read More »
  • NEWS

    1977 ,1999 ,2020  – ഗാന്ധി കുടുംബം ചോദ്യം ചെയ്യപ്പെട്ട വർഷങ്ങളും അതിജീവനത്തിന്റെ കഥയും  

    കോൺഗ്രസ്‌ പാർട്ടിയിൽ എല്ലായിപ്പോഴും സമ്പൂർണ പിന്തുണ ഗാന്ധി കുടുംബത്തിന് കിട്ടിയിട്ടില്ല. സാക്ഷാൽ ഇന്ദിര ഗാന്ധി പോലും കോൺഗ്രസിന് പുറത്തായിട്ടുണ്ട്. ഇപ്പോഴത്തെ കൊട്ടാരവിപ്ലവം സാകൂതം വീക്ഷിക്കുന്നവർക്ക് പഴയ കഥകളിലും താല്പര്യം ഉണ്ടാകാം ഡിസംബർ 28 നു കോൺഗ്രസ്സ് ഡൽഹിയിലെ പുതിയ പാർട്ടി ആസ്ഥാനത്തേക്ക് മാറുകയാണ് .ഏവരും ഉയർത്തുന്ന ചോദ്യങ്ങൾ രണ്ടെണ്ണമാണ് .അതിൽ ഏറ്റവും പരമപ്രധാനം പുതിയ പ്രസിഡണ്ട് ആകുമോ പുതിയ ആസ്ഥാനത്തിന്റെ ചുമതലക്കാരൻ എന്നാണ് .രണ്ടാമത്തെ ചോദ്യം ഒറ്റക്കെട്ടായ പാർട്ടിയെ ആണോ ദീൻ ദയാൽ മാർഗിലെ ഓഫീസിൽ കാണാനാവുക എന്നതാണ് . സമീപകാലത്തെ ഏറ്റവും വലിയ കൊട്ടാരവിപ്ലവത്തിന്റെ അലയൊലികൾ ആണ് കോൺഗ്രസ്സ് അകത്തളങ്ങളിൽ നിന്ന് കേൾക്കുന്നത് .23 നേതാക്കൾ ദൃശ്യവും ശക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ടു കത്തയച്ചത് ഒരു അച്ചടക്ക ലംഘനം ആയി വ്യാഖ്യാനിക്കാൻ ആവില്ലെങ്കിലും വരികൾക്കിടയിലൂടെ വായിച്ചാൽ ഗാന്ധി – നെഹ്‌റു കുടുംബത്തിലെ മൂന്നുപേർക്കെതിരെയാണ് കത്തെന്നു വ്യക്തമാണ് -സോണിയ -രാഹുൽ -പ്രിയങ്ക . പാർട്ടി തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക അധ്യക്ഷക്ക് ലഭിച്ചിരിക്കുന്നത്…

    Read More »
  • ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ…

    Read More »
  • LIFE

    ആറ്റ്‌ലി ചിത്രത്തില്‍ കിങ് ഖാന്‍ റോ ഏജന്റായി എത്തുന്നു

    ആരാധകര്‍ക്ക് ആവേശമായ കിങ് ഖാന്റെ പുതിയ ചിത്രത്തെപ്പറ്റിയുളള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2018 ല്‍ റിലീസായ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരുഖാന്റെ പുതിയ ചിത്രത്തെപ്പറ്റിയുളള വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. രാജ്കുമാര്‍ ഹിറാനിയുമായി സഹകരിച്ച് പുതിയ ചിത്രമുണ്ടാകുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിരുന്നില്ല. പിന്നീട് മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ ആഷിഖ് അബുവും ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഷാരുഖിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണെന്നുളള തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ നിരയില്‍ ഏറ്റവും അവസാനം എത്തുന്ന പേര് തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടേതാണ്. ഒരു ചിത്രത്തിനായി ആറ്റ്‌ലിയും കിംങ് ഖാനും ഒരുമിക്കുന്നുവെന്നും ഈ ചിത്രത്തില്‍ കിങ് ഖാന്‍ ഒരു റോ ഏജന്റായിട്ടാണ് വേഷമിടുന്നതെന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ കിങ് ഖാന്‍ ഒന്നിലധികം ഗെറ്റപ്പുകളിലാവും പ്രത്യക്ഷപ്പെടുകയെന്ന് സൂചനകളുണ്ട്. ചിത്രത്തെപ്പറ്റി നടനും സംവിധായകനും സംസാരിച്ച് കഴിഞ്ഞുവെന്നും കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് 2021ല്‍…

    Read More »
  • NEWS

    ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തുരങ്കം; ജാഗ്രതയോടെ സേന

    തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്തുളള തുരങ്കം ആദ്യം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന. പാകിസ്ഥാനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാംബയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബി.എസ്.എഫ്. ഐ.ജി. എന്‍.എസ്. ജംവാലിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമാകുന്ന ഇത്തരം നിര്‍മിതികള്‍ മേഖലയില്‍ ഇനിയുമുണ്ടോ എന്നറിയാന്‍ ബി.എസ്.എഫ്. വ്യാപക പരിശോധന നടത്തി വരികയാണ്. അതേസമയം, ദുരന്തമുഖത്ത് നിന്ന് മണല്‍ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നല്‍കിയിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ്. മണല്‍ച്ചാക്കുകളിലെ പാകിസ്ഥാന്റെ മുദ്രകളില്‍ നിന്ന് വ്യക്തമാക്കുന്നത്…

    Read More »
Back to top button
error: