എന്റെ ഉമ്മ ഇങ്ങനല്ല, ചുംബന സമരത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ടൊവിനോ

ലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. മലയാളത്തില്‍ പെട്ടെന്ന് വളര്‍ന്ന് മുന്‍നിരയിലെത്തിയ നടന്‍ കൂടിയാണദ്ദേഹം. കഥാപാത്രത്തില്‍ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും അധ്വാനിക്കാന്‍ മനസുള്ള ടൊവിനോയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഏറ്റവുമൊടുവില്‍ അച്ചനുമൊത്ത് ജിമ്മില്‍ നില്‍ക്കുന്ന ടൊവിനോയുടെ ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

താരത്തിന് ലഭിക്കുന്ന സ്വീകാര്യത പോലെ തന്നെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് വിമര്‍ശനങ്ങളും ഏറ്റു വാങ്ങാറുണ്ട്. പ്രളയകാലത്ത് ജനങ്ങല്‍ക്ക് വേണ്ടി മുന്നില്‍ നിന്ന ടൊവിനോയെക്കുറിച്ച് പബ്ലിസിറ്റിക്കും പടത്തിന്റെ പ്രൊമോഷനും വേണ്ടിയാണ് ഇത്തരം കാട്ടിക്കൂട്ടലുകളെന്ന് ഒരു വിഭാഗം ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഒരു കാലത്ത് ടൊവിനോ ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ ളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലിപ് ലോക് രംഗങ്ങള്‍ ചെയ്തതിന്റെ പേരിലും ടോവിനോ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു.

ഇടക്കാലത്ത് ടൊവിനോയുടേത് എന്ന പേരില്‍ പ്രചരിച്ച ചുംബനസമരത്തിലെ ചിത്രത്തെപ്പറ്റി അവതാരകന്‍ ചോദിച്ചപ്പോഴാണ് എന്റെ ഉമ്മ ഇങ്ങനല്ല എന്ന രസകരമായ മറുപടി ടൊവിനോ പറഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിപ്പക്കപ്പെട്ടെന്നും ആളുകള്‍ തന്നെ ഒരുപാട് ക്രൂശിച്ചെന്നും ടോവിനോ പറയുന്നു. ആ ചിത്രത്തിലുള്ള വ്യക്തി പോസ്റ്റിന് താഴെ ടൊവിനോ അല്ല താനാണ് ചിത്രത്തിലുളളതെന്ന്‌ കമന്റ് ഇട്ടിട്ടും ആളുകള്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. അവര്‍ക്കപ്പോഴും അതെന്റെ ഉമ്മയായിരുന്നു. -ചിരിച്ച്‌
കൊണ്ട് ടൊവിനോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *