അന്നെന്നെ സഹായിച്ചത് ദിലീപാണ്- കെ.പി.എസ്.സി ലളിത

ലയാള സിനിമയില്‍ ഇടക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരാണ് നടന്‍ ദിലീപിന്റേത്. വര്‍ഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്ന ദിലീപ് നടിയെ ആക്രമിച്ച കേസില്‍ പ്രതിയെന്നാരോപിക്കപ്പെട്ട് അറസ്റ്റിലായതോടെ അതുവരെ തോളിലേറ്റി നടന്നവരടക്കം താരത്തെ നിഷ്‌കരുണം തള്ളിപ്പറഞ്ഞു. മലയാളസിനിമയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ദിലീപിനൊപ്പം നിന്നത്.

മലയാള സിനിമ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം തുണയായി നിന്നത് ദിലീപോ ദിലീപ് ചിത്രങ്ങളോ ആണ്. നല്ല നടനായും, സംഘാടകനായും ദിലീപ് മലയാള സിനിമയിലെ ശ്രദ്ധകേന്ദ്രമായി നിലകൊണ്ടു. കുറ്റാരോപിതനായി നില്‍ക്കുമ്പോളും അദ്ദേഹത്തെ പിന്തുണച്ച് ഒരു വിഭാഗം ശക്തമായ പിന്തുണ അര്‍പ്പിച്ചിരുന്നു.

ഇപ്പോള്‍ നടിയായ കെ.പി.എസ്.സി ലളിതാണ് ഒരു ചാനല്‍ പ്രോഗ്രാമില്‍ ദിലീപിനെപ്പറ്റിയുള്ള അനുഭവം തുറന്ന് പറഞ്ഞത്. അവന്‍ എനിക്ക് മോനേപ്പോലെയാണ്. അവര്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച കടയുടെ നിലവിളക്ക് കൊളുത്താന്‍ ദിലീപിന്റെയമ്മയ്‌ക്കൊപ്പം ഞാനുമുണ്ടായിരുന്നു. അത്രത്തോളം സ്‌നേഹം എന്നോട് ദിലീപിനുണ്ട്, എനിക്ക് തിരിച്ചും. ദിലീപ് ഒരുപാട് പേരെ രഹസ്യമായി സഹായിക്കുന്നുണ്ട്. എന്റെ മകളുടെ കല്യാണത്തിന് കാര്യങ്ങള്‍ നടത്താന്‍ കാശില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ദിലീപാണ് ഒരാളുടെ കൈയ്യില്‍ പണം കൊടുത്ത് വിട്ടത്. മകളുടെ കല്യാണത്തീയതി ഓര്‍ത്ത് വെച്ച് ആവശ്യമുള്ളതെല്ലാം എത്തിച്ചതും ദിലീപാണ്. ആ കാശ് ഒരിക്കലും തിരിച്ച് ചോദിച്ചിട്ടുമില്ല, അത്രയ്ക്കും സ്‌നേഹമാണ് ദിലീപിന്. എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് അയാള്‍ സഹായം ചെയ്യുന്നുണ്ട്. പക്ഷേ ആരുടെയും നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടിയല്ലത്-കെ.പി.എസ്.സി ലളിത ഓര്‍മ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *