TRENDING

എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍

ലോകമെമ്പാടും കോവിഡ് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ അവയെ പിടിച്ച് കെട്ടാനുളള വാക്‌സിന്‍ നിര്‍മ്മാണ പണിപ്പുരയിലാണ് ലോകരാജ്യങ്ങള്‍. ആര് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കും എന്ന മത്സരബുദ്ധിയും ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ഈ കോവിഡിനെന്നല്ല ഇനി വരാന്‍ പോകുന്ന എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാല.

ജനിതക സീക്വന്‍സിങ്ങ് ഉപയോഗിച്ചുളള ഈ വാക്സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.ഭാവിയില്‍ വൈറസിന് വരാന്‍ സാധ്യതയുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ കണ്ടെത്താനായി 3ഡി കംപ്യൂട്ടര്‍ മോഡലിങ്ങും പദ്ധതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

Signature-ad

ഈ ഗവേഷണത്തിനായി 1.9 ദശലക്ഷം പൗണ്ടാണ് ഗവണ്‍മെന്റ് വകയിരുത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന എല്ലാ തരം കൊറോണ വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതിനാല്‍ ഈ വാക്സീന്‍ നിലവില്‍ കോവിഡ്19നെതിരെ വികസിപ്പിക്കുന്ന വാക്സീനുകളേക്കാല്‍ സ്മാര്‍ട്ടാണെന്നാണ് കേംബ്രിജ് അവകാശപ്പെടുന്നത്.

സിന്തറ്റിക് ഡിഎന്‍എ ഡിസൈന്‍ ഉപയോഗിക്കുന്ന പുതിയ വാക്സീന്‍ സാങ്കേതിക വിദ്യയാണ് വാക്സീന്‍ വികസനത്തിന് ഉപയോഗിക്കുന്നത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കാനാണൊരുങ്ങുന്നത്.

Back to top button
error: