NEWS

ബൈഡൻ നിലപാട് പറയുന്നു ,അതിർത്തിയിൽ ഇന്ത്യക്കൊപ്പം

അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ .ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ട്രംപിനെതിരെ മത്സരിക്കുന്ന ബൈഡൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു .

“നിർണായകമായ ആണവ കരാർ ഇന്ത്യയുമായി ഒപ്പിടുമ്പോൾ ഞാനും മുന്നിൽ ഉണ്ടായിരുന്നു .അമേരിക്കയും ഇന്ത്യയും സുഹൃത്തുക്കൾ ആയാൽ ലോകം കൂടുതൽ സുരക്ഷിതമാകും “ബൈഡൻ വ്യക്തമാക്കി .

ചൈനക്കും പാകിസ്താനും മുന്നറിയിപ്പാണ് ബൈഡൻ നൽകിയത് .ഇൻഡോ -അമേരിക്കക്കാർ ചരിത്രത്തിലാദ്യമായി അമേരിക്കൻ ഭരണകൂടവുമായി അടുത്ത് നിന്നത് ഒബാമയുടെ കാലത്താണ് .ഇൻഡോ -അമേരിക്കനായ കമലാ ഹാരിസ് തീർച്ചയായും അമേരിക്കൻ വൈസ് പ്രെസിഡണ്ട് ആകും .വംശീയ അതിക്രമം നിലനിൽക്കുന്ന ഇക്കാലത്ത് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന രാജ്യം അമേരിക്കയാണെന്നു ലോകത്തെ ധരിപ്പിക്കാൻ ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ സഹായകരമാണെന്നു ബൈഡൻ വ്യക്തമാക്കി .

എച്ച് 1 ബി വിസ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന സൂചനയും ബൈഡൻ നൽകി .ഇന്ത്യയെയും അമേരിക്കയെയും ഒരുമിച്ച് നിർത്തുന്നതിൽ എച്ച് 1 ബി വിസ പോലുള്ള സംവിധാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല .അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ നിന്നടക്കം വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ എച്ച് 1 ബി വിസ സംവിധാനം സഹായകരമാണെന്നും ബൈഡൻ പറഞ്ഞു .നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പലപ്പോഴും എച്ച് 1 ബി വിസക്കെതിരായാണ് നിലകൊണ്ടത് .

Back to top button
error: