NEWS

രണ്ടു പേർ പിടിയിൽ ,സുദീക്ഷയുടെ മരണത്തിലെ ദുരൂഹത മാറുമോ ?

ദാരിദ്ര്യത്തെ സധൈര്യം നേരിട്ട് 3.83 കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടി അമേരിക്കയിൽ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിൽ .ബൈക്ക് അപകടത്തിൽ ആണ് സുദീക്ഷ മരിച്ചത് .കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തർപ്രദേശിലെ ബുലന്ധ്ഷഹർ ജില്ലയിൽ വച്ചായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത് .ഓഗസ്റ്റ് 10 നായിരുന്നു അപകടം .

ദീപക്ക് ചൗധരി ,രാമു എന്നിവരാണ് പിടിയിൽ ആയത് .പ്രതികളുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല .സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയത് .രണ്ടു യുവാക്കൾ സുദീക്ഷയുടെ വാഹനത്തിനു പിന്നാലെ കൂടി ഉപദ്രവിച്ചിരുന്നുവെന്നു കുടുംബം വെളിപ്പെടുത്തുന്നു .

മാതൃ സഹോദരനൊപ്പമായിരുന്നു സുദീക്ഷയുടെ യാത്ര .ശല്യം ചെയ്യാൻ വന്നവരിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സുദീക്ഷ അപകടത്തിൽപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത് .എന്നാൽ കുടുംബത്തിനെതിരെ പോലീസ് രംഗത്ത് വന്നു .സുദീക്ഷയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നു .

പന്ത്രണ്ടാം ക്ലാസിൽ 98 % മാർക്കായിരുന്നു സുദീക്ഷയ്ക്ക് ലഭിച്ചത് .അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ബബ്‌സൺ കോളേജിൽ ഫുൾ സ്കോളർഷിപ്പോടെ പഠിക്കുകയായിരുന്നു സുദീക്ഷ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker