Month: August 2020
-
TRENDING
പുതിയ ഥാർ ഒക്ടോബറിൽ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എസ് യു വി ഥാറിന്റെ പരിഷ്കരിച്ച പതിപ്പ് ഒക്ടോബറിൽ വിപണിയിൽ എത്തും. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 2 ലിറ്റർ പെട്രോൾ എഞ്ചിൻ വാരിയന്റുകൾ ആണ് വിപണിയിൽ എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർ ബോക്സുകൾ ആണ് ഒരു പ്രത്യേകത. 4*4 ഷിഫ്റ്റ് സംവിധാനമുണ്ട്. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഓഫ് റോഡിങ്ങിനും സാധാരണ യാത്രക്കും ഉതകുന്നതാണ് ഥാർ. കാർ പോലെ 4 സീറ്റർ ആയും ഉപയോഗിക്കാം. 6 സീറ്റർ അഡ്വെഞ്ചവർ വാരിയെന്റിലും ലഭിക്കും. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, മികച്ച സ്പീക്കറുകൾ, എ ബി എസ്, 2 എയർ ബാഗുകൾ എന്നിവയൊക്കെ പുതുക്കിയ ഥാറിന്റെ പ്രത്യേകത ആണ്.
Read More » -
NEWS
തെളിവുകൾ ശേഖരിച്ച് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ്, തീയതി വച്ച് ചോദ്യം ചെയ്ത് കുടുക്കി
സ്വപ്നക്കൊപ്പം വിദേശത്തുള്ളപ്പോൾ എം ശിവശങ്കർ ഐ എ എസ് ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.ഇതിന്റെ പാശ്ചാത്തലത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. 2017 ഏപ്രിലിലെ യു എ ഇ സന്ദർശനത്തിൽ ഇരുവരും ഒരുമിച്ചായിരുന്നു. 2018 ഏപ്രിലിൽ ശിവശങ്കർ ഒമാൻ സന്ദർശിച്ചു. സ്വപ്ന ആ സമയത്ത് അവിടെയെത്തി ശിവശങ്കറിനെ കണ്ടു. ഇരുവരും ഒരുമിച്ചായിരുന്നു മടക്ക യാത്ര.2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘം യു എ ഇ സന്ദർശിച്ചിരുന്നു. ഈ സമയത്തും സ്വപ്ന ശിവശങ്കറുമായി ആശയവിനിമയം നടത്തി ഗൾഫിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. വിദേശ യാത്രാ കാര്യങ്ങൾ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികളിൽ ഉണ്ട്. ഇവയുടെ വിശദ വിവരങ്ങൾക്കാണ് ഇ ഡി ഒരിക്കൽ കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യുക.
Read More » -
NEWS
യു എ ഇയിൽ നിന്ന് നാട്ടിലേക്ക്, കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം
യു എ ഇയിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. ഓഗസ്റ്റ് 21 മുതൽ നാട്ടിലേക്ക് മടങ്ങുന്നവർക്കാണ് ഇത് നിർബന്ധം എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു. അബുദാബി, ഷാർജ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാർക്കാണ് ഇത് നിർബന്ധം. അബുദാബിയിൽ നിന്നുള്ളവർക്ക് 96 മണിക്കൂറിനുള്ളിലും ഷാർജയിൽ നിന്നുള്ളവർക്ക് 48 മണിക്കൂറിനുള്ളിലും ലഭിച്ചതാകണം ഈ ഫലം. ദുബായിലേക്ക് തിരിച്ചു വരുന്നവർ എൻട്രി പെർമിറ്റിന് അപേക്ഷ നൽകണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്‌സൈറ്റിൽ ആണ് എൻട്രി പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത കേന്ദ്രത്തിൽ നിന്നാവണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല.
Read More » -
TRENDING
ജോൺ ഡെൻവറിന്റെ പാട്ടും, വെസ്റ്റ് വിർജീനിയയും -അനു കാമ്പുറത്തിന്റെ ട്രാവലോഗ്
ജോൺ ഡെൻവറിന്റെ പാട്ടിലൂടെയായിരുന്നു വെസ്റ്റ് വിർജീനിയ കുറിച്ച് അദ്യമായി കേൾക്കുന്നത്. ആ സമയത്തു വെസ്റ്റ് വിർജീനിയ അമേരിക്കയിൽ ആണെന്ന് പോലും അറിയിലായിരുന്നു.. എന്നാലും മനസ്സിൽ ആ ചിത്രം മായാതെ കിടന്നു.. പക്ഷെ അമേരിക്കയിൽ എത്തിയതിൽ പിന്നെ “ Country roads take me home” എന്ന വരികൾ കേൾക്കുമ്പോൾ ഓര്മ വരുന്നതു നമ്മുടെ നാടും വീടും തന്നെ.. എപ്പോ കേട്ടാലും ഒരു നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന ആ പാട്ടിലെ വെസ്റ്റ് വിർജീനിയ ഞാൻ കഴിഞ്ഞ ആഴ്ച കണ്ടു.. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഭൂപ്രകൃതി.. എങ്ങോട്ടു നോക്കിയാലും പച്ച പുതപ്പിച്ചത് പോലെ തോന്നിപ്പിക്കുന്ന മലനിരകൾ.. ജോൺ ഡെൻവറിന്റ വരികൾ പോലെ തന്നെ”Almost heaven, West Virginia Blue Ridge Mountains, Shenandoah River” വെസ്റ്റ് വിർജീനിയയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് അട്ട്രാക്ഷൻസ് ആണ് ന്യൂ റിവർ ഗോർജ് ബ്രിഡ്ജ്.. വെസ്റ്റേൺ ഹെമിസ്‌ഫെറിലെ ഏറ്റവും നീളമുള്ള സിംഗിൾ ആർച്ച് ബ്രിഡ്ജ് – 3030′. ആർച്ച്…
Read More » -
NEWS
നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ല:മുഖ്യമന്ത്രി
നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള സംരംഭങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ 13 സബ്‌സ്റ്റേഷനുകളുടെ ഉത്‌ഘാടനവും തലശ്ശേരി 220കെ വി സബ്‌സ്റ്റേഷന്റെ നിർമാനോത്ഘടനവും വീഡിയോ കോൺഫറൻസ് വഴി ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകദേശം 280 കോടിയുടെ പദ്ധതികളാണ് അദ്ദേഹം നാടിനു സമർപ്പിച്ചത്. ഓഖി, പ്രളയകാലം, കോവിഡ് മഹാമാരി തുടങ്ങിയ സമയത്തു സമയബന്ധിതമായി ഇടപെടുന്ന കെ എസ് ഇ ബി യുടെ ജീവനക്കാരെ അഭിനന്ദിച്ച മുഖ്യമന്ത്രി ഇത് നാടിനു മാതൃകയാണെന്നും പറഞ്ഞു. സൗരോർജോല്പാദനത്തിൽ എല്ലാവരും പങ്കാളികളാവണമെന്നാവശ്യപ്പെട്ട അദ്ദേഹം കേരളത്തിലെ ഓരോ വീടും വൈദ്യുതോല്പാദനകേന്ദ്രമാകണമെന്നും നിർദേശിച്ചു. കെ എസ് ഇ ബിയുടെ പ്രവര്ത്തനങ്ങൾക്കു നാടിന്റെയാകെ പിന്തുണയുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അധ്യക്ഷനായിരുന്നു. എല്ലാർക്കും വൈദ്യുതിയെത്തിച്ചു സമ്പൂർണ വൈദ്യുതീകരണം നടത്തിയത് വലിയമുന്നേറ്റമായി കാണാവുന്നതാണെന്നു മന്ത്രി പറഞ്ഞു. പ്രസരണമേഖലയിലെ മുന്നേറ്റം നാടിനാകെ പ്രയോജനകരമാണെന്നു പറഞ്ഞ മന്ത്രി പ്രളയകാലത്തെ…
Read More » -
TRENDING
കേരള പോലീസിന്റെ വെബ് സീരീസ് “കോപ്പ്” റിലീസ് ചെയ്തു
കേരള പോലീസിന്റെ വെബ് സീരീസ് കോപ്പ് “COP” ൻ്റെ ആദ്യ എപ്പിസോഡ് സാമൂഹ്യ മാധ്യമ രംഗത്ത് വൈറലായി. കേരള പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ആദ്യ എപ്പിസോഡ് റീലീസ് ആയത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം മുഖ്യമാണെന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ആദ്യ എപ്പിസോഡ് “ഡിസ്റ്റന്റ് മുക്ക്” നു വൻ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ട്രെൻഡിനു അനുസരിച്ചു ശ്രദ്ധേയമായ രീതിയിൽ ബോധവൽക്കരണം നടത്തുന്ന കേരള പോലീസ് ശൈലി മുൻപും സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിട്ടുണ്ട്. ബോധവൽക്കരണത്തിനായി 3D അനിമേഷൻ കൊറോണയെയും കുട്ടൻപിള്ളയെയും ഒരുക്കിയ ടീം തന്നെയാണ് കോപ്പിനും പിന്നിൽ. എ ഡി ജി പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തയ്യാറാക്കിയ കോപ്പ് സംവിധാനം ചെയ്തിരിക്കുന്നത് കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ബി ടിയാണ്. രചന : മുരളി കൃഷ്‌ണൻ ക്യാമറ: ശ്യാം അമ്പാടി എഡിറ്റ് : ശരൺ ജി ഡി ടൈറ്റിൽ & വി…
Read More » -
NEWS
ശിവശങ്കരൻ വഞ്ചകനെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ വഞ്ചകനാണെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രി ജി.സുധാകരൻ്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ സി.പി.എം നേതാക്കളെല്ലാം ശിവശങ്കരനെ ന്യായീകരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സുധാകരൻ ശിവശങ്കരനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. ശിവശങ്കരൻ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കിൽ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തിയത്? സ്വപ്നയുമായി ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകും? രാമായണ മാസത്തിൽ രക്ഷസൻമാർക്ക് ശക്തിക്ഷയമുണ്ടാകുമെന്ന് സുധാകരൻ മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ വീരജവാൻമാരെ അതിർത്തിയിൽ ക്രൂരമായി കൊലചെയ്ത ചൈനയെ മന്ത്രി മഹത്ത്വവൽകരിച്ചത് അപലപനീയമാണ്. ഗൃഹസമ്പർക്കം നടത്തി സ്വർണ്ണക്കടത്ത് കേസിൽ സ്വയം ന്യായീകരിക്കുന്ന സി.പി.എം ജലീലിനെ അതിൽ നിന്ന് ഒഴിവാക്കിയതെന്തിനാണ്? ജലീൽ തെറ്റ് ചെയ്തെന്ന് പാർട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയിൽ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
Read More » -
NEWS
പിണറായിയുടെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്ന് എ കെ ആന്റണി പറയുമ്പോൾ
https://youtu.be/06JkBNupUsk പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്നു എ കെ ആന്റണി പറഞ്ഞത് കൊല്ലം ഡി സി സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആണ്. ഡൽഹി കേന്ദ്രീകരിച്ചു കഴിയുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ് എ കെ ആന്റണി. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാറുമില്ല. എന്നാൽ എപ്പോഴൊക്കെ ആന്റണി കേരളത്തെ കുറിച്ച് പ്രസ്താവന നടത്തിയോ അപ്പോഴൊക്കെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് അത് വഴിവച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു ഡി എഫിന്, പ്രത്യേകിച്ച് കോൺഗ്രസിന് അനുകൂലമാണെന്നാണ് ആന്റണിയുടെ വിലയിരുത്തൽ. കൃത്യമായ രാഷ്ട്രീയ ഉന്നവും ആന്റണിക്കുണ്ട്. കോൺഗ്രസുകാരോട് തർക്കം നിർത്തി ഐക്യപ്പെടാനാണ് ആഹ്വാനം. കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർ ഭരണം എന്ന സ്വപ്നം എൽ ഡി എഫ് മധുരമായി പരിപാലിച്ചു പോന്ന കാലഘട്ടം ആയിരുന്നു പിണറായി സർക്കാരിന്റേത്. പ്രളയത്തെയും നിപയെയും ചെറുത്ത് തോൽപ്പിച്ച് കോവിഡിനെ പ്രതിരോധിച്ചു മുന്നോട്ട് പോകുക ആയിരുന്നു പിണറായി സർക്കാർ. എന്നാൽ ആ സർക്കാരിന്റെ പ്രതിച്ഛായക്ക് വല്ലാത്ത മങ്ങൽ…
Read More » -
NEWS
കേന്ദ്ര നഗരവനം പദ്ധതി: സംസ്ഥാനത്ത് നടപ്പാക്കാൻ ഇളവുകൾ വേണം – മന്ത്രി അഡ്വ.കെ രാജു
കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥ വ്യതിയാന വകുപ്പ് പ്രഖ്യാപിച്ച നഗരവനം പദ്ധതി ( നഗർ വൻ സ്കീം) സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് ചില ഇളവുകൾ അനിവാര്യമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു കേന്ദ്രത്തെ അറിയിച്ചു.രാജ്യത്തെ വനവിഭവ വിപുലീകരണ പദ്ധതികളെ സംബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൻ്റെ ഭാഗമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന യച്ച കത്തിലാണ് വനം മന്ത്രി ആവശ്യം ഉന്നയിച്ചത്. നഗരങ്ങളിൽ വനങ്ങൾ സൃഷ്ടിക്കാനുദ്ദേശിക്കുന്ന നഗരവനം പദ്ധതിക്കുള്ള ധനസഹായം ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങൾ തടസ്സമാണെന്നും നിലവിലുള്ള വ്യവസ്ഥകൾ തുടർന്നാൽ സംസ്ഥാനത്തെ ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലൊന്നിൽപോലും പദ്ധതി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര സഹായം ലഭിക്കുന്നതിന് ചുരുങ്ങിയത് 10 ഹെക്ടർ സ്ഥലം ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥ, ഒരു ഹെക്ടർ എന്നാക്കി ചുരുക്കണമെന്നും ഇതിനുള്ള ധനസഹായം ഹെക്ടറിന് 10 ലക്ഷം എന്നാക്കി വർദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നഗരത്തോട് ചേർന്ന് കിടക്കുന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പദ്ധതി നടത്തിപ്പിൽ…
Read More »
