NEWS
തെളിവുകൾ ശേഖരിച്ച് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ്, തീയതി വച്ച് ചോദ്യം ചെയ്ത് കുടുക്കി
സ്വപ്നക്കൊപ്പം വിദേശത്തുള്ളപ്പോൾ എം ശിവശങ്കർ ഐ എ എസ് ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.ഇതിന്റെ പാശ്ചാത്തലത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
2017 ഏപ്രിലിലെ യു എ ഇ സന്ദർശനത്തിൽ ഇരുവരും ഒരുമിച്ചായിരുന്നു. 2018 ഏപ്രിലിൽ ശിവശങ്കർ ഒമാൻ സന്ദർശിച്ചു. സ്വപ്ന ആ സമയത്ത് അവിടെയെത്തി ശിവശങ്കറിനെ കണ്ടു. ഇരുവരും ഒരുമിച്ചായിരുന്നു മടക്ക യാത്ര.2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘം യു എ ഇ സന്ദർശിച്ചിരുന്നു. ഈ സമയത്തും സ്വപ്ന ശിവശങ്കറുമായി ആശയവിനിമയം നടത്തി ഗൾഫിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
വിദേശ യാത്രാ കാര്യങ്ങൾ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികളിൽ ഉണ്ട്. ഇവയുടെ വിശദ വിവരങ്ങൾക്കാണ് ഇ ഡി ഒരിക്കൽ കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യുക.