യു എ ഇയിൽ നിന്ന് നാട്ടിലേക്ക്, കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

യു എ ഇയിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. ഓഗസ്റ്റ് 21 മുതൽ നാട്ടിലേക്ക് മടങ്ങുന്നവർക്കാണ് ഇത് നിർബന്ധം എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അധികൃതർ അറിയിച്ചു. അബുദാബി, ഷാർജ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാർക്കാണ് ഇത് നിർബന്ധം.

അബുദാബിയിൽ നിന്നുള്ളവർക്ക് 96 മണിക്കൂറിനുള്ളിലും ഷാർജയിൽ നിന്നുള്ളവർക്ക് 48 മണിക്കൂറിനുള്ളിലും ലഭിച്ചതാകണം ഈ ഫലം.

ദുബായിലേക്ക് തിരിച്ചു വരുന്നവർ എൻട്രി പെർമിറ്റിന് അപേക്ഷ നൽകണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്‌സൈറ്റിൽ ആണ് എൻട്രി പെർമിറ്റിന് അപേക്ഷ നൽകേണ്ടത്.

കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത കേന്ദ്രത്തിൽ നിന്നാവണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *