Month: August 2020

  • TRENDING

    “കര്‍ത്താവിന്റെ നാമത്തില്‍ “

    ഇപ്പോൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ ആസ്പദമാക്കി ടീം ബജ്ജി ക്രിയേഷൻ ബാനറിൽ ബിജു വർഗീസ് സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവി ആണ് “കർത്താവിന്റെ നാമത്തിൽ ” പ്രഭാഷ് പ്രഭാകര്‍ തിരക്കഥ,സംഭാഷണമെഴുതുന്നു. ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുൺ രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ ബിജു വർഗീസ് നായകനാകനാവുന്നു. പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോൻ വലിയപറമ്പിൽ,കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്-സംഗീതം- വിഷ്ണു,മേക്കപ്പ്-ഫിലിപ്സ് സൈമൺ. ആലപ്പുഴ,ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ഷോർട്ട് മൂവി ഉടൻ റിലീസ് ചെയ്യുന്നതാണ്.

    Read More »
  • NEWS

    14.54 കോടിയുടെ അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ ആർ സി സിയിൽ

    തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സേവനത്തിലൂടെ ഇത് മറികടന്നെന്നും മന്ത്രി വ്യക്തമാക്കി. കാന്‍സര്‍ ചികിത്സയ്ക്കും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കാന്‍സര്‍ പ്രതിരോധ,…

    Read More »
  • TRENDING

    ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി

    വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ആദിപുരുഷിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിനെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് പറഞ്ഞു. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള…

    Read More »
  • NEWS

    കട്ടപ്പനയിൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം

    കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ബൈജുവിനെ ആണ് അപരിചിതരായ ക്വട്ടേഷൻ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. പതിമൂന്നാം തിയതി വൈകുന്നേരം ഓട്ടം എന്ന വ്യാജേന ബിജുവിനെ കല്യാണത്തണ്ടിനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മർദ്ദിക്കുകയായിരുന്നു. അക്രമികളുടെ കൈയിൽ നിന്നും കുതറി രക്ഷപെട്ടോടിയ ബിജു മറഞ്ഞിരുന്ന് കട്ടപ്പന പൊലീസിന് ഫോൺ ചെയ്യുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ബിജു കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് ഒരു പ്രതിയെ പിടിച്ചു. ബാക്കി പ്രതികൾക്കും ക്വട്ടേഷൻ നൽകിയവർ എന്ന് സംശയിക്കുന്നവർക്കുമായി അന്വേഷണം നടത്തുന്നു

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

    സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ആളുകള്‍ കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് മൂന്നു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്ങനെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്‌തെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും വി ഭാസ്‌കരന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ നിര്‍ത്താന്‍ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, പ്രചാരണ പരിപാടികള്‍ക്ക് പ്രോട്ടോക്കോള്‍ വരുമെന്നും അറിയിച്ചു. മൂന്ന് ആളില്‍ കൂടുതല്‍ വീടുകളില്‍ പ്രചരണത്തിനായി പോകരുതെന്ന് നിര്‍ദ്ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

    Read More »
  • NEWS

    ഒടുവിൽ മനേകാ ഗാന്ധിക്കും കാര്യം മനസിലായി ,മലപ്പുറത്തെ വാഴ്ത്തി മനേകാ

    വിമാനാപകടത്തിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തിന് മനേകാ ഗാന്ധിയുടെ പ്രശംസ .രക്ഷാപ്രവർത്തനം വിശദീകരിച്ച് മൊറയൂർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി അബ്ബാസ് മനേകാ ഗാന്ധിക്ക് കത്തയച്ചിരുന്നു .ഇതിനുള്ള മറുപടിയിലാണ് മനേകാ മലപ്പുറത്തെ വാഴ്ത്തുന്നത് . വിമാനാപകട സമയത്ത് അത്ഭുതപ്പെടുത്തുന്ന രക്ഷാപ്രവർത്തനം ആണ് മലപ്പുറത്തെ ജനങ്ങൾ നടത്തിയതെന്ന് മനേകാ ഗാന്ധി നിരീക്ഷിച്ചു .ഇത്തരത്തിലുള്ള മനുഷ്യത്വം മലപ്പുറംകാരിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും മനേകാ ഗാന്ധി വിശദീകരിച്ചു . നേരത്തെ ആന സ്‌ഫോടക വസ്തു കഴിച്ച്‌ മരിച്ച സംഭവത്തിൽ മനേകാ ഗാന്ധി മലപ്പുറത്തെ കുറ്റപ്പെടുത്തിയത് വിവാദമായിരുന്നു .പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മനേകാ ഗാന്ധി മലപ്പുറത്തെ ആക്ഷേപിക്കുക ആയിരുന്നു .

    Read More »
  • NEWS

    മാതാവിന് കോവിഡ് ഉണ്ടായിരുന്നു ,എന്നാൽ മരിക്കുമ്പോൾ നെഗറ്റീവ് ,വിവാദത്തിനു മറുപടിയുമായി കണ്ണന്താനം

    കോവിഡ് ബാധിച്ച് മരിച്ച മാതാവിനെ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചില്ല എന്ന വിവാദത്തിനു മറുപടിയുമായി ബിജെപി നേതാവും എംപിയുമായ അൽഫോൻസ് കണ്ണന്താനം .തന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നും എന്നാൽ മരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും കണ്ണന്താനം പറയുന്നു . കണ്ണന്താനം നൽകുന്ന മറുപടികൾ ഇങ്ങനെ .മെയ് 28 നു മാതാവിന് കോവിഡ് പോസിറ്റീവ് ആകുന്നു .അവരെ ഡെൽഹി എയിംസിൽ അഡ്മിറ്റ് ചെയ്യുന്നു .രണ്ടാം ടെസ്റ്റ് ജൂൺ അഞ്ചിന് നടത്തുന്നു.റിസൾട്ട് നെഗറ്റീവ് ആകുന്നു .മൂന്നാം ടെസ്റ്റ് ജൂൺ 10 നു നടത്തുന്നു റിസൾട്ട് നെഗറ്റീവ് ആകുന്നു . കോവിഡിൽ നിന്ന് മാതാവ് വിമുക്തി നേടിയെങ്കിലും അവരുടെ ആന്തരിക അവയവങ്ങൾക്ക് കേടു സംഭവിച്ചു .ശ്വാസകോശത്തിന് സാരമായ കേടു സംഭവിച്ചു .ഒടുവിൽ ഹൃദയാഘാതത്തിനു കീഴടങ്ങി .ഈ സാഹചര്യത്തിൽ കോവിഡ് മൂലമാണ് മാതാവ് മരിച്ചത് എന്ന് പറയുന്നതിൽ തെറ്റുണ്ടോ എന്ന് കണ്ണന്താനം .ചോദിക്കുന്നു കാർ അപകടത്തിൽ പെട്ട് ഒരാൾ തലക്ക് പരിക്കേറ്റ് മരിക്കുമ്പോൽ തലക്കു പരിക്കേറ്റു…

    Read More »
  • NEWS

    അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത് കോവിഡ് ബാധിച്ചെന്ന് ജോമോൻ പുത്തൻപുരക്കൽ, പ്രോട്ടോകോൾ പാലിച്ചില്ലെന്നും ആരോപണം

    ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിനെതിരെ ആരോപണവുമായി മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ. അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും എന്നാൽ സംസ്കാരത്തിന് കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നുമാണ് ജോമോന്റെ ആരോപണം. അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് താൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ…

    Read More »
  • NEWS

    മഴ കുറയും, ഇത്തവണ വെള്ളപ്പൊക്കത്തിന് പകരം വരൾച്ച?

    സംസ്ഥാനത്ത് ഈ വർഷം മഴ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം ഇന്നലെ വരെ മൂന്ന് ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ മഴയുണ്ടാകൂ. സെപ്റ്റംബർ 30ന് മൺസൂൺ അവസാനിക്കും. ചുഴലിക്കാറ്റോ ന്യൂനമർദ്ദമോ ഉണ്ടായില്ലെങ്കിൽ മഴ കുറയും. നിലവിൽ അതിനുള്ള സാധ്യത കുറവാണ്. ഈ സീസണിൽ 10 മുതൽ 15%വരെ മഴ കുറയുമെന്നാണ് പ്രവചനം. മഴ കുറഞ്ഞാൽ വേനൽ കടുക്കും. വരൾച്ചാ സാധ്യത കൂടുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗവേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് സീസണിലും മൺസൂണിൽ അധിക മഴയാണ് കേരളത്തിൽ ലഭിച്ചത്. മഴ മാറിനിൽക്കുന്നതോടെ ചൂട് കൂടുകയാണ്. ശരാശരി 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

    Read More »
  • NEWS

    അമ്മായിയമ്മ​യെ മ​രു​മ​ക​ൾ ക​ത്രി​ക കൊ​ണ്ട് കു​ത്തി​ക്കൊ​ന്നു

    തി​രു​വ​ല്ല നി​ര​ണ​ത്താ​ണ് സം​ഭ​വം നടന്നത്. കൊ​മ്പ​ങ്കേ​രി പ്ലാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞൂ​ഞ്ഞ​മ്മ ചാ​ക്കോ​യാ​ണ് ഇന്നലെ രാത്രി കൊ​ല്ല​പ്പെ​ട്ട​ത്.അറുപത്താറ് വയസായിരുന്നു. ഇരുപത്തി നാലുകാരിയായ മ​രു​മ​ക​ൾ ലി​ൻ​സി ക​ത്രി​ക കൊ​ണ്ട് കു​ഞ്ഞൂ​ഞ്ഞ​മ്മ​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ലി​ൻ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

    Read More »
Back to top button
error: