NEWS

കേന്ദ്ര നഗരവനം പദ്ധതി: സംസ്ഥാനത്ത് നടപ്പാക്കാൻ ഇളവുകൾ വേണം – മന്ത്രി അഡ്വ.കെ രാജു

കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥ വ്യതിയാന വകുപ്പ് പ്രഖ്യാപിച്ച നഗരവനം പദ്ധതി
( നഗർ വൻ സ്കീം)
സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് ചില ഇളവുകൾ അനിവാര്യമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു കേന്ദ്രത്തെ അറിയിച്ചു.രാജ്യത്തെ വനവിഭവ വിപുലീകരണ പദ്ധതികളെ സംബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൻ്റെ ഭാഗമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന
യച്ച കത്തിലാണ് വനം മന്ത്രി ആവശ്യം ഉന്നയിച്ചത്.

നഗരങ്ങളിൽ വനങ്ങൾ
സൃഷ്ടിക്കാനുദ്ദേശിക്കുന്ന നഗരവനം പദ്ധതിക്കുള്ള ധനസഹായം ലഭിക്കുന്നതിന് ചില
നിയന്ത്രണങ്ങൾ തടസ്സമാണെന്നും നിലവിലുള്ള വ്യവസ്ഥകൾ തുടർന്നാൽ സംസ്ഥാനത്തെ
ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലൊന്നിൽപോലും പദ്ധതി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി
സൂചിപ്പിച്ചു.

കേന്ദ്ര സഹായം ലഭിക്കുന്നതിന്
ചുരുങ്ങിയത്
10 ഹെക്ടർ സ്ഥലം ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥ, ഒരു ഹെക്ടർ എന്നാക്കി ചുരുക്കണമെന്നും
ഇതിനുള്ള ധനസഹായം ഹെക്ടറിന് 10 ലക്ഷം എന്നാക്കി വർദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നഗരത്തോട് ചേർന്ന് കിടക്കുന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും
പദ്ധതി നടത്തിപ്പിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്കൂളുകളിൽ പത്ത് സെൻ്റിലും അതിനു മുകളിലുമുള്ള സ്ഥലങ്ങളിൽ സ്വാഭാവിക
വനമാതൃകകൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയായി കേന്ദ്ര സർക്കാരിൻ്റെ സ്കൂൾ നഴ്സറി പദ്ധതി വ്യാപിപ്പിക്കണമെന്നും
അർഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും
അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് നടന്ന വന മഹോത്സവത്തിൻ്റെ ഭാഗമായി നിരവധി നവീന പദ്ധതികൾക്ക് തുടക്കം കുറിച്ചതായി മന്ത്രി കത്തിൽ വിശദീകരിച്ചു. ഏക വിളത്തോട്ടങ്ങളേയും
മറ്റ്
പ്ളാൻ്റേഷനുകളേയും
സ്വാഭാവിക വനമാക്കി മാറ്റാനും പുൽമേട്, ഷോലവനങ്ങൾ, കുറിഞ്ഞിത്തോട്ടങ്ങൾ
തുടങ്ങിയവയെ പുനരുജ്ജീവിപ്പിക്കാനും
നഗരവനം, വിദ്യാവനം
തുടങ്ങിയ പുതിയ പദ്ധതികളാവിഷ്കരിച്ച്
നടപ്പാക്കാനും
സംസ്ഥാന വനം വകുപ്പിന് കഴിഞ്ഞതായി
വനംമന്ത്രി അറിയിച്ചു.
മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടിവന്നതിനാൽ
മന്ത്രിയ്ക്ക് വേണ്ടി
മുഖ്യവനം മേധാവി
പി.കെ.കേശവനാണ്
ഓൺലൈൻ യോഗത്തിൽ
പങ്കെടുത്തത്.

Back to top button
error: