കേരള പോലീസിന്റെ വെബ് സീരീസ് “കോപ്പ്” റിലീസ് ചെയ്തു
കേരള പോലീസിന്റെ വെബ് സീരീസ് കോപ്പ് “COP” ൻ്റെ ആദ്യ എപ്പിസോഡ് സാമൂഹ്യ മാധ്യമ രംഗത്ത് വൈറലായി. കേരള പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ആദ്യ എപ്പിസോഡ് റീലീസ് ആയത്.
കൊറോണക്കാലത്ത് സാമൂഹ്യ അകലം മുഖ്യമാണെന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ആദ്യ എപ്പിസോഡ് “ഡിസ്റ്റന്റ് മുക്ക്” നു വൻ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ട്രെൻഡിനു അനുസരിച്ചു ശ്രദ്ധേയമായ രീതിയിൽ ബോധവൽക്കരണം നടത്തുന്ന കേരള പോലീസ് ശൈലി മുൻപും സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിട്ടുണ്ട്. ബോധവൽക്കരണത്തിനായി 3D അനിമേഷൻ കൊറോണയെയും കുട്ടൻപിള്ളയെയും ഒരുക്കിയ ടീം തന്നെയാണ് കോപ്പിനും പിന്നിൽ.
എ ഡി ജി പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തയ്യാറാക്കിയ കോപ്പ് സംവിധാനം ചെയ്തിരിക്കുന്നത് കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ബി ടിയാണ്. രചന : മുരളി കൃഷ്ണൻ ക്യാമറ: ശ്യാം അമ്പാടി എഡിറ്റ് : ശരൺ ജി ഡി ടൈറ്റിൽ & വി എഫ് എക്സ് : ബിമൽ വി എസ് സൗണ്ട് മിക്സിങ് & കളറിങ്ങ് : കൈലാഷ് എസ് ഭവൻ അഭിനേതാക്കൾ : കണ്ണൻ നായർ, ആനന്ദ് മന്മഥൻ, സന്തോഷ് വെഞ്ഞാറമൂട്, നിതിഷ് രമേഷ് , സജീർ സുബൈർ.