Month: August 2020
-
NEWS
കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക്(സിറ്റി) നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്ത കരിമഠം സ്വദേശി അൻസാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ രാത്രി കണ്ടെത്തിയതെന്ന് വാർത്തകളിൽ പറയുന്നു. കേസ് സെപ്റ്റംബറിലെ സിറ്റിംഗിൽ പരിഗണിക്കും.
Read More » -
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും:മുഖ്യമന്ത്രി
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം. മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകള്‍ രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍…
Read More » -
NEWS
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു .90 വയസായിരുന്നു .അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം .പദ്‌മശ്രീ ,പദ്മഭൂഷൺ ,പദ്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് . ഹരിയാനയിലെ ഹിസാർ ആണ് സ്വദേശം .അച്ഛൻ ചെറുപ്പത്തിലേ മരിച്ചു .മൂത്ത ചേട്ടൻ പണ്ഡിറ്റ് മണിറാമിനൊപ്പമാണ് തബല വായന തുടങ്ങിയത് .പിന്നീടാണ് ഗാന രംഗത്തേക്ക് കടന്നത് . പണ്ഡിറ്റ് ജസ്‌രാജിനെ കേരളം സ്വാതി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് .ചലച്ചിത്ര സംഗീത സംവിധായകൻ രമേശ് നാരായൺ ഉൾപ്പെടെ നിരവധി പേര് ശിഷ്യരാണ് .
Read More » -
NEWS
പെൺകുട്ടിക്ക് സ്മാര്‍ട്ട്ഫോൺ വില്ലനായപ്പോൾ
സഹോദരങ്ങളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്ട് ഫോണാണ് എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് വഴിയൊരുക്കിയത്. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാതിരുന്ന പെണ്‍കുട്ടിക്ക് അവിചാരിതമായി സ്മാര്‍ട്ട് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. പുതിയ ഫോണിലൂടെ പെണ്‍കുട്ടി വാട്‌സാപ്പിലും, ഫെയ്‌സ് ബുക്കിലും സജീവമായി. പക്ഷേ അത് തന്റെ കഴുത്തില്‍ മുറുകുന്ന പാമ്പാണെന്ന് പാവം തിരിച്ചറിഞ്ഞിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ പ്രതിയായ എടവനക്കാട് സ്വദേശിഗോകുലുമായി പെണ്‍കുട്ടി പരിചയപ്പെടുന്നു. ആദ്യമൊക്കെ സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വാട്‌സപ്പ് ചാറ്റിംഗ് പതിയെ ഫോണ്‍ കോളുകളായും, വീഡിയോ കോളുകളായും മാറി. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഗോകുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി എറണാകുളത്തേക്ക് പോവുന്നത്. ഇടക്കാലത്ത് ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടി ഇതിന്റെ ഭാഗമായി തനിക്ക് ജോലിയുടെ ഇന്റര്‍വ്യു എറണാകുളത്തുണ്ടെന്ന കള്ളം പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ജോലിയൊന്നും ഇപ്പോള്‍ നോക്കണ്ട. നീ പഠിച്ചാല്‍ മതി എന്ന് പെണ്‍കുട്ടിയുടെ അച്ചന്‍ അവളെ ശകാരിച്ചു. പക്ഷേ…
Read More » -
NEWS
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2123 കേസുകള്‍; 1328 അറസ്റ്റ്; പിടിച്ചെടുത്തത് 221 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2123 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1328 പേരാണ്. 221 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8606 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 23, 11, 7 തിരുവനന്തപുരം റൂറല്‍ -745, 508, 28 കൊല്ലം സിറ്റി – 260, 120, 103 കൊല്ലം റൂറല്‍ – 494, 1, 0 പത്തനംതിട്ട – 48, 54, 8 ആലപ്പുഴ- 73, 46, 3 കോട്ടയം – 25, 26, 1 ഇടുക്കി – 30, 12, 1 എറണാകുളം സിറ്റി – 18, 11, 3 എറണാകുളം റൂറല്‍ – 28, 7, 5 തൃശൂര്‍ സിറ്റി – 63, 98, 11…
Read More » -
NEWS
അരുൺകുമാർ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് യുവതി, കട്ടപ്പനയിൽ സംഭവിച്ചത്
ഇടുക്കിയിലെ കട്ടപ്പന ടൗണിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29 കാരിയായ യുവതിയെയാണ് കുമളി ചക്കുപള്ളം സ്വദേശിയായ മാട്ടൻകൂട്ടിൽ അരുൺകുമാർ എന്ന 27 കാരൻ കുത്തി പരിക്കേൽപ്പിച്ചത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ ആര്യാസ് ഹോട്ടലിനടുത്തു വച്ചാണ് നാട്ടിനെ നടുക്കിയ സംഭവം. കൺ പോളയിൽ അടക്കം മുഖത്ത് നാല് കുത്തേറ്റ യുവതി നിലവിളിച്ചു കൊണ്ടോടി. അരുൺകുമാർ കത്തിയുമായി പിന്നാലെ പാഞ്ഞെങ്കിലും ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചു പോലീസിൽ ഏല്പിച്ചു. കട്ടപ്പന പുതിയ ബസ്റ്റാന്റിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29 കാരിയായ ഈ യുവതിയുമായി അരുൺകുമാറിനു മുൻപരിചയമുണ്ട്. യുവതി വിവാഹിതയും യുവാവ് അവിവാഹിതനുമാണ്. ഇന്നലെ വൈകുന്നേരം ബ്യൂട്ടി പാർലറിൽ എത്തിയ യുവാവും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഒളിച്ചു വച്ചിരുന്ന കഠാര എടുത്ത് യുവാവ് യുവതിയെ കുത്തുകയായിരുന്നു. കൺപോളയിൽ അടക്കം മുഖത്ത് നാല് കുത്തേറ്റ യുവതിയെ ആദ്യം കട്ടപ്പന സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ട് എന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ്…
Read More » -
TRENDING
ചിങ്ങം പ്രമാണിച്ച് സ്നേഹ – സൗഹൃദത്താൽ കൂട്ടായ്‌മയുടെ പ്രതീകമായി, 31 വനിതകൾ ഒന്നിച്ച ഓൺലൈൻ നൃത്തശില്പം ശ്രദ്ധേയമാവുന്നു
ചിങ്ങ പിറവി ദിനത്തിൽ മറുനാടൻ മലയാളികളും പ്രവാസി മലയാളികളുമായ മുപ്പത്തി ഒന്ന് വനിതകൾ ഓൺലൈനിലൂടെ ഒന്നിച്ചു നടത്തിയ ‘ ഓണ നൃത്ത ശില്‌പം ‘ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് . കോയമ്പത്തൂരിലെ മലയാളി അധ്യാപിക അംബികാ ബാലസുബ്രമണ്യവും പ്രവാസിയായ മകൾ അമൃതയുമാണ് നൂപുരാ ഡാൻസ് ക്‌ളാസ് കോയമ്പത്തൂരിന്റെ നേതൃത്വത്തിൽ വിവിധ ദേശത്തുള്ള നർത്തകിമാരെ ഏകോപിപ്പിച്ചു കൊണ്ട് ഈ നൃത്ത പരിപാടി അവതരിപ്പിച്ചത് . ഈ നൃത്ത പരിപാടിയിൽ കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെയുള്ള കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് അംബികാ ബാലസുബ്രഹ്മണ്യം ഓൺലൈൻ നൃത്ത ശിൽപം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുത്ത പലരും യഥാവിധി നൃത്തം അഭ്യസിച്ചവരല്ലെന്നും നൃത്തത്തോടുള്ള അഭിനിവേശത്താലും പരസ്‌പര സ്നേഹ സൗഹൃദത്താലും ഒന്നിച്ച് നൃത്തം ചെയ്തതുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത . തങ്ങളാരും പ്രൊഫാഷനലുകൾ അല്ലാത്തത് കൊണ്ടുള്ള സാങ്കേതിക പിഴവുകൾക്ക് മുൻകൂർ ക്ഷമാപണം നടത്തിക്കൊണ്ടാണ് ഇവർ ഓണാക്കാഴ്ചയായി നൃത്തം സമർപ്പിക്കുന്നത് .
Read More » -
പമ്പാ മണല്‍ കടത്ത് കേസ് വിജിലന്‍സ് കോടതിയില്‍: നാളെ പ്രാരംഭ വാദം
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പമ്പാ മണല്‍കടത്ത് കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ (ആഗസ്റ്റ് 18, ചൊവ്വാഴ്ച) പ്രാരംഭ വാദം കേള്‍ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കോടതിയില്‍ പമ്പാ മണല്‍ കടത്ത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്വേഷണക്കാര്യത്തില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. 2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. അന്വേഷണം നടത്തുന്നതിന് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടെങ്കിലും കോടതിക്ക് അത് ബാധകമാവില്ലെന്നാണ് ഹര്‍ജിയിലെ വാദം. കോടികള്‍ വിലമതിക്കുന്ന മണല്‍ സൗജന്യമായി മറിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം…
Read More » -
NEWS
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തുന്ന എല്ലാ നിയമനങ്ങളിലും 4 ശതമാനം ഭിന്നശേഷി സംവരണം
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാന പ്രകാരം എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി ശിപാര്‍ശയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പി.എസ്.സി. മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തിന്…
Read More »