Month: August 2020
-
LIFE
എനിക്ക് സ്വപ്‌നങ്ങളുണ്ട് പക്ഷേ അതിനെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട്- ജഗദീഷ്
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജഗദീഷ്. നടനായും, കഥാകൃത്തായും, തിരക്കഥാകൃത്തായും, ഗായകനായുമൊക്കെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. കോളജ് അധ്യാപകനായ ജഗദീഷ് ആദ്യമായി സിനിമയിലഭിനയെത്തുന്നത് 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ജഗദീഷ് 350 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യമായി ജഗദീഷിനെ മലയാളി കണ്ടു. മുത്താരംകുന്ന് പി.ഒ, അക്കരെ നിന്നൊരു മാരന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ഹിറ്റ് സിനിമകളുടെ കഥാകൃത്തും ജഗദീഷ് തന്നെയാണ്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ജഗദീഷ് തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. തനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്, ഒരുപാട് കാര്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ആ സ്വ്പ്‌നങ്ങളെയും ആഗ്രഹങ്ങളേയും നിയന്ത്രിക്കാന്‍ എനിക്ക് കഴിവുണ്ട്. പലപ്പോഴും ഞാനൊരു സ്വാര്‍ത്ഥനാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷേ പിന്നീട് എന്റെ പ്രവര്‍ത്തിയുടെ പിന്നിലെ ഉദ്ദേശം നല്ലതാണെന്നവര്‍ മനസിലാക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കാറുമുണ്ട്. പുതിയ കാലത്തെ…
Read More » -
TRENDING
റിയയ്‌ക്കെതിരെ തുറന്നടിച്ച് സുശാന്തിന്റെ പിതാവ്; മരണത്തില്‍ പങ്കെന്ന് ആരോപണം
മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകാളാണ് പുറത്ത് വരുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ റിയയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ്. റിയ സുശാന്തിന്റെ കൊലയാളിയാണെന്നും തന്റെ മകന് റിയ വിഷം നല്‍കുകയായിരുന്നു വെന്നും പിതാവ് പറയുന്നു. അതിനാല്‍ റിയയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് ശിക്ഷ നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കളളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ബാഗമായി എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേര്‌റ് ശേഖരിച്ച റിയയുടെ വാഡട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് ലഹരിമരുന്ന് ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും എന്‍ബിസി ചോദ്യം ചെയ്ത് വരികയാണ്.
Read More » -
NEWS
ആളെ പിടിക്കാൻ ബിജെപിയുടെ തന്ത്രം ,മുടക്കുന്നത് കോടികൾ ,കോൺഗ്രസും സിപിഐഎമ്മും പുറകിൽ
ഇന്ന് സമൂഹത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് സമൂഹ മാധ്യമങ്ങൾ ആണ്.അതിൽ തന്നെ ശരാശരി ഭാരതീയനെ ഏറെ സ്വാധീനിക്കുന്നത് ഫേസ്ബുക് ആണ് .ഫേസ്ബുക് പേജിന്റെ പ്രൊമോഷനിലൂടെ സമൂഹ മാധ്യമത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നത് ബിജെപി ആണെന്നാണ് കണക്കുകൾ പറയുന്നത് .പെയ്‌ഡ് പ്രൊമോഷനിലൂടെ സമൂഹ മാധ്യമങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയാണ് ബിജെപി . ഫേസ്ബുക് പ്രൊമോഷന് ഏറ്റവും കൂടുതൽ പണം മുടക്കിയത് ബിജെപി ആണ് .ഒന്നരക്കൊല്ലത്തിനിടയിൽ 4 .61 കോടി രൂപയാണ് പ്രൊമോഷന് വേണ്ടി ബിജെപി മുടക്കിയത് .2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത് .കോൺഗ്രസ് മുടക്കിയതോ 1 .84 കോടി രൂപ മാത്രം .പരസ്യത്തിനായി പണം മുടക്കിയ പേജുകളിൽ ആദ്യ നാലെണ്ണം ബിജെപി ബന്ധം ഉള്ള പേജുകൾ ആണ് .ഇതിൽ മൂന്നെണ്ണത്തിന്റെയും വിലാസം ഡൽഹി ബിജെപി ആസ്ഥാനത്തിന്റേതാണ് .സി പി ഐ എം ആകട്ടെ ആദ്യ പത്തിൽ പോലുമില്ല . 1 .39 കോടി രൂപയാണ് മൈ ഫസ്റ്റ്…
Read More » -
NEWS
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യും
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസും നല്‍കി. സസ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌നയുടെ ഭര്‍ത്താവിനായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ആണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാമെന്ന് എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, കേസില്‍ ജനം ടിവി കോര്‍ഡിനേറ്റംഗ് എഡിറ്റര്‍ അനില്‍സ നമ്പ്യാരെ ഇപ്പോള്‍ കൊച്ചിയിലെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ സ്വപ്ന സുരേഷും അനില്‍ നമ്പ്യാരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, കേസിലുള്ള പങ്കിനെപ്പറ്റിയും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് അനില്‍…
Read More » -
NEWS
ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണം; മോദിയോട് ആവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ പരീക്ഷയെ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിപക്ഷനിരയിലെ മന്ത്രിമാരുമായി യോഗവും വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്ന് പട്നായിക് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ ഐക്യത്തോടെ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പരീക്ഷ നടത്തരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നീറ്റ് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറും ആവശ്യപ്പെട്ടു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്നും പരീക്ഷാ കേന്ദ്രങ്ങളായി…
Read More » -
NEWS
പിടിമുറുക്കി കസ്റ്റംസ്: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഏറ്റവും പുതുതായി പുറത്ത് വരുന്ന വാര്‍ത്ത ജനം ടി.വി കോര്‍-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു എന്നതാണ്. സ്വപ്‌ന സുരേഷും അനില്‍ നമ്പ്യാരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, കേസിലുള്ള പങ്കിനെപ്പറ്റിയും ഇതോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് പിടി കൂടി മണിക്കൂറുകള്‍ കഴിയും മുന്‍പ് സ്വപ്‌നയുടെ ഫോണിലേക്ക് വന്ന അനില്‍ നമ്പ്യാരുടെ കോളാണ് കേസില്‍ ഇരുവരേയും പരസ്പരം ബന്ധിപ്പിച്ച തെളിവായി മാറിയത്. ഇരുവരുടെയും സംസാരത്തിന്റെ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അനില്‍ നമ്പ്യാരെപ്പറ്റി സ്വപ്‌നയോട് ചോദിച്ചപ്പോള്‍ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലാണെന്ന് പറയാന്‍ തന്നോട് നിര്‍ദേശിച്ചത് അനില്‍ നമ്പ്യാരാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.
Read More » -
TRENDING
മധുരം പെയ്തിറങ്ങി സ്വറ്റ്‌സര്‍ലന്‍ഡ് നഗരം
ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രായഭേദമന്യേ ഇഷ്ടപ്പെടുന്ന ഇവ ഒരു മഴയായി പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായും ആരും കാണില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ചോക്ലേറ്റ് മഴ പെയ്തത്രേ. എവിടെയാണെന്നോ ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നടത്തുന്ന രാജ്യമായ സ്വറ്റ്‌സര്‍ലന്‍ഡില്‍. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനായിരുന്നു സ്വറ്റ്‌സര്‍ലന്‍ഡിലെ ഓള്‍ട്ടഡന്‍ നഗരത്തെ അത്ഭുതത്തിലാഴ്ത്തി ചോക്ലേറ്റ് മഴത്തുളളികള്‍ പെയ്തിറങ്ങിയത്. സംഭവം കണ്ട് എല്ലാവരും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് മഴത്തുളളിയുടെ പിന്നിലെ കഥ അറിയുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലിന്‍ഡിറ്ര് ആന്‍ഡ് സ്പ്രിംഗ്ലി ചോക്ലേറ്റ് ഫാക്ടറിയില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് ചോക്ലേറ്റ് മഴയ്ക്ക് കാരണമെന്ന്. ചതച്ച കൊക്കോ ബീന്‍സ് ചോക്ലേറ്റാക്കി മാറ്റുന്നതിന് മുന്നേ തണുപ്പിക്കും അതിലെ വെന്റിലേഷനില്‍ വന്ന തകരാറാണ് മഴയ്ക്ക് കാരണമായതെന്ന് കമ്പനി അറിയിച്ചു. തുടര്‍ന്ന് ഉണ്ടായ കാറ്റില്‍ നഗരത്തില്‍ മൊത്തം ചോക്ലേറ്റ് കണങ്ങള്‍ പാറികളിച്ചു. അതേസമയം ആര്‍ക്കും തന്നെ യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കമ്പനി അറിയിച്ചു. വ്യത്തിയാക്കലിന് ആവശ്യപ്പെട്ടാല്‍ വൃത്തിയാക്കാനും കമ്പനി സന്നദ്ധമായിരുന്നു…
Read More » -
NEWS
വിവാദങ്ങൾക്ക് മറുപടിയുമായി എം എ യൂസഫലി ,വിമാനത്താവള വിഷയത്തിൽ തന്നെ വലിച്ചിഴക്കരുത്
വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി .തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ തന്നെ വലിച്ചിഴക്കരുതെന്നും ലുലു ഗ്രൂപ് ചെയർമാൻ .തിരുവനന്തപുരത്തിന്റെ വികസനത്തിനു വിമാനത്താവള വികസനം അനിവാര്യമാണ് .എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ളപ്പോൾ വികസിക്കാത്ത പല വിമാനത്താവളങ്ങളും വികസിച്ചത് സ്വകാര്യവൽക്കരണത്തിനു ശേഷമാണെന്നും എം എ യൂസഫലി പറഞ്ഞു . കൊച്ചി വിമാനത്താവളത്തിന് 19,600 ഓഹരി ഉടമകൾ ആണുള്ളത് .കണ്ണൂരിൽ 8313 ഓഹരി ഉടമകൾ ഉണ്ട് .അതിൽ ഒരാൾ മാത്രമാണ് യൂസഫലി .പ്രശ്നങ്ങൾ കേന്ദ്രവും കേരളവും ചർച്ച ചെയ്ത് പരിഹരിക്കണം എന്നും യൂസഫലി ആവശ്യപ്പെട്ടു . അദാനി തന്റെ സുഹൃത്താണ് .എന്നാൽ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒന്നും താൻ ചർച്ച ചെയ്തിട്ടില്ല . വിവാദങ്ങൾ വഴി കേരളത്തിന്റെ വികസനം മുടക്കുന്നത് നല്ലതല്ല .വികസനം ഉണ്ടെങ്കിൽ മാത്രമേ നിക്ഷേപം വരൂ .ലുലു ഗ്രൂപ് തിരുവനന്തപുരത്ത് 1 ,100 കോടിയുടെ നിക്ഷേപം ആണ് നടത്തുന്നത് . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ…
Read More » -
LIFE
അച്ഛന്റെ മോശം സ്വഭാവവും നല്ല സ്വാഭാവവും ഒന്നു തന്നെയാണ്- ധ്യാന്‍ ശ്രീനിവാസന്‍
മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കുടുംബമാണ് ശ്രീനിവാസന്റേത്. വിനീത് ശ്രീനിവാസന് പിന്നാലെ അനിയന്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂടി മലയാള സിനിമയിലേക്ക് കടന്നു വന്നതോടെ കളം പൂര്‍ത്തിയായിരിക്കുകയാണ്. അച്ഛന്റേയും ചേട്ടന്റെയും പിന്നാലെ അഭിനയത്തില്‍ നിന്നും ധ്യാന്‍ ശ്രീനിവാസനും എഴുത്തിലേക്കും സംവിധാനത്തിലേക്കും ചുവട് മാറ്റിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രം വളരെയധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. നിവിന്‍ പോളി, നയന്‍താര താര ജോഡികള്‍ ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ഉണ്ടായിരുന്നു. അജു വര്‍ഗീസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസനോട് അച്ഛന്റെ ഒരു നല്ല സ്വാഭാവത്തെക്കുറിച്ചും മോശം സ്വഭാവത്തെക്കുറിച്ചും അവതരാകന്‍ ചോദിച്ചത്. അച്ഛന്‍ സ്‌ട്രെയിറ്റ് ഫോര്‍ഡവേര്‍ഡ് ആണെന്നായിരുന്നു രണ്ട് ചോദ്യത്തിനുമുള്ള ഉത്തരമായി ധ്യാന്‍ മറുപടി പറഞ്ഞത്. ശ്രീനിവാസന്‍ എന്ന കലാകാരാനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മലയാളിക്ക് വ്യക്തമായ അറിവുണ്ട്. മികച്ച തിരക്കഥകള്‍ കൊണ്ട് അദ്ദേഹം…
Read More »