TRENDING

ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നത് വിപിഎന്‍ വഴി; അന്വേഷണം ഊര്‍ജിതം

രാജ്യത്ത്‌ കോവിഡ് പിടിമുറുക്കിയതോടെ വിദ്യാഭ്യാസ മേഖല ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായി ഒതുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പോലും സാമൂഹ്യവിരുദ്ധര്‍ ഇടപെടുന്നു അശ്ലീല ചിത്രങ്ങളും നഗ്നവീഡിയോകളും അയക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആ അന്വേഷണത്തില്‍ നിന്ന് സാമൂഹ്യവിരുദ്ധര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് വഴിയാണ് ഇത്തരം ദൃശ്യങ്ങള്‍ അയക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരെ ഒരിക്കലും കണ്ടത്താന്‍ സാധിക്കില്ലെന്നും അതാണ് അവരെ സൈബര്‍ രംഗത്ത് സുരക്ഷിതരാക്കുന്നതെന്നും പോലീസ് പറയുന്നു.

ഉപഭോക്താക്കളെ അവരുടെ ലൊക്കേഷന്‍ മറച്ചുവെയ്ക്കാനും ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ് വി.പി.എന്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നത് വഴികുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

Signature-ad

കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം സി.ബി.എസ്.സി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങള്‍ കടന്ന് വന്നത്. തുടര്‍ന്ന് പ്രഥമ അദ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച പോലീസ് സംഭവത്തില്‍ എഫ.ഐ.ആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

അതേസമയം,അശ്ലീലദൃശ്യങ്ങളോ, വീഡിയോകളോ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും രീതിയില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുന്നത് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരവും ക്രിമിനല്‍ കുറ്റമാണ്. കുട്ടികളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ബ്രൗസ് ചെയ്യുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം തടവും 10ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Back to top button
error: