ജനിതകമാറ്റം വരുത്തിയ കൊതുക്; പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ പദ്ധതിയുമായി ഫ്‌ളോറിഡ

കൊതുകുശല്യം പെരുകിയതോടെ നിലയുറപ്പിച്ചവയാണ് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പോലുളള പകര്‍ച്ചവ്യാധികള്‍. എന്നാല്‍ ഈ കൊതുക് ശല്യം ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല ദിനംപ്രതി ഇവയുടെ അളവ് പെരുകി കൊണ്ടേയിരുന്നു. ഇപ്പോഴിതാ കൊതുകുകളെ തുരത്താന്‍ പുതിയ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഫ്‌ളോറിഡ എന്ന രാജ്യം. ജനിതകമാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ ഉപയോഗിച്ച് കൊതുക് മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെ തുരത്താനാണ് പദ്ധതി.

ഇതിനായി ഇത്തരത്തിലുളള 750 കൊതുകുകളെ ഉപയോഗിക്കാനും അനുമതി ലഭിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി,സിക തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി പെണ്‍കൊതുകുകളെ നശിപ്പിക്കാന്‍ അതേ വര്‍ഗത്തിലുളള ആണ്‍കൊതുകളെ നശിപ്പിക്കാന്‍ അതേ വര്‍ഗത്തിലുളള ആണ്‍കൊതുകുകളെ ജനികതക മാറ്റം വരുത്തി ഉപയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഈ പദ്ധതിക്കെതിരെ പ്രകൃതിസംരക്ഷണ സംഘടനകളും മറ്റും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും നിരവ്ധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു. അതേസമയം ഇവയ്ക്ക് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് പരിസ്ഥിതിസംഘടനകളുടെ വാദം.

കഴിഞ്ഞ മേയിലാണ് യുഎസ് എന്‍വയണ്‍മെന്റല്‍ ഏജന്‍സിയുടെ അനുവാദത്തോടെ ഓക്‌സിടെക് എന്ന യുഎസ് കമ്പനി ജനിതകമാറ്റം വരുത്തിയ ഈഡിസ് ഈജിപ്തി ആണ്‍കൊതുകുകളെ സൃഷ്ടിച്ചത്. OX5034 എന്നാണ് അവ അറിയപ്പെടുന്നത്. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, സിക തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണക്കാരായ കൊതുകുകളെന്നാണ് ഇവ അറിയപ്പെടുന്നതു തന്നെ. മുട്ടയുല്‍പാദിപ്പിക്കാന്‍ ആവശ്യമായ രക്തത്തിനുവേണ്ടിയാണ് പെണ്‍കൊതുകുകള്‍ മനുഷ്യനെ കടിക്കുന്നത്. എന്നാല്‍ ജനിതകമാറ്റം വരുത്തുന്ന ആണ്‍കൊതുകുകളുമായി ഇവ ഇണചേരുമ്പോള്‍ ആണ്‍കൊതുകളുടെ ശരീരത്തിലെ ഒരുതരം പ്രോട്ടീന്‍ പെണ്‍കൊതുകുകളിലെത്തുകയും അവയുടെ പ്രത്യുല്‍പാദനശേഷിയെ നശിപ്പിക്കുകയും ചെയ്യും. അങ്ങനെ കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒഴിവാകുകയും അതുവഴി പകര്‍ച്ചവ്യാധികള്‍ കുറയുകയും ചെയ്യുമെന്നാണ് ഈ പദ്ധതി മുന്നോട്ടുവച്ച കമ്പനിയുടെ അവകാശവാദം.

പദ്ധതിക്ക് അംഗീകാരം നല്‍കിയ ഫ്‌ളോറിഡ അധികൃതര്‍ ജനിതകമാറ്റം വരുത്തിയ 750 ദശലക്ഷത്തിലധികം കൊതുകുകളെ തുറന്നുവിടാനുളള ഒരുക്കത്തിലാണ്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ പരീക്ഷണം കൊണ്ട് മനുഷ്യര്‍ക്കും പ്രകൃതിക്കും യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് പദ്ധതി മുന്നോട്ട് വെച്ച കമ്പനി നല്‍കുന്ന ഉറപ്പ്.

2021 ഓടെ ഫ്‌ളോറിഡയിലെ പ്രധാ പ്രദേശങ്ങളില്‍ കൊതുകുകളെ പുറത്തുവിടാനാണ് പദ്ധതി.
എന്നാല്‍ പദ്ധതിയെക്കുറിച്ച് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് ഫ്രണ്ട്‌സ് ഓഫ് ദ് എര്‍ത്ത് പറയുന്നത് ഇത്തരത്തില്‍ ജനിതക വ്യതിയാനം വരുത്തിയ കൊതുകുകളെ പുറത്തുവിട്ടാല്‍ അത് ഫ്‌ളോറിഡയിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നാശത്തിന് കാണമാകുകയും ചെയ്യുമെന്നാണ്. എന്തായാലും കണ്ടിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *