ശ്രീരാമൻ മുതൽ ബുദ്ധൻ വരെ ,ഇന്ത്യയോട് ഇടയാൻ നേപ്പാൾ
ഭൂപട വിവാദത്തിനു പിന്നാലെ ഇന്ത്യയോട് കൂടുതൽ ഇടയാൻ നേപ്പാൾ .ദൈവങ്ങളുടെ ജന്മസ്ഥലം മുൻനിർത്തിയാണ് പുതിയ വിവാദം .
നേരത്തെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഒരു പ്രസ്താവന മുൻനിർത്തി നേപ്പാൾ എതിർപ്പ് അറിയിച്ചിരുന്നു .”ആരൊക്കെയാണ് ഏറ്റവും മഹാന്മാരായ രണ്ടു ഇന്ത്യക്കാർ?ഞാൻ ഉറപ്പായും പറയും അത് ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണെന്ന് .”സി ഐ ഐ സംഘടിപ്പിച്ച ഇന്ത്യ @ 75 എന്ന പരിപാടിയിൽ സംസാരിക്കുക ആയിരുന്നു ജയശങ്കർ .
ഈ പ്രസ്താവനയെ എതിർത്ത് നേപ്പാൾ രംഗത്ത് വന്നു .ബുദ്ധൻ എവിടെയാണ് ജനിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നു നേപ്പാൾ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു .
അതേസമയം ഇക്കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്ത് വന്നു .വിദേശ കാര്യ മന്ത്രി പറഞ്ഞത് ഇന്ത്യ ആർജിച്ചെടുത്ത ബുദ്ധ പാരമ്പര്യത്തെ കുറിച്ചാണ് എന്നും ബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിൽ ആണെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു .
എന്നാൽ രാമന്റെ ജന്മസ്ഥലം സംബന്ധിച്ച തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി ഒലി .രാമന്റെ ജനസ്ഥലം നേപ്പാളിൽ ആണെന്ന് കണ്ടെത്താൻ പുരാവസ്തു വകുപ്പിനോട് നേപ്പാൾ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ നേപ്പാളിലെ തോറിയിൽ ഖനനവും തുടങ്ങി .