NEWS

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുന്നു,24 മണിക്കൂറിനിടെ 53,601 പേർക്ക് രോഗം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുന്നു .നിലവിൽ 22,68,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .പ്രതിദിനം 60,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നിടത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .മരണനിരക്കിലും കുറവുണ്ട് .പ്രതിദിനം ആയിരത്തിലധികം മരണം നടക്കുന്നിടത്ത് 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

5,83,489 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി .മരണസംഖ്യ 45,000 കടന്നു. 45,257 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത് .മഹാരാഷ്ട്രയിൽ ഇന്നലെ 9,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു .7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്

Back to top button
error: