NEWS

കോവിഡ് -19 ബംഗാളിൽ സിപിഎമ്മിന്റെ തിരിച്ചു വരവിനു വഴി ഒരുക്കുന്നതിങ്ങനെ

നീണ്ട മുപ്പത്തിനാല് വർഷമാണ് സിപിഐഎം ബംഗാൾ ഭരിച്ചത് .എന്നാൽ മമതാ ബാനർജി ഉയർത്തെഴുന്നേറ്റതോടെ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായി .ഒപ്പം പാർട്ടിയുടെ അണികളിൽ സാരമായ ചോര്ച്ചയുണ്ടായി .ഒന്നാം സ്ഥാനത്ത് നിന്ന് പാർട്ടി നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു .ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചിരുന്ന പാർട്ടി തുരുത്തുകളിലേക്ക് ഒതുക്കപ്പെട്ടു .

എന്നാൽ ഇടതുപക്ഷ ആശയങ്ങൾക്ക് ഇപ്പോഴും വേരോട്ടം ഉള്ള മണ്ണാണ് ബംഗാൾ .പാർട്ടിപരമായി തള്ളപ്പെട്ടങ്കിലും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ ഇപ്പോഴും ഇടതുപക്ഷ ആശയങ്ങൾക്ക് ശക്തമായ വേരോട്ടം ഉണ്ട് .

കോവിഡ് മഹാമാരിക്കാലത്ത് ഇടതു യുവജന സംഘടനകൾ ഗ്രാമീണ മേഖലയിൽ ശക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് .ഈയിടെ ഈ പ്രവർത്തനങ്ങളെ സിപിഐഎം ഒന്ന് വിലയിരുത്തി നോക്കി .അടുത്ത കാലത്തൊന്നും കിട്ടാത്ത പിന്തുണയാണ് പാർട്ടിക്ക് ജനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന തിരിച്ചറിവിലാണ് പാർട്ടി .തൊഴിലാളി പ്രസ്ഥാനങ്ങൾ ആകട്ടെ ചെങ്കൊടി വീണ്ടും പിടിച്ചു തുടങ്ങി .

സി പി ഐ എമ്മിന്റെ തന്ത്രം ലളിതമാണ് .കോവിഡ് കാലത്ത് പാർട്ടി ഏറെയും ഊന്നിയത് സന്നദ്ധപ്രവർത്തനങ്ങളിലും ഡിജിറ്റൽ ക്യാമ്പെയ്‌നുകളിലും ആണ് .സോഷ്യൽ മീഡിയ ആശയ പ്രചാരണങ്ങൾക്കല്ല സിപിഎം ഉപയോഗിച്ചത് മറിച്ച് സഹായങ്ങൾ നൽകാനും എത്തിക്കാനുമാണ് .

കേന്ദ്രീകൃതമായുള്ള തീരുമാനം എന്നത് മാറി ഓരോ പ്രദേശത്തും വേണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം പാർട്ടി യുവാക്കൾക്ക് നൽകി .ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ യുവജന സംഘടനകൾ നടപടി തുടങ്ങി .ഓൺലൈൻ ക്‌ളാസുകളിലേക്ക് സ്‌കൂളിങ് സംവിധാനം മാറിയപ്പോൾ പാവപ്പെട്ടവരെ ഡിജിറ്റൽ വലയിൽ കൊണ്ട് വാരാനുള്ള സൗകര്യം ഒരുക്കാനും പാർട്ടിക്ക് കഴിഞ്ഞു .

“ഇടതുപക്ഷത്തിന് എപ്പോഴും ഒരു ജനകീയ അടിത്തറ ഉണ്ട് .ഇപ്പോൾ സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത കുഞ്ഞുങ്ങൾ എങ്ങനെ പേടിക്കും?ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ സാനിറ്റൈസർ എന്താണെന്നോ എവിടെ ലഭിക്കുമെന്നു അറിയാത്തവർ ഉണ്ടായിരുന്നു .അതെങ്ങനെ ഉപയോഗിക്കും എന്നും അറിയില്ലായിരുന്നു .ഞങ്ങൾക്ക് ഞങ്ങളുടെ വേരുകളിലേക്ക് പോകണമായിരുന്നു .നഷ്ടപ്പെട്ട ജനകീയ അടിത്തറ തിരിച്ചു പിടിക്കണമായിരുന്നു .ഞങ്ങൾ പാവങ്ങൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിച്ചു .ഇപ്പോൾ ഞങ്ങൾ പോലും പറയാതെയാണ് അവർ ചെങ്കൊടിയേന്തുന്നത് .”ഒരു മുതിർന്ന സിപിഐഎം നേതാവ് വ്യക്തമാക്കുന്നു .

ഉത്തര ബംഗാൾ ലക്‌ഷ്യം വെച്ചാണ് സിപിഐഎമ്മിന്റെ പ്രവർത്തനം .ഒരിക്കൽ ഇടതു കളിത്തൊട്ടിൽ ആയിരുന്ന ഉത്തര ബംഗാൾ ഇന്ന് ബിജെപിയോടൊപ്പമാണ് .ആർഎസ്എസ് കരുത്തിലാണ് ഇവിടെ ബിജെപി വളർന്നത് .ആ ഇടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം .

Back to top button
error: