സ്വർണക്കടത്ത് കേസിൽ മറ്റൊരു മാഡം കൂടി ?അന്വേഷണം ആ വഴിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്നയെ കൂടാതെ മറ്റൊരു മാഡം കൂടി ഉണ്ടെന്നു സൂചന .നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ .ഇവരെ അന്വേഷണ ഏജൻസി തിരയുന്നുണ്ട് .ഇതറിഞ്ഞ ഇവർ മുങ്ങിയിരിക്കുക ആണെന്നാണ് സൂചന .

നഗരത്തിൽ യൂനിസെക്സ് ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുള്ളത് .പ്രതി സന്ദീപ് നായരുമായും എയർപോർട്ടിലെ പോലീസ് ഉദ്യോഗസ്ഥനുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ തെളിയിക്കുന്നു .

ഭരണരംഗത്തെ പ്രമുഖനുമായി ഇവർക്ക് ബന്ധമുണ്ടത്രെ .ഇവരുടെ ബ്യൂട്ടി പാർലറിൽ നിന്നാണത്രെ ശിവശങ്കരൻ സ്വപ്നയെ പരിചയപ്പെടുന്നത് .തിരുവനന്തപുരം മലയൻകീഴിൽ കോടിക്കണക്കിന് രൂപ മുടക്കി ഇവർ വീട് പണിയുകയാണ് ഇപ്പോൾ.വിവിധ ഇടങ്ങളിൽ ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ടത്രെ .നേമത്ത് ചെറിയ കട നടത്തി വന്ന ഇവർ പൊടുന്നനെ ആണത്രേ സമ്പന്ന ആയത് .

Leave a Reply

Your email address will not be published. Required fields are marked *