നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം,രഹ്ന ഫാത്തിമ കീഴടങ്ങി
നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമ കീഴടങ്ങി .സംഭവം കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് കാട്ടി രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു .തുടർന്ന് തേവര സൗത്ത് സി ഐക്ക് മുമ്പിൽ രഹ്ന കീഴടങ്ങുകയായിരുന്നു .
രഹ്‌നയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി .കോവിഡ് പരിശോധനക്ക് ശേഷം രഹ്നയെ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കും .
രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്ന് ഭർത്താവ് മനോജ് ശ്രീധർ പറഞ്ഞു .കേസുമായി പൂർണമായി സഹകരിക്കും .കോടതിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ ആകുമെന്നും മനോജ് പറഞ്ഞു .
സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ സപ്പോർട്ട് ചെയ്ത എല്ലാവരോടും സ്നേഹം .നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ .രഹ്ന ഫേസ്ബുക്കിൽ കുറിച്ചു