• Movie

    മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്.

    ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളി ലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർ ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി.തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു. കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഏ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ…

    Read More »
  • Breaking News

    രാത്രി 12 മണിക്ക് ശേഷം കൊച്ചി ന​ഗരത്തിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകും!! 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അൽക്കൂ എക്‌സൈസ് പിടിയിൽ

    കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ച് നൽകിയിരുന്നതായി എക്‌സൈസ് കണ്ടെത്തി തിരൂരങ്ങാടി സ്വദേശിയായ ഇയാൾ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാൾക്ക് ലഭിച്ച പേരായിരുന്നു അൽകു.അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാൾ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയിൽ അവസരം വരുകയായിരുന്നു.

    Read More »
  • Movie

    കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഫെബ്രുവരി 27 ന്

    കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ, ചാർളി എന്ന് പേരുള്ള കഥാപാത്രമായാണ് സുരേഷ് കൃഷ്ണ അഭിനയിച്ചിരിക്കുന്നത്. മാസ്സ്, സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ക്യാരക്ടർ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത്…

    Read More »
  • Breaking News

    തൃശൂർ സ്വദേശിയുടെ ‘സേവ് ബോക്‌സ്’ ആപ് നടൻ ജയസൂര്യയ്ക്ക് ഒന്നാന്തരം ആപ്പായി!! നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി… നടപടി കേസിൽ ജയസൂര്യയെ പ്രതി ചേർത്തതിനു പിന്നാലെ

    കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്നോട്ട്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. ഈ കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതോടെയാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം…

    Read More »
  • Lead News

    കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്പേസ് വൺ; മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു

    കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌ഡ് ഓഫീസ് സ്‌പേസ് ദാതാക്കളായ സ്പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻ.എച്ച് ബൈപ്പാസിലെ എ.എം.വി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (SMEs) ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ (sick rooms) തുടങ്ങി അത്യാധുനിക തൊഴിലിട സൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ‘കസ്റ്റം ബിൽറ്റ്’…

    Read More »
  • Breaking News

    സ്റ്റേഷനിൽ ബെർമുഡ ധരിച്ചെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും പണി കിട്ടും

    ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും. അതിനാൽ അതേ വ്യായാമ വസ്ത്രത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങി. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

    Read More »
  • Breaking News

    ‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

    പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.

    Read More »
  • Breaking News

    ‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്‌സ്റ്റീന്‍ ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്

    ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്‌സ്റ്റീന്‍ ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീന്‍ മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു. അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന്‍ വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ്…

    Read More »
  • Breaking News

    ഇമ്രാൻ ഖാനെതിരെ ​ഗൂഢാലോചന നടത്തുന്നത് മുനീറിനും നഖ്‌വിയും!! ഇമ്രാനോ, ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല- സഹോദരി.. വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ

    ഇസ്‍ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ. ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ ഈ ആളുകൾ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ‍ക്കു വേണ്ടത് ഇമ്രാന്റെ രക്തം. അവർ ആ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും…

    Read More »
  • Breaking News

    പോലീസുകാർക്കായി പുതിയ വണ്ടികൾ; എക്സ് പൾസും 4X4 എസ്.യു.വികളും അടക്കം 146 പുത്തൻ വാഹനങ്ങൾ

    തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കായി പുതിയ വാഹനങ്ങൾ കൈമാറി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാ​ഗമായാണ് വിവിധ യൂണിറ്റുകൾക്കായി പുതിയ വണ്ടികൾ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുക. മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‌റെ ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി 146 വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്. ഇതിൽ മറ്റ് വാഹനങ്ങൾ മുമ്പ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിൻ്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും…

    Read More »
Back to top button
error: