• Kerala

    ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

    ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്. മാത്യു കുഴല്‍നാടന്‍ കേസില്‍ 16-ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാർ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം. ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

    Read More »
  • LIFE

    ആദ്യത്തെ കണ്‍മണി പിറക്കാന്‍ മാസങ്ങള്‍, ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ നീക്കി രണ്‍വീര്‍

    ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വര്‍ഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു. ഇരുവരും വേര്‍പിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍, ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രണ്‍വീറിനൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.…

    Read More »
  • Crime

    ഓണ്‍ലൈന്‍ വാതുവെപ്പില്‍ രണ്ടു ലക്ഷം തുലച്ചു; കടം വാങ്ങിയ പണം തിരിച്ചുചോദിച്ച ജൂനിയറെ സീനിയേഴ്‌സ് പഞ്ഞിക്കിട്ടു, മുറിയില്‍ പൂട്ടിയിട്ടു, വിവസ്ത്രനാക്കി തല്ലിച്ചതച്ചു

    ലഖ്‌നൗ: കാണ്‍പൂരില്‍ പണം നല്‍കാത്തതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാന്‍ കാണ്‍പൂരില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടു. അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2 ലക്ഷം രൂപ നല്‍കണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണം തിരികെ കൊടുക്കാതിരുന്നപ്പോള്‍ വിദ്യാര്‍ഥിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും…

    Read More »
  • Kerala

    ‘ഉടന്‍ നടപടി’യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടെ സ്വത്ത് ജപ്തിചെയ്തു

    പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 18 കോടിയുടെ സ്വത്തുക്കളാണ് സഹകരണ വകുപ്പ് ജപ്തി ചെയ്തത്. ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ഉടന്‍ ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. മൈലപ്ര സഹകരണ ബാങ്കില്‍ മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയില്‍ ഗോതമ്പ് സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.…

    Read More »
  • Kerala

    ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു; കിലോയ്ക്ക് വില 150 രൂപ വരെ

    കട്ടപ്പന: പതിവ് നാണ്യവിളകള്‍ക്ക് പുറമേ ഇടുക്കി ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ അവക്കാഡോ പഴവും എത്തുന്നു. ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 രൂപയ്ക്കുവരെയാണ് മൊത്തവ്യാപാരികള്‍ ഇവിടുത്തെ കര്‍ഷകരില്‍നിന്ന് അവക്കാഡോ ശേഖരിക്കുന്നത്. നാണ്യവിളകളുടെ വിലയിടിവിനെത്തുടര്‍ന്ന് സമ്മിശ്രകൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അവക്കാഡോ മരങ്ങള്‍ ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ സ്ഥാനം പിടിച്ചത്. അവക്കാഡോ പഴങ്ങള്‍ മൂന്നുവര്‍ഷമായി വിപണിയില്‍ എത്തുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ഹൈറേഞ്ചിലെ അവക്കാഡോയുടെ വിളവെടുപ്പ്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവക്കാഡോ കൃഷി കൂടുതലുള്ളത്. മലയോരത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായ ഫലവൃക്ഷമാണ് ഇത്. മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഫലത്തിനുള്ളില്‍ തൈ മുളയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകാറുണ്ട്. പോഷകസമൃദ്ധമായ അവക്കാഡോ ഫലങ്ങള്‍ സാലഡ്, ജ്യൂസ് തുടങ്ങിയവയ്ക്കായാണ് ഉപയോഗിക്കുന്നത്. ഹൈറേഞ്ചിലെ വ്യാപാരികള്‍ ശേഖരിക്കുന്ന അവക്കാഡോ കൊച്ചിയിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.          

    Read More »
  • Kerala

    അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരന്‍

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ചടങ്ങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നതിനെ തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തല്‍ക്കാലത്തേക്ക് മാറിനിന്നത്. താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരന്‍ തിരിച്ചെത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ജൂണ്‍ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാന്‍ ഹസനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കെ. സുധാകരന്‍ സ്ഥാര്‍ഥിയായതോടെയാണ് ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു.    

    Read More »
  • Kerala

    കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു, റിപ്പോർട്ടിങ്ങിനിടെയാണ് ആക്രമണം

        കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ഇന്ന് (ബുധൻ) രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

    Read More »
  • Kerala

    രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇനി തിരുവനന്തപുരം പൗര്‍ണമിക്കാവില്‍

    തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇനി വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തില്‍. ആദിപരാശക്തിയുടെ 23 അടി ഉയരമുള്ള വിഗ്രഹമാണ് രാജസ്ഥാനില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നത്. രാജസ്ഥാനിലെ ജയ്‌പൂരില്‍ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്. വിഗ്രഹങ്ങള്‍ മൂന്ന് ട്രെയിലറുകളില്‍ ആയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ജയ്‌പൂരില്‍ നിന്നും 15 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചേരുക. ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലില്‍ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഭായിൻസ്ലാനയില്‍ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിള്‍ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു…

    Read More »
  • Kerala

    കുന്നംകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

    തൃശൂർ: കുന്നംകുളം പാറേമ്ബാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേ കോട്ടോല്‍ തെക്കത്തുവളപ്പില്‍ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22) മരിച്ചത്. പെരുമ്ബിലാവ് ഭാഗത്തു നിന്നും വന്നിരുന്ന ബസ് എതിർദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • India

    മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു; ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടും:രേവന്ത് റെഡ്ഡി

    ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്.മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു. വാറൻ്റി കാലഹരണപ്പെടുമ്ബോള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി. കേരളത്തില്‍ 20 സീറ്റുകളും തമിഴ്‌നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കർണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്‍ഡ്യ മുന്നണി 272 എന്ന മാജിക് നമ്ബറിലെത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: