-
Breaking News
ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സോളാർകേസിന്റെ നടപടികൾ നിർത്തിവെയ്ക്കണം എന്ന ആവശ്യം തള്ളി കോടതി
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം. നിലവിലെ കോടതി വിധി ഗണേഷ് കുമാറിന് തിരിച്ചടിയായിരിക്കുകയാണ്.
Read More » -
Breaking News
‘കേരളത്തിന് മാറ്റം അനിവാര്യം, എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പ്‘ : മോദിയുടെ ഗ്യാരണ്ടി; കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പ്രധാനമന്ത്രി
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളും ദേശീയപാത 66ന്‍റെ ആദ്യ റീച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുമെന്നും പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More » -
Breaking News
ഏറ്റുമാനൂർ കുട്ടനാട് സീറ്റിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം…ചർച്ച തുടരുന്നു
തിരുവനന്തപുരം: കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുന്നു. ഇടുക്കി, തൃക്കരിപ്പൂർ തുടങ്ങിയ രണ്ടു സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൂന്നു സീറ്റുകൾ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ്. വിജയ സാധ്യത മുൻനിർത്തി, ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടു കൊടുക്കേണ്ടി വരുമെന്നു കേരള കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുപോലെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്നുപേരിൽ ഒരാൾക്കാണ് സാധ്യത കല്പിക്കുന്നത്. കുട്ടനാട്ടിൽ നിന്ന് അനിൽ ബോസ്, ഡോ. സിമ്മി ജോസഫ് , സജി ജോസഫ് തുടങ്ങിയ പേരുകളും ചർച്ചയിൽ ഉണ്ട്. അതേസമയം പൂഞ്ഞാർ തിരിച്ചു കൊടുക്കുന്ന പക്ഷം ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പിസി തോമസിന്റെ പേരും കേൾക്കുന്നുണ്ട്. കുട്ടനാട്ടുകാരനായ ഒരു സ്ഥാനാർഥി വേണമെന്നാണ് പൊതുവെ…
Read More » -
Breaking News
‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’- വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ
ചെന്നൈ: പ്രശസ്ത ഹാസ്യ നടൻ വടിവേലുവിനെതിരെ തുറന്നുപറച്ചിലുമായ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ടെന്നും , എല്ലാമൊന്നും അതേപടി പുറത്തുപറയാനാവില്ലയെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് സോന ഈ വിവാദപരമായ പ്രതികരണം നടത്തിയത്. ‘കുസേലൻ’ എന്ന ചിത്രത്തിൽ ഒരിക്കൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നെങ്കിലും, ആ അനുഭവത്തിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടി പറഞ്ഞു. വലിയ പ്രതിഫലം ലഭിച്ചാലും, അതിന് താൻ തയ്യാറാകില്ലെന്നും അവർ തുറന്നുപറഞ്ഞു. ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല. ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ…
Read More » -
Breaking News
‘തുടരണോ ഈ കോഴിമന്ത്രി’ ; കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പ്രതിഷേധമുണ്ടായത്. ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയ്ക്കുള്ളിൽ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രവർത്തകർ പതിപ്പിച്ചു. ‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്. പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥിഗതികൾ സംഘർഷ ഭരിതമായി. പോലീസ് പോസ്റ്ററുകൾ കീറാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ ഉന്തും തള്ളുമായി.
Read More » -
Breaking News
ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും
ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. “കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ്…
Read More » -
Breaking News
ഇറാന്റെ സൈഡ് ചേർന്ന് ഉത്തരകൊറിയ!! മിഡിൽ ഈസ്റ്റിലെ സകല സങ്കർഷങ്ങൾക്കും കാരണം അമേരിക്കയും ഇസ്രായേലും, അവർ മേഖലയിലെ സമാധാനം തകർക്കുന്നു- കിംങ് ജോങ്…സ്വന്തം സൈനിക ശക്തി വർധിപ്പിക്കാൻ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു, ഉത്തരകൊറിയയുടെ പുതിയ പരീക്ഷങ്ങൾ സംഘർഷം കൂടുതൽ വർദ്ധിപ്പിക്കാൻ- വിദഗ്ദർ
പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ രംഗത്ത്. മുജ്തബയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും അവർ മേഖലാ സമാധാനം തകർക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു. ഉത്തരകൊറിയൻ സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ നേതാവിനെ ബഹുമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ സുപ്രീം ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും അതിനെ പുറത്തുനിന്നുള്ള ശക്തികൾ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ സുപ്രീം ലീഡറായ ഖമനേയിക്ക് പകരമായി അദ്ദേഹത്തിന്റെ മകനെ മാർച്ച് 8ന് ഇറാൻ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഇറാനിലെ ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം…
Read More » -
Breaking News
‘ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം : എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയപാത ഒന്നാം റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ഒഴിവാക്കിയത് വിചിത്രമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് രണ്ടാം റീച്ച് കടന്ന് പോകുന്നത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ പകപോക്കലാണിത്. രണ്ടാം റീച്ചിൽ മന്ത്രിയും എംഎൽഎയും ജനങ്ങളെ അണി നിരത്തി റോഡ്ഷോ നടത്തും. അത്തരം പരിപാടി ജനകീയ ഉത്സവം പോലെ നടത്തുന്നത് നല്ലതാണ്. രണ്ട് റീച്ചിലും ആഘോഷ പരിപാടിയും റോഡ് ഷോയും നടത്തും. ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്‍റെ രാഷ്ട്രീയ ഉള്ളടക്കത്തിൽ പക്ഷപാതമുണ്ട്.മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായതും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമായിരുന്നു വിവാദത്തോട് ബിജെപി…
Read More » -
Breaking News
ഇന്ത്യയിൽ ആദ്യമായി 32 കാരന് ദയാവധം!! ഹരീഷ് റാണയുടെ ലൈഫ് സപ്പോർട്ട് ചികിത്സ പിൻവലിക്കാൻ അനുമതി, കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിനു വിരുദ്ധമാണ്, ജീവൻ വീണ്ടെടുക്കൽ പ്രതീക്ഷയില്ലെന്നു പറയുമ്പോൾ ഒരു വ്യക്തിക്ക് മരണം തെരഞ്ഞെടുക്കാം- സുപ്രിം കോടതി
ന്യൂഡൽഹി: കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. ഇന്ത്യയിൽ ആദ്യമായാണ് ദയാവധത്തിന് സുപ്രിംകോടതി അനുമതി നൽകുന്നത്. ഒന്നു ചലിക്കാൻ പോലുമാകാതെ തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ (32)യുടെ ശരീരം തളർന്നത്. ചലിക്കാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല. കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ…
Read More » -
Breaking News
എൽപിജി/ എൽഎൻജി പ്രതിസന്ധിക്ക് പരിഹാരമായി ബദൽ മാർഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് 10 ലക്ഷം ടൺ എൽപിജിയുടെ അടിയന്തര ഇറക്കുമതി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്ന് കപ്പൽ ഗതാഗതം നിലച്ച ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍.അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം നടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ പുതുവഴികളിലൂടെയുള്ള ഇറക്കുമതി സാധ്യമാക്കും. അതു കൂടാതെ, സർക്കാർ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ 10 ശതമാനം ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ യുഎസ് സംഘർഷം അതിരൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പശ്ചിമേഷ്യയിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ ആകുന്നില്ല. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്‍റെ ഭൂരിഭാഗവും ഇവിടെ നിന്ന് വരുന്നതാണ്. ഈ വരവ് നിലച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാനുള്ള നടപടി സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാർ. പ്രധാനമായും യുഎസ് വിപണിയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മതിയായ സ്റ്റോക്ക് എത്തിക്കുമെന്നുമാണ് സർക്കാർ വിശദീകരണം. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 31.3…
Read More »