• Breaking News

    ‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്

    ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…

    Read More »
  • Breaking News

    കൊച്ചിയിൽ വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ശേഷം വീട്ടിൽ നിന്നും സ്വർണ്ണമെടുപ്പിച്ച് കൈക്കലാക്കിയ രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ സഹോദരങ്ങൾ

    കൊച്ചി: പള്ളുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ച സ്വർണം തട്ടിയെടുത്ത കേസിൽ പള്ളുരുത്തിയിൽ ധാരാളം സഹോദരന്മാർ. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആൻറണി (24), സഹോദരൻ റെൻഫിൻ ആൻ്റണി (21) ആണ് പിടിയിലായത്. 16 വയസ്സുകാരൻ്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ്റെ പാദസരം എടുത്തു കൊണ്ടുവന്നു. 16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന…

    Read More »
  • Breaking News

    പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ? ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്, ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടം- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

    തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിൻറെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിൻറെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്നു ചോദിച്ച രാഹുൽ, ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്കാണെന്നും പരിഹസിച്ചു. 2019 മുതലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയിൽ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തൻറെ ഫേസ്‌ബുക്ക്…

    Read More »
  • Breaking News

    മറുപടിയിൽ അവ്യക്തത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥർ, പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു, അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, വിളിച്ചിപ്പിച്ചതിൽ അസ്വാഭാവികത തോന്നുന്നില്ല- യുഡിഎഫ് കൺവീനർ

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ആറ്റിങ്ങൽ എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മൊഴി നൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നോ‌ടു ചോദിച്ചത് പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. താൻ നൽകിയ മറുപടിയിൽ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടി ആണെന്നും ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പറഞ്ഞു. അതുപോലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചിട്ടില്ലെന്നും തന്റെ മറുപടിയിൽ അവ്യക്ത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ചോദ്യംചെയ്യാൻ വിളിച്ചിപ്പിച്ചതിൽ അസ്വാഭാവികത ഉള്ളതായി കരുതുന്നില്ലെന്നും മാധ്യമങ്ങളോട് യുഡിഎഫ് കൺവീനർ പറഞ്ഞു. അതേസമയം ശബരിമല സ്വർണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഫോട്ടോകൾ നേരത്തെ പുറത്തുവരികയും ശക്തമായ ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് രാവിലെയാണ് അടൂർ പ്രകാശിനെ എസ്‌ഐടി…

    Read More »
  • Breaking News

    ടാലന്റില്‍ കോലിയെ കടത്തിവെട്ടി മുന്നേറുമോ വൈഭവ്? എന്റൊരു ടാലന്റ് എന്നു സോഷ്യല്‍ മീഡിയ; സച്ചിനുമായും താരതമ്യം; ഇളകി മറിഞ്ഞ് ആരാധകര്‍

    ഇന്ത്യ ആറാം തവണയും അണ്ടര്‍ 19 ലോകകപ്പ് നേടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരനാണ്. ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തില്‍ 175 റണ്‍സുമായി കിരീടത്തേക്കാള്‍ ഉയരത്തിലാണീ കൊച്ചുപയ്യന്‍. ലോകത്തെ ഒന്നാംനിര ബോളര്‍മാരെ തച്ചുതകര്‍ത്ത് ഐപിഎല്ലില്‍ ചരിത്രം കുറിച്ച കൗമാരക്കാരന്‍. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തോടെ വൈഭവിന്റെ ടാലന്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഐപിഎല്ലില്‍ അരങ്ങേറിയപ്പോഴും സെഞ്ചറി നേടിയപ്പോഴുമെല്ലാം കണ്ണഞ്ചി നിന്നവര്‍ പോലും വൈഭവിന്റെ യഥാര്‍ഥ ടാലന്റില്‍ അത്ര വിശ്വസിച്ചിരുന്നില്ല. ഭാഗ്യംകൊണ്ടുകൂടിയാകാം പയ്യന്റെ അടിയെന്നാണു പലരും കരുതിയത്. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം തൊട്ടതെല്ലാം പൊന്നാക്കാന്‍ ഒരു പതിനാലുകാരന് കഴിയുമോ? ഓരോ ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചമായി തിളങ്ങുകയാണ് വൈഭവ്. ടെസ്റ്റായാലും എകദിനമായാലും ടി20 ആയായാലും വൈഭവ് ക്രീസിലെത്തിയാല്‍ അടുത്ത റെക്കോര്‍ഡ് പ്രതീക്ഷിക്കാമെന്നായി സ്ഥിതി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുടെ ബെഞ്ച്മാര്‍ക്ക് ഇപ്പോഴും സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അതു കഴിഞ്ഞാല്‍ വിരാട് കോലിയും. ടെണ്ടുല്‍ക്കറുമായി തട്ടിച്ചുനോക്കാന്‍ ചെക്കന്‍ ആയിട്ടില്ലെന്നാണ് ക്രിക്കറ്റ്…

    Read More »
  • Breaking News

    ‘തന്ത്രിക്ക് നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപമില്ല’… 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പലതവണയായി വന്ന് ആന്റോ ആന്റണി എംപി രണ്ടു കോടി പലശയ്ക്ക് വാങ്ങി, നൽകിയത് നിക്ഷേപകരുടെ പണം- എൻഎം രാജു

    തിരുവനന്തപുരം: ആൻറോ ആൻറണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് ആകെ 20 ലക്ഷം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയതാണെന്നും അന്ന് ആൻറോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും ഈ വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചുവെന്നും ഫിനാൻസ്. തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി. ആൻറോ ആൻറണി 2019 തെരഞ്ഞെടുപ്പിൻറെ പ്രചരണ സമയത്ത് പല തവണ ഫിനാൻസിൽ വന്നിരുന്നു, പ്രചരണത്തിൻറെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻഎം രാജു വ്യക്തമാക്കി. അതേസമയം നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിൻറെ ഭാഗമായി സ്ഥാപനത്തിൻറെ…

    Read More »
  • Breaking News

    കോവിഡില്‍ മാതാപിതാക്കളുടെ പ്രതിസന്ധി നേരിട്ടു കണ്ടു; ജെന്‍ സീ പിള്ളേര്‍ക്ക് ജോലിയെന്നാല്‍ ജീവിതമല്ല; ട്രെന്‍ഡിംഗ് ആകുന്ന ‘ആന്റി-അംബീഷന്‍’; പദവികളേക്കാള്‍ ലക്ഷ്യം വൈകാരിക സ്ഥിരത, ഫ്രീലാന്‍സ് ജോലികള്‍; ശമ്പളം ഒരു പ്രലോഭനമേ അല്ല!

    ന്യൂഡല്‍ഹി: ജീവിതത്തില്‍ വേഗത്തില്‍ പടവുകള്‍ കയറി ‘സെറ്റിലാകുക’യെന്ന ലക്ഷ്യത്തില്‍നിന്ന് ജെന്‍ സീയുടെ ജീവിതലക്ഷ്യം വഴിമാറുന്നുവോ? ആധുനിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളല്ല, പകരം ജീവിതം ആസ്വദിക്കുകയും ആവശ്യത്തിനു സമയം കണ്ടെത്തി ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയുമാണ് ജെന്‍ സീ സ്വപ്‌നം കാണുന്നതെന്നും പഠനങ്ങള്‍. ദശകങ്ങളായി, അഭിലാഷം അഥവാ ആംബീഷന്‍ (ambition) എന്നതിന് വ്യക്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു: വേഗത്തില്‍ പടവുകള്‍ കയറുക, കൂടുതല്‍ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക, പദവികള്‍ക്ക് പിന്നാലെ പായുക. എന്നാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറയ്ക്കിടയില്‍ ആ നിര്‍വചനം നിശബ്ദമായി തകര്‍ന്നു വീഴുകയാണ്. വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്. അടുത്തിടെ നടന്ന ആഗോള തൊഴില്‍ സര്‍വേകള്‍ ശ്രദ്ധേയമായ മാറ്റമാണു വെളിപ്പെടുത്തുന്നത്. യുവ തൊഴിലാളികളില്‍ പകുതിയോളം പേരും തങ്ങളെ പഴയ അര്‍ത്ഥത്തിലുള്ള ‘അഭിലാഷമുള്ളവര്‍’ ആയി തിരിച്ചറിയുന്നില്ല. പ്രമോഷനുകളേക്കാളും വലിയ പദവികളേക്കാളും വൈകാരിക…

    Read More »
  • Breaking News

    ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചത് ആചാര ലംഘനമല്ല, ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിനു വിരുദ്ധമാകരുത് ചട്ടങ്ങളെന്നും ദേവസ്വം ബെഞ്ച്; മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയതിന്റെ പേരില്‍ നല്‍കിയ ഹര്‍ജി തള്ളി

    പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചതില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. മാര്‍ അപ്രേമിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം ഇതിനെ ആചാരലംഘനമായി കാണുന്നില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്ന് ജസ്റ്റിസുമാരായ എ.രാജാ…

    Read More »
  • Breaking News

    ‘എല്ലാം കഴിഞ്ഞപ്പോൾ തന്ത്രി അകത്ത്, മന്ത്രിമാർ പുറത്തും;മന്ത്രി വാസവൻ രാജി വയ്ക്കണം; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടി അനാസ്ഥ‘- രമേശ് ചെന്നിത്തല

    ആലപ്പുഴ∙ ശബരിമലയിലെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ്ചെയ്യപ്പെട്ട പ്രതികൾക്ക് എസ്ഐടിയുടെ അനാസ്ഥ കാരണമാണു ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു. എസ്.ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അടൂര്‍ പ്രകാശിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തത്. ഉപ്പളയിലെ പാര്‍ട്ടി പരിപാടിക്കു ശേഷം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് എസ്‌ഐടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അവര്‍ ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെ അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. അതെല്ലാം അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും…

    Read More »
  • Breaking News

    ഞായറായ്ചകളിൽ ജോലിക്കുവരാത്ത സഹപ്രവർത്തക അന്ന് ജോലിക്കു വന്നതിൽ ദുരൂഹത, തന്നെ പ്രതികൾ പീഡിപ്പിക്കുമ്പോൾ സഹപ്രവർത്തക പ്രതികൾക്കൊപ്പം നിന്നു, ക്രൂരമായി തല്ലിയത് മരണ സുബിൻ- അതിജീവിത!! സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ, പ്രതികളെത്തിയത് ക്വട്ടേഷനെന്നു പറഞ്ഞ്, പിന്നിൽ സ്പാകൾ തമ്മിലുള്ള മത്സരം- സ്പാ ഉടമ

    തിരുവല്ല: ഗുണ്ടാ പിരിവ് നൽകാത്തതിൽ തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചു- അതിജീവിതയുടെ വെളിപ്പെടുത്തൽ. അതേസമയം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത പറഞ്ഞു. ഈ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അതിജീവിത പ്രതികരിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തൻറെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. അന്നു ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഉടമ പ്രതികരിച്ചു. അതേസമയം കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു പോലീസ്…

    Read More »
Back to top button
error: