-
Breaking News
‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…
Read More » -
Breaking News
ക്യാപ്റ്റൻ കുപ്പായം ധോണി സ്വയം അഴിച്ചുവെച്ചതല്ല, ഊരി വെപ്പിച്ചത്!! ‘മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് കരുതുന്നതായി ഞങ്ങൾ മഹിയോട് പറഞ്ഞു… നല്ല തീരുമാനം, നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ… ധോനി!! മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ എംഎസ്‌കെ മഹിയോട് പറഞ്ഞു, ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറഞ്ഞു’
മുംബൈ: കഴിഞ്ഞ വർഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ തൽസ്ഥാനത്ത് അവരോധിച്ച നടപടി ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. എന്നാൽ അതേ പ്രവർത്തി മുൻപും ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ. 2017-ൽ എം.എസ് ധോനിയിൽ നിന്ന് വിരാട് കോലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ കാണാപ്പുറ വിവരങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. 2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോനി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോനിയിൽ നിന്ന് നിശ്ചിത ഓവർ ക്യാപ്റ്റൻ സ്ഥാനംകൂടി കോലിയിലേക്കെത്തുന്നത്. ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ധോണിയെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ്…
Read More » -
Breaking News
മത്സരം മഴ കൊണ്ടുപോകുമോ? ഇന്ത്യാ- പാക് മത്സരത്തിന് വെല്ലുവിളിയുമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം… മഴയ്ക്കുള്ള സാധ്യത 50-70% വരെ, ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം… ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നൽ- കാലാവസ്ഥാ പ്രവചനം
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീഷണിക്കും ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആരാധകർ കാത്തിരുന്ന ഇന്ത്യാ- പാക് മത്സരം നാളെയാണ്. ട്ക ളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. എന്നാൽ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് കൊളംബോയിൽനിന്നു ഇപ്പോൾ വരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് വിവരം. ഒരു പക്ഷെ മത്സരം വെട്ടിക്കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. അതുപോലെ ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം. നാളെ രാത്രി ഏഴു മണിക്കാണ് മത്സരം. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇതു ടോസ് വൈകിപ്പിക്കാനോ ഓവർ വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന്…
Read More » -
Breaking News
ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി മൂന്നു ദിവസംകൊണ്ട് തീർന്നത് 10,000 കോണ്ടം പാക്കറ്റുകൾ, പരാതിയുമായി അത്‌ലറ്റുകൾ രംഗത്ത്!! പ്രതിസന്ധിയിലായത് സംഘാടകർ… ഉടൻ എത്തിക്കും, ഗെയിംസ് കഴിയുന്നതുവരെ വിതരണം ചെയ്യും- ഉറപ്പ് നൽകി അധികൃതർ
മിലാൻ-കോർട്ടിന (ഇറ്റലി): ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് അധികൃതർ. മത്സരങ്ങൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഗെയിംസ് വില്ലേജിൽ സംഘാടകർ സൗജന്യമായി വിതരണം ചെയ്ത 10,000 ഗർഭനിരോധന ഉറ (കോണ്ടം) പാക്കറ്റുകൾ തീർന്നു. കോണ്ടം കിട്ടാനില്ലെന്ന പരാതിയുമായി അത്‌ലറ്റുകൾ രംഗത്തെത്തിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നതിൽ സംഘാടകർ തന്നെ ഞെട്ടിയിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ചിരുന്ന 3,00,000 പാക്കറ്റുകളിൽ നിന്ന് വിതരണം വെറും 10,000 ആയി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മത്സരാർഥികൾക്കിടയിൽ സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായാണ് ഒളിമ്പിക് വില്ലേജുകളിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും അത്ലറ്റുകളിലും യുവാക്കളിലും അവബോധം വളർത്തുന്നതിനുമായി 1988-ൽ സിയോൾ ഒളിമ്പിക്‌സ് മുതലാണ് ഇത്തരത്തിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഒരു അത്‌ലറ്റിന് ദിവസേന…
Read More » -
Breaking News
നിയമസഭയിൽ ഒരു കണക്ക്, ഹൈക്കോടതിയിൽ മറ്റൊന്ന്!! ആഗോള അയ്യപ്പസംഗത്തിൽ നടന്നത് ശബരിമലയിലേതിനു സമാനമായ കൊള്ള!! സർക്കാരിന് അയ്യപ്പ സംഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാട്, അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വി ഡി സതീശൻ
മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലേതിനു സമാനമായ കൊള്ളയാണ് അയ്യപ്പ സംഗമത്തിലും നടന്നത്. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ കണക്കല്ല ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ സംഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോർഡിങ്ങുകളിൽ അയ്യപ്പന്റെ ചിത്രത്തേക്കാൾ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിച്ചത്. പരിപാടിയുടെ മുഴുവൻ ക്രെഡിറ്റും എടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണ്. അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതുപോലെ അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആലിന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവൻ…
Read More »




