• Breaking News

    മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയിട്ടില്ല; നന്ദഗോവിന്ദത്തിന് പണം കൊടുത്തില്ല: അയ്യപ്പ സംഗമത്തില്‍ വിശദീകരിച്ച് ദേവസ്വം ബോര്‍ഡ്; ‘സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് മൂന്നുകോടി, ഒരുകോടി ഉടന്‍ ലഭിക്കും’

    പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്നത് വ്യാജവാര്‍ത്തയാണെന്നും നന്ദഗോവിന്ദത്തിന് പണം കൊടുത്തുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന്‍ ദേവാണ്. അദ്ദേഹത്തിനാണ് എട്ടുലക്ഷം രൂപ നല്‍കിയത്. നന്ദഗോവിന്ദന്‍ ഭജന്‍സിന് പണം അനുവദിച്ചതിന്റെ രസീതുണ്ടെന്ന പ്രചരണം തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ മൂന്ന് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചു. ഒരു കോടി രൂപ കൂടി ഉടന്‍ കിട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അയ്യപ്പ സംഗമം ധൂര്‍ത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ലെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വിവരങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യഥാര്‍ഥ കണക്ക് പുറത്തുവിടുമെന്നും ഞങ്ങളുടെ മടിയില്‍ കനമില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലവില്‍ പ്രചരിച്ച വിവരങ്ങള്‍ ജനങ്ങളെ പറ്റിക്കാനുള്ള പുകമറയാണെന്നും…

    Read More »
  • Breaking News

    ‘സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി; അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച’: കാലാവധി കഴിഞ്ഞയാള്‍ തുടരുന്നു, എനിക്ക് നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി പ്രേംകുമാര്‍

    തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കൊരു നോട്ടീസ് പോലും നല്‍കാതെ ഒഴിവാക്കിയെന്നും ആശാ സമരത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാലാവധി കഴിഞ്ഞ സച്ചിദാനന്ദന്‍ ആ സ്ഥാനത്തു തുടരുന്നത് ഇരട്ടനീതിയെന്ന് വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ പ്രേംകുമാര്‍. മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത്. സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാര്‍…

    Read More »
  • Breaking News

    ലോകകപ്പ് ഒന്നാം റാങ്കിൽ പാസായി, വണ്ടർ കിഡിന് ഇനി പരീക്ഷാക്കാലം… എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ വൈഭവ്, പ്രത്യേക പരിഗണനയില്ല, എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കും- സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷ ഫെബ്രുവരി 17 മുതൽ

    പട്​ന: അണ്ടർ 19 ലോകകപ്പ് പരീക്ഷ ഒന്നാം റാങ്കിൽ പാസായ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അടുത്ത പരീക്ഷാക്കാലം. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച സെഞ്ചുറിക്കു പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് താരം. ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുക. വൈഭവ് അഡ്മിഷൻ കാർഡ് വാങ്ങിയതായി സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ പറഞ്ഞു. അതേസമയം വൈഭവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കുമെന്നും നീൽ കിഷോർ വ്യക്തമാക്കി. ”ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഞങ്ങളുടെ സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതും. അദ്ദേഹത്തിന് അഡ്മിറ്റ് കാർഡ് ലഭിച്ചു. അധ്യാപകരായാലും വിദ്യാർഥികളായാലും രക്ഷിതാക്കളായാലും എല്ലാവരും അവന്റെ വരവിൽ ആവേശത്തിലാണ്. അവൻ ഇപ്പോഴും ഒരു വിദ്യാർഥിയാണ്. പരീക്ഷ എഴുതുന്നതിനാൽ ഞങ്ങൾ അത് മനസ്സിൽ…

    Read More »
  • Breaking News

    എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! ‘എല്ലാവരും എന്റെ മക്കളെ നോക്കണേ’… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

    തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ സ്വയം തീകൊളുത്തി ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായും മകനും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവർഷം മുൻപാണ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയതെന്ന് ജുമൈലയുടെ കുറിപ്പിൽ പറയുന്നു. എട്ടുമാസത്തോളം പ്രതിമാസം 10,000 രൂപവെച്ച് അടച്ചിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണിൽവിളിച്ചും നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഇനി സഹോദരനെയും കൂട്ടി വീട്ടിൽ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. ഇതോടെ എല്ലാവരും എന്റെ മക്കളെ നോക്കണേയെന്ന് കുറിപ്പ് എഴുതിവച്ചശേഷം ജുമൈല ജീവനൊടുക്കുകയായിരുന്നു. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പലിശയ്ക്കു പണം കൊടുത്ത സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകിൽവെച്ച് ജീവനൊടുക്കിയതെന്നു കുടുംബം പറയുന്നു.

    Read More »
  • Breaking News

    ആഗോള അയ്യപ്പ സംഗമം: സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; പി.എസ്. പ്രശാന്ത് സ്വര്‍ണപ്പാളി കൊടുത്തു വിടാതിരുന്നതില്‍ പക; മുരാരി ബാബു എഴുതിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊടുക്കാന്‍; കലാപരിപാടിയുടെ കണക്കും നുണ; ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിടും

    പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. സ്വര്‍ണപ്പാളി വീണ്ടും സ്വര്‍ണം പൂശാനായി കൊടുത്തുവിടാന്‍ അനുവദിക്കാതിരുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അയ്യപ്പ സംഗമത്തിനു പണം നല്‍കാമെന്ന് ഏറ്റിരുന്നവരെ പിന്‍വലിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2025-ല്‍ ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിര്‍ത്തതാണ് പോറ്റി ഇടയാന്‍ കാരണം. മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതല്‍ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകള്‍ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്. പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാന്‍ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മര്‍ദം ചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവര്‍ധന്‍ അടക്കമുള്ള കര്‍ണാടകയില്‍നിന്നുള്ള സ്‌പോണ്‍സര്‍മാരെ അയ്യപ്പസംഗമത്തില്‍ സഹകരിക്കുന്നതില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നല്‍കിയതുമാത്രമാണ്…

    Read More »
  • Kerala

    ഓക്സ്ഫോർഡ് ബിഗ് റീഡ് 2025: ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം

    കൊച്ചി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് സംഘടിപ്പിച്ച ‘ഓക്സ്ഫോർഡ് ബിഗ് റീഡ് 2025’ മത്സരത്തിൽ ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കല്യാണി, സ്കൂൾ, പ്രാദേശിക തലങ്ങൾ കടന്നാണ് ദേശീയതലത്തിൽ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ നടക്കുന്ന മത്സരത്തിലേക്കും കല്യാണി തിരഞ്ഞെടുക്കപ്പെട്ടു. വായനാശീലവും സർഗ്ഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആഗോളതലത്തിൽ നടത്തുന്ന ശ്രദ്ധേയമായ മത്സരമാണിത്. നിശ്ചിത പുസ്തകങ്ങൾ വായിച്ച് അവയെക്കുറിച്ച് സർഗ്ഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയ്യാറാക്കുകയാണ് മത്സരരീതി. ലോകപ്രശസ്ത ക്ലാസിക് കൃതിയായ ‘പ്രൈഡ് ആൻഡ് പ്രിജുഡൈസ്‘ (Pride and Prejudice) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് കല്യാണി തന്റെ വിലയിരുത്തൽ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തോടൊപ്പം കഥയിലെ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ചിത്രവും കല്യാണി സ്വയം വരച്ചു തയ്യാറാക്കിയിരുന്നു. മികച്ച ഭാഷാശൈലിയും പുസ്തകത്തോടുള്ള പുരോഗമനാത്മകമായ സമീപനവുമാണ് കല്യാണിയുടെ സൃഷ്ടിയെ ദേശീയതലത്തിൽ ഒന്നാമതെത്തിച്ചത്. വിദ്യാർത്ഥികളിൽ…

    Read More »
  • Breaking News

    എളമക്കരയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !!പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡിപ്പിക്കപ്പെട്ടു, ഒന്നും അറിയില്ലെന്ന് അമ്മ, പിതാവും സംശയത്തിന്റെ നിഴലിൽ, പോക്സോ കേസെടുത്ത് പോലീസ്

    കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ്…

    Read More »
  • Breaking News

    ആദിത്യ ഫോളോ ചെയ്തിരുന്നത് ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ട്, പെൺകുട്ടിയുടെ മരണമറിഞ്ഞതോടെ പലരും പേജ് അൺഫോളോ ചെയ്തു… അടുത്ത കാലത്തായി ആദിത്യ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് കൊറിയൻ സംഗീതത്തിനും സിനിമയ്ക്കുമായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

    കൊച്ചി: കൊറിയൻ സുഹൃത്തുമരിച്ചതറിഞ്ഞ് ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിനു ലഭിച്ചു. ‘പെൺകുട്ടി ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഈ അക്കൗണ്ടിലുണ്ട്. അതേസമയം നിരവധിപേർ പിന്തുടർന്നിരുന്ന പേജാണ് ബ്ലാക്ക് വെനം. എന്നാൽ പെൺകുട്ടിയുടെ മരണവിവരം പുറത്തറിഞ്ഞതോടെ ഈ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു. ഇൻസ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പോലീസ് പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂർ കക്കാട് കരയിലെ ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ആദിത്യ ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും…

    Read More »
  • Breaking News

    ഇന്ത്യ-പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദം; കാലാവസ്ഥാ പ്രവചനത്തില്‍ ശക്തമായ ഇടിമിന്നലും

    കൊളംബോ: ബഹിഷ്‌കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്.…

    Read More »
  • Breaking News

    പാര്‍ട്ടി പറഞ്ഞിടത്തെല്ലാം മത്സരിച്ചു, ഇനി മുരളി പറയുന്നിടം പാര്‍ട്ടി നല്‍കും! വട്ടിയൂര്‍ക്കാവില്‍ ഇറങ്ങാന്‍ കെ. മുരളീധരന്‍; നേതൃത്വത്തിനു മുന്നില്‍ നിലപാടു വ്യക്തമാക്കി

    തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമെന്ന് സൂചന. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് തന്നെയെന്ന് മുരളീധരന്‍ നേതൃത്വത്തിന് സൂചന നല്‍കി. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ മുരളി തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. അതേസമയം തിരുവനന്തപുരത്ത് ശബരീനാഥന്റെയും ശിവകുമാറിന്റെയും പേരുകളും പരിഗണനയിലുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചിടത്തെല്ലാം മല്‍സരിച്ച രീതിയാണ് കെ.മുരളീധരന് ഇതുവരെയുള്ളത്. അതുകൊണ്ട് തന്നെ മുരളീധരന് കംഫര്‍ട്ടബിള്‍ ആയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം ഇക്കുറി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. രണ്ട് തവണ വിജയിച്ച സ്ഥലമെന്ന നിലയിലും സംഘടനാബലം ഉള്ള മണ്ഡലമെന്ന നിലയിലും വട്ടിയൂര്‍ക്കാവില്‍ നില്‍ക്കാമെന്ന് മുരളീധരന്‍ നിലപാടെടുത്തെന്നാണ് സൂചന. 2011 ലും 2016ലും വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ മുരളീധരനെ ഇറക്കണമെന്ന് പാര്‍ട്ടിയിലും ആവശ്യം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോള്‍ നടത്തിയ പിടിവലിയില്‍ ‘സ്‌നേഹത്തള്ളല്‍ ആണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനങ്ങള്‍ക്ക് പരിഹാസമുള്ളതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇലക്ഷന്‍ ജയിക്കാന്‍ ഇത്തരം…

    Read More »
Back to top button
error: