-
Breaking News
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍
മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്. റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്. വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്. 80-കളിലെ കപ്പലുകള്‍ റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ…
Read More » -
Breaking News
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? നാളെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇടത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല- പ്രേംകുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന. കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെത്തിയാൽ പരിഗണന വാഗ്ദാനം ചെയ്യുമെന്നാണ് വാക്ക്. ചലച്ചിത്ര അക്കാദമി ചെയൻമാൻ സ്ഥാനം നഷ്ടപ്പെട്ടതുമുതൽ പ്രേംകുമാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നടത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ പ്രകടിപ്പിക്കുന്നുമുണ്ട്. അതേസമയം കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ പറയാൻ പറ്റണം. മുൻകൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താൻ. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല. ഇടത് സഹയാത്രികൻ ആയിട്ടും താൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും…
Read More » -
Breaking News
പാക്ക് മിസ്റ്ററി സ്പിന്നർ ഇന്ത്യയ്ക്ക് വെല്ലുവിളിയോ? “സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഈ മത്സരം!! ഫ്‌ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല”- ദിനേശ് കാർത്തിക്ക്
കൊളംബോ: ടി20 ലോകകപ്പിൽ വെറും മൂന്നോ, നാലോ മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- പാക്ക് പോരാട്ടം കടുത്തതായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിര കടുത്ത വെല്ലുവിളി നേരിടുമെന്നാണ് കാർത്തിക്കിന്റെ മുന്നറിയിപ്പ്. മാത്രമല്ല കൊളംബോയിലെ സാഹചര്യങ്ങളുമായി പാക്കിസ്ഥാൻ കൂടുതൽ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് സാധിക്കുമെന്നും കാർത്തിക് പറയുന്നു. ഫ്‌ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുസൈഡിൽ ഈ ലോകകപ്പിൽ ഇതിനോടകം രണ്ട് വിജയങ്ങൾ നേടിയ പാക്കിസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നെതർലൻഡ്സിനെതിരെ കഷ്ടിച്ചാണ് ജയിച്ചതെങ്കിലും ടീം എന്ന…
Read More » -
Breaking News
‘കൂടെ തോളത്തു കയ്യിട്ട് നടക്കുന്നവർ മിണ്ടാതെ പണിതരും, നമ്മുടെ ഡിപ്പാർട്ട്‌മെന്റിൽ മാത്രമുള്ളൊരു ആചാരമാണ്, ഇതാണ് സർ, നന്നായി പണിയെക്കുന്നവരുടെ ഇപ്പോളത്തെ അവസ്ഥ, സ്വന്തം സീറ്റ് ഉറപ്പിക്കാൻ എന്തും ചെയ്യും ചിലർ’… സ്റ്റാറ്റസാക്കി പോലീസുകാർ, സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിനെതിരെ സേനയിൽ പ്രതിഷേധം!! പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരം- പോലീസ് പോലീസ് അസോസിയേഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പോലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. കൂടാതെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിലും എസ്എഫ്ഐക്കാർക്കെതിരെ നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്തതിലും അമർഷം തുറന്നുപ്രകടിപ്പിക്കുകയാണ് പോലീസുകാർ. അസോസിയേഷൻ വാർത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പോലീസുകാർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത്. മിക്ക പോലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്സ് ഇപ്പോൾ സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്. കമ്മിഷണർ സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ് മോഹൻതോമസിൻറെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പോലീസുകാർ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന്…
Read More » -
Breaking News
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: മൗലിക വാദത്തെ തള്ളിയെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വിജയം ഇന്ത്യക്ക് ആശയങ്കയാകും; സീറ്റുകള്‍ കൂടുതല്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍; അതിര്‍ത്തിയിലും വന്‍ സ്വാധീനം; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60ല്‍ അധികം സീറ്റുകളില്‍ ജമാഅത്തെ ഇസ്ലാമി നേടിയ വിജയം ഇന്ത്യക്കും ആശങ്കയാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ജമാഅത്ത് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഇവിടെ ഹിന്ദു ജനസംഖ്യ 10-13% വരെയാണ്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിന് ശേഷം ബംഗ്ലാദേശില്‍ നടക്കുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (—-) വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായി ജമാഅത്ത് മാറി. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശ് പാര്‍ലമെന്റിലെ (ജതീയ സംഗ്‌സദ്) 299-300 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് (ചില റിപ്പോര്‍ട്ടുകള്‍ 299 എന്നും ചിലത് 300 എന്നും പറയുന്നു). തിരഞ്ഞെടുപ്പ് ഫലം താഴെ പറയുന്ന രീതിയിലായിരുന്നു: 1. ബിഎന്‍പിയും (BNP) സഖ്യവും 212 സീറ്റുകള്‍ നേടി. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കി. 2. ജമാഅത്തെ ഇസ്ലാമി ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടി, അവരുടെ 11 കക്ഷി…
Read More » -
Breaking News
കാറ്റ് ഇത്തവണ വലത്തോട്ടോ? സിപിഎം ചെന്നിത്തലയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യമെന്ത്?
രണ്ടരമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുമെന്ന് മറ്റാരേക്കാളും നന്നായി ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ട്. അതിനാൽ തന്നെ എന്തുവിലകൊടുത്തും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. കോടികൾ പൊടിച്ച് പിആർ ചെയ്യുന്നതിനൊപ്പം എതിർ ചേരിയിലെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ആക്രമിക്കുക എന്നതാണ് നിലവിൽ സിപിഎം പയറ്റി പോരുന്ന രാഷ്ട്രീയ തന്ത്രം. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതാക്കളും അണികളും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടിവേര് ഇളക്കാൻ കാരണമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ എത്തിച്ചത് രമേശ് ചെന്നിത്തലയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണം. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രമേശ് ചെന്നിത്തല തുറന്നുകാട്ടിയിരുന്നു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ പ്രതികൾക്ക് സിപിഎമ്മിൽ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സിപിഎമ്മിനെ…
Read More » -
Breaking News
ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ പത്താം ക്ലാസ് പരീക്ഷയ്ക്കും തയാറെടുത്ത് വൈഭവ് സൂര്യവംശി; പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫീസ് എത്രയെന്നറിയാമോ? ഹാള്‍ടിക്കറ്റ് കൈപ്പറ്റിയെന്നു പ്രിന്‍സിപ്പല്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന വൈഭവ് സൂര്യവംശി, ഇപ്പോള്‍ 2026-ലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസുകാരനായ ഈ ഓപ്പണര്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ പറഞ്ഞു. ബീഹാറിലെ സമസ്തിപൂരിലുള്ള പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വൈഭവ്. സമസ്തിപൂരിലെ പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഫീസ് ഘടന അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിങ്ങനെ തിരിച്ച് മൂന്ന് തവണകളായാണ് (Instalments) അടയ്‌ക്കേണ്ടത്. പത്താം ക്ലാസ് സെക്കന്‍ഡറി വിഭാഗത്തിലാണ് വരുന്നത്. പത്താം ക്ലാസ്സില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസ് 4,470 രൂപയാണ്. ഇത് അഡ്മിഷന്‍ സമയത്ത് ആദ്യ തവണയ്ക്കൊപ്പം നല്‍കണം. അതേസമയം, വൈഭവിനെപ്പോലെയുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തവണ ട്യൂഷന്‍ ഫീസായി നല്‍കേണ്ടത് 17,880 രൂപയാണ്. മൂന്ന് തവണകളായി ഈ തുക അടയ്ക്കേണ്ടതിനാല്‍, പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു പത്താം…
Read More » -
Breaking News
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും മാർച്ച് ആദ്യം കേരളത്തിൽ; പിന്നാലെ പ്രഖാപനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരമാണ് സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് നന്ദദർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. ഒപ്പം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് കമ്മിഷൻ ആരയും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കമ്മിഷൻ്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദർശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി ഇടങ്ങൾ സന്ദർശിക്കുക. കേരളത്തിൽ സന്ദർശനത്തിന് ശേഷമുള്ള കമ്മിഷൻ ബംഗാളിൽ സന്ദർശനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.
Read More » -
Breaking News
ഇന്ത്യയെ പുഷ്പം പോലെ തോൽപിക്കാവുന്നതേയുള്ളു!! പിഴവുകൾ കുറച്ചാൽ കളിയുടെ അവസാന ചിരി നമ്മുടേത്!! തുടക്കത്തിൽ ആക്രമണം ഒഴിവാക്കുക, പവർപ്ലേകളിൽ അനാവശ്യ റിസ്കുകൾ വേണ്ട, തുടക്കത്തിൽ വിക്കറ്റുകൾ കൊഴിഞ്ഞാലും തിരിച്ചുവരാനുള്ള ഗഡ്സ് ടീമിനുണ്ട്, – അഫ്രിദി
ഇസ്‌ലാമാബാദ്: ടി20 ലോകകപ്പ് 2026-ൽ ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ടീമിന് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ നിർണായക ഉപദേശം. സൽമാൻ അലി ആഗെ നയിക്കുന്ന പാക് ടീം ഇന്ത്യക്കെതിരെ സമാധാനവും കൃത്യതയും പാലിക്കണമെന്ന് അഫ്രിദി പറയുന്നു ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലും കുറച്ച് പിഴവുകൾ ചെയ്യുന്ന ടീമിനായിരിക്കും ഹൈ- പ്രഷർ മത്സരത്തിൽ വിജയം സ്വന്തമാക്കാനാകുക. തുടക്കത്തിൽ അതിയായ ആക്രമണാത്മക സമീപനം ഒഴിവാക്കി അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതുപോലെ നിലവിലെ പാക്കിസ്ഥാൻ ടീമിന് മികച്ച സ്ക്വാഡ് ഡെപ്ത് ഉണ്ടെന്നും, തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടാലും തിരിച്ചുവരാനുള്ള കഴിവ് ടീമിനുണ്ടെന്നും അഫ്രിദി വിലയിരുത്തി. നമ്പർ എട്ട് വരെ വലിയ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടോപ്പ് ഓർഡർ 15 മുതൽ 16 ഓവർ വരെ നിലനിൽക്കുകയാണെങ്കിൽ, അവസാന ഓവറുകളിൽ പവർ ഹിറ്റർമാർക്ക് ആക്രമണം ശക്തമാക്കി മത്സരയോഗ്യമായ സ്കോർ നേടാനാകുമെന്നാണ്…
Read More »
