VIDEO
-
വമ്പൻറെ പതനം :ശിവശങ്കർ കസ്റ്റഡിയിൽ ആകുമ്പോൾ കേസിന്റെ നാൾ വഴി
സംസ്ഥാനത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻ ആയിരുന്നു എം ശിവശങ്കർ ഐഎഎസ് .മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവാധികാരി എന്ന് വരെ അസൂയക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു . ഇന്ന് 10 15 നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി അരമണിക്കൂറിനുള്ളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു .കൊച്ചിയിലേക്കാണ് ശിവശങ്കറിനെ കൊണ്ടുപോയിരുന്നത് . ജൂൺ 30 ആണ് ശിവശങ്കറിന്റെ ജീവിതത്തെ മാറ്റി മറിച്ച ദിനം .ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബഗേജ് കണ്ടെത്തുന്നതോടെ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസിന്റെ തുടക്കമായി .ആ കേസിന്റെ നാള്‍വഴികളിലേയ്ക്ക് – വീഡിയോ .
Read More » -
ലക്ഷ്മി പ്രമോദിന് പണിയോ പണി ,പൂക്കാലം വരവായി എന്ന സീരിയലിൽ നിന്നും പുറത്ത്, പകരം മാൻവി
മലയാളത്തിൽ കത്തി നിന്ന സീരിയൽ നടിയാണ് ലക്ഷ്മി പ്രമോദ് .ധാരാളം ആരാധകർ ഉണ്ടായിരുന്ന സീരിയൽ താരം .മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .പക്ഷെ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു . പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത്.എന്നാൽ വിവാദത്തോടെ പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് ഇടം നഷ്ടമായി . ലക്ഷ്മി പ്രിയ എന്ന നടിയാണ് സീരിയലിൽ പകരമായത് .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്ക്രീനിൽ എത്തിയത് . കൊല്ലം സ്വദേശി തന്നെയാണ് ലക്ഷ്മി പ്രിയയും .കറുത്ത മുത്ത് എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷമായിരുന്നു ലക്ഷ്മി പ്രിയയുടേത് .സൂര്യകാന്തി എന്ന സീരിയലിൽ…
Read More » -
ടി ട്വന്റി ടീമിൽ മാത്രം ഒതുക്കി ബി സി സി ഐ സഞ്ജു സാംസണ് ചതിക്കുഴി ഒരുക്കുന്നു -ദേവദാസ് തളാപ്പിന്റെ വിശകലനം
കഴിഞ്ഞ ദിവസം മൂന്നു ഫോർമാറ്റിലേയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ബി സി സി ഐ ടി ട്വന്റിയിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതൊരു ചതിക്കുഴി ആണെന്നാണ് പ്രശസ്ത കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിൽ വിലയിരുത്തുന്നത്. ദേവദാസ് തളാപ്പിലിന്റെ വിശകലനം –
Read More » -
വീട്ടിലിരുന്നും ഫിറ്റ്നസ് നിലനിർത്താം, ഇത് ചെയ്താൽ മതി
കോവിഡ് കാലത്ത് പുറത്തിറങ്ങാൻ മടിയുള്ളവർക്ക് ഫിറ്റ്നസ് മന്ത്രവുമായി ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബു. വീട്ടിൽ തന്നെ കഴിയുമ്പോഴും ആരോഗ്യത്തോടെ ജീവിക്കാൻ ഇത് ശീലമാക്കൂ.
Read More » -
ഗെയിൽ പകർന്നാടി ,മൻദീപ് പിതാവിന് സമർപ്പിച്ചു ,പഞ്ചാബിന് തുടർച്ചയായ അഞ്ചാം ജയം – ദേവദാസ് തളാപ്പിന്റെ അവലോകനം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് തകർത്ത് കിങ്സ് ഇലവൻ പഞ്ചാബ് .തോൽവികളിൽ നിന്ന് തുടങ്ങി ഗെയിലിന്റെ വരവോടെ അപരാജിതർ ആയിരിക്കുകയാണ് പഞ്ചാബ് ,പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം ജയം ആണിത് . 150 റൺസ് വിജയലക്ഷ്യമാണ് കൊൽക്കത്ത ഉയർത്തിയത് .ഇത് 18 .5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് മറികടന്നു .അര്‍ധ സെഞ്ചുറി നേടിയ മന്ദീപ് സിങ്ങും ക്രിസ് ഗെയ്ലുമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്.വെള്ളിയാഴ്ചയാണ് മന്ദീപിൻറെ പിതാവ് മരണമടഞ്ഞത് . ദേവദാസ് തളാപ്പിന്റെ അവലോകനം –
Read More » -
പാർട്ടിക്കുള്ളിൽ നടക്കുന്നത് കുമ്മനത്തെ ഒതുക്കാനുള്ള നീക്കം തന്നെ ,പാർട്ടിക്കൊപ്പം കാലങ്ങളായി ഉള്ളവർ വിട്ടുപോകുന്നു ,നേതൃത്വത്തിനെതിരെ ബിജെപി മുൻ ജില്ലാ സെക്രട്ടറി ആർ എസ് വിനോദ് NewsThen – നോട് – വീഡിയോ
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഒരിടവേളയ്ക്ക് ശേഷം വാർത്താമാധ്യമങ്ങളിൽ നിറയുകയാണ് ബിജെപി മുൻ ജില്ലാ സെക്രട്ടറി ആർ എസ് വിനോദ് .മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ പാർട്ടിക്കുള്ളിൽ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ആർ എസ് വിനോദ് ആരോപിക്കുന്നു .കുമ്മനത്തെ രാഷ്ട്രീയം പറയാൻ അനുവദിക്കാത്ത വിധം കെട്ടിയിടുകയാണ് ഉദ്ദേശം .എന്നാൽ എല്ലാക്കാലത്തും പാർട്ടിയ്ക്ക് ഇങ്ങനെ പോകാൻ ആകില്ലെന്നും പാർട്ടിയെ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്നും അതുണ്ടാകുമെന്നും ആർ എസ് വിനോദ് NewsThen – നോട് പറഞ്ഞു .
Read More »