സംസ്ഥാനത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻ ആയിരുന്നു എം ശിവശങ്കർ ഐഎഎസ് .മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവാധികാരി എന്ന് വരെ അസൂയക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു .
ഇന്ന് 10 15 നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി അരമണിക്കൂറിനുള്ളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു .കൊച്ചിയിലേക്കാണ് ശിവശങ്കറിനെ കൊണ്ടുപോയിരുന്നത് .
ജൂൺ 30 ആണ് ശിവശങ്കറിന്റെ ജീവിതത്തെ മാറ്റി മറിച്ച ദിനം .ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബഗേജ് കണ്ടെത്തുന്നതോടെ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസിന്റെ തുടക്കമായി .ആ കേസിന്റെ നാള്‍വഴികളിലേയ്ക്ക് – വീഡിയോ .