NEWSVIDEO

ലക്ഷ്യം സാമൂഹിക സംഘടനകളുടെ പിന്തുണ, വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് നേതാക്കൾ – വീഡിയോ

നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ പിന്തുണ തേടി കോൺഗ്രസ് നേതാക്കൾ വെള്ളാപ്പള്ളി നടേശനെ കാണും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവർ ആണ് വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തുക.

നേരത്തെ ക്രൈസ്തവ സമുദായ നേതാക്കളുമായും എൻഎസ്എസ് പിന്തുണ തേടി സുകുമാരൻ നായരുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ജാതി-മത സംഘടനകളുടെ കൂട്ടായ പിന്തുണ യുഡിഎഫിന് ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചകളുടെ ലക്ഷ്യം.

എന്നാൽ എസ്എൻഡിപി യോഗവും ആയുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച എൻഎസ് എസും ക്രൈസ്തവസഭകളും സംശയത്തോടെയാണ് കാണുന്നത്.

മുസ്ലിം സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വേണ്ടി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് ശ്രമിക്കുന്നുണ്ട്. സമുദായ സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് തെരഞ്ഞെടുപ്പ് ജയത്തിന്റെ താക്കോൽ ആയി യുഡിഎഫ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button