VIDEO
-
ഭൂരിഭാഗം മന്ത്രിമാരെയും സിപിഎം രംഗത്തിറക്കും, മുതിർന്നവർക്കൊപ്പം യുവനേതാക്കൾ മത്സരിക്കും
https://youtu.be/OsqTHkSO81A എൽഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ഭൂരിഭാഗവും ഇത്തവണ മത്സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളിൽ കൂടുതൽപേരെ മത്സര രംഗത്ത് ഇറക്കുമെന്നും സൂചനയുണ്ട്. ഒപ്പം യുവ നേതാക്കൾക്ക് അവസരം നൽകും. ഫെബ്രുവരി ആദ്യവാരം സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണം എന്നുള്ളത് സമിതി തീരുമാനിക്കും. മന്ത്രിമാരായ എ കെ ബാലനും സി രവീന്ദ്രനാഥും മത്സരിക്കാൻ ഇടയില്ല എന്നാണ് വിവരം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. ഇ പി ജയരാജൻ മട്ടന്നൂരിൽ മത്സരിക്കാനാണ് സാധ്യത. കൂത്തുപറമ്പ് എൽജെഡിയ്ക്ക് കൈമാറിയാൽ കെ കെ ശൈലജ കല്യാശ്ശേരി അല്ലെങ്കിൽ പയ്യന്നൂരിൽ മത്സരിക്കും. കെ ടി ജലീൽ തവനൂരിൽ തന്നെ മത്സരിക്കും. എസി മൊയ്തീൻ കുന്നംകുളത്ത് മത്സരിച്ചേക്കും. ഉടുമ്പൻചോലയിൽ എംഎം മണി തന്നെ. ആലപ്പുഴയിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും വീണ്ടും മത്സരിക്കും. മേഴ്സിക്കുട്ടിയമ്മ കൊല്ലത്തും തിരുവനന്തപുരത്ത് കടകംപള്ളിയും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ…
Read More » -
ഉമ്മൻചാണ്ടിയെ കുരുക്കുന്ന സോളാർ കേസ് പിണറായിയെ വേട്ടയാടിയ ലാവ്ലിൻ കേസിനെ ഓർമ്മിപ്പിക്കുമ്പോൾ
https://youtu.be/rR90UF7g8rI ജനുവരിയും മാർച്ചും തമ്മിൽ രണ്ടുമാസത്തെ ദൂരമേയുള്ളൂ. എന്നാൽ 2006ഉം 2021ഉം തമ്മിൽ ഒന്നര പതിറ്റാണ്ടിന്റെ കാലയളവുണ്ട്. 2006 മാർച്ചിലാണ് ഉമ്മൻചാണ്ടി സർക്കാർ ലാവ്‌ലിൻ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിക്കുന്നത്.ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനം. 2021 ജനുവരി 24നാണ് സോളാർ കേസ് സിബിഐക്ക് കൈമാറാൻ സർക്കാരിന്റെ ഉത്തരവുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സോളാർ കേസിലെ ഇര അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വെച്ചാണ് ലാവലിൻ കേസ് സിബിഐക്ക് കൈമാറാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുന്നത്. മറ്റൊരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് നിൽക്കുമ്പോഴാണ് പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടി ഉൾപ്പെട്ട സോളാർ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത് എന്നത് യാദൃശ്ചികമാകാൻ തരമില്ല. ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടപ്പോൾ ഉമ്മൻചാണ്ടി ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല ഇങ്ങ് 15 വർഷത്തിനുശേഷം തനിക്കെതിരെയുള്ള ഒരു കേസ് സിബിഐ അന്വേഷിക്കാൻ ശുപാർശ ചെയ്യുമെന്ന്. യുഡിഎഫ്…
Read More » -
-
-
അച്ഛൻ, 27 ഭാര്യമാർ, 150 കുഞ്ഞുങ്ങൾ,കുടുംബത്തെ കുറിച്ചുള്ള കൗമാരക്കാരന്റെ ടിക് ടോക് വൈറൽ – വീഡിയോ
കുഞ്ഞുങ്ങളുടെ കളിചിരികളും വഴക്കും കുടുംബങ്ങളിൽ സാധാരണമാണ്. എന്നാൽ 150 കുഞ്ഞുങ്ങൾ ഒരു വീട്ടിലുണ്ടായാലോ? അതും എല്ലാവരും സഹോദരി സഹോദരന്മാർ ആയാൽ? പത്തൊമ്പതുകാരനായ മെർലിൻ ബ്ലാക്ക്മോർ ടിക്ടോകിൽ ആണ് തന്റെ വലിയ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടത്. താൻ ജീവിച്ചിരുന്നത് ഒരച്ഛനും 27 ഭാര്യമാരും 150 കുഞ്ഞുങ്ങളും ഉള്ള വീട്ടിൽ ആയിരുന്നു എന്ന് മെർലിൻ പറയുന്നു. 64 കാരനായ വിൻസ്റ്റൻ ബ്ലാക്ക്മോർ ആണ് കുടുംബനാഥൻ. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുൾ എന്ന സ്ഥലത്താണ് ഈ വലിയ കുടുംബം ജീവിക്കുന്നത്. വിൻസ്റ്റന്റെ മൂന്ന് മുതിർന്ന മക്കളാണ് തങ്ങളുടെ അനുഭവം പറയാൻ സമൂഹമാധ്യമങ്ങളിൽ എത്തിയത്. മെർലിനെ കൂടാതെ സഹോദരങ്ങളായ മുറെ,വാറൻ എന്നിവരും തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിൽ മെർലിൻ ഇപ്പോൾ കുടുംബത്തോടൊപ്പം അല്ല താമസിക്കുന്നത്. അമേരിക്കയിൽനിന്ന് മെർലിൻ ടിക്ടോക്കിൽ ഇങ്ങനെ വെളിപ്പെടുത്തി, ” ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോൾ എനിക്ക് തുറന്നുപറയാൻ പ്രാപ്തിയുണ്ട്. ലോകം അത് അറിയേണ്ടിയിരിക്കുന്നു. “മെർലിൻ ടിക്ടോക്കിൽ…
Read More » -
എന്തുകൊണ്ടാണ് കർഷകർ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യുന്നത്? കാരണങ്ങൾ പറയുന്നു ജസ്റ്റിസ് കെമാൽ പാഷ-വീഡിയോ
കേന്ദ്ര സർക്കാരിൽ നിന്ന് ഭീഷണിയും സമ്മർദ്ദവും ഉണ്ടായിട്ടും പ്രതികൂല കാലാവസ്ഥ ആയിട്ടും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭ രംഗത്ത് തുടരാൻ കാരണമെന്താണ്? തങ്ങൾക്കിടയിൽ നിരവധി പേർ മരിച്ചു വീണിട്ടും പ്രക്ഷോഭം നിർത്തുന്നതിനെ കുറിച്ച് കർഷകർ ആലോചിക്കാതെ ഇരിക്കാൻ കാരണമെന്താണ്? ജസ്റ്റിസ് കെമാൽ പാഷ പറയുന്നു അതിന് ഉത്തരം.
Read More » -
-
തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, മേൽനോട്ട സമിതി യോഗം ചേർന്നു-വീഡിയോ
https://youtu.be/9M7RC9OMf60
Read More » -
എന്തുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി തന്ത്രപരമായ സഖ്യം രൂപീകരിക്കണം? വീഡിയോ
പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസി വിരുദ്ധ പ്രവർത്തകനും ആയിരുന്ന നീമൊളെറുടെ വരികളുടെ അവസാനം ഇങ്ങനെ പറയുന്നു, ” ഒടുവിൽ അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.. ” കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഉപയോഗിക്കുന്ന വരികളാണിത്. ബംഗാളിന്റെ യാഥാർത്ഥ്യം ഇന്ന് ഈ വരികളോട് ചേർന്ന് നിൽക്കുന്നു. എന്നാൽ ഈ വരികൾ എപ്പോഴും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാർ ആ യാഥാർത്ഥ്യത്തോട് ബംഗാളിൽ പുറം തിരിഞ്ഞു നിൽക്കുന്നു. ബംഗാൾ പിടിക്കാൻ ബിജെപി എല്ലാ തരത്തിലും ഒരുങ്ങിയിരിക്കുകയാണ്. 2021 പകുതിയോടെ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കായി കരുക്കൾ നീക്കുന്നത് സാക്ഷാൽ അമിത് ഷാ തന്നെ. ബംഗാളിനായി പ്രത്യേക ഐ ടി സെൽ കേന്ദ്ര മേൽനോട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. റിപ്പബ്ലിക് ടിവി അതിന്റെ പ്രത്യേക ഡിവിഷൻ തന്നെ ബംഗാളിൽ ആരംഭിച്ചുകഴിഞ്ഞു. ആളൊരുങ്ങി അരങ്ങൊരുങ്ങി. മമതാ ബാനർജിയും അമിത് ഷായും ബംഗാളിൽ നേരിട്ട് ഏറ്റുമുട്ടാൻ പോവുകയാണ്. പത്തു വർഷം കൊണ്ടാണ് ബംഗാളിൽ ബിജെപി…
Read More » -