Tech
-
മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നു
മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ മോഡല്‍ ഡീലര്‍ സ്റ്റോക്ക്യാര്‍ഡുകളില്‍ എത്താന്‍ തുടങ്ങി എന്ന് കാര്‍ വെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വണ്‍-ടച്ച് റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നമാണ് മാരുതി സുസുക്കി XL6. പുറത്തുവന്ന സ്‌പൈ ചിത്രങ്ങളനുസരിച്ച്, XL6 പുതിയ ഡ്യുവല്‍-ടോണ്‍ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു. അത് നിലവിലെ മോഡലിലുള്ളതിനേക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. XL6 ല്‍ നിലവില്‍ 15 ഇഞ്ച് കറുപ്പ് നിറമുള്ള അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ഫീച്ചറുകള്‍, പുത്തന്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയും XL6 ല്‍ ഉള്‍പ്പെടുത്തും. അപ്ഡേറ്റിന് ശേഷം, മാരുതി സുസുക്കി XL6 മഹീന്ദ്ര മറാസോ, പുതുതായി പുറത്തിറക്കിയ കിയ കാരന്‍സ് എന്നിവയ്ക്കെതിരെ പുതിയ മോഡല്‍…
Read More » -
8000 രൂപയ്ക്ക് 6 ജിബി റാം ഫോണ്‍
6 ജിബി റാം ഫോൺ ഇതാ 8000 രൂപയ്ക്ക് താഴെ പുറത്തിറക്കി. ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ പുതിയ ടെക്ക്നോ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Tecno Spark 8C എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ എക്‌സ്‌ക്ല്യൂസീവ് സെയിൽ വില തന്നെയാണ് തരംഗമായിരിക്കുന്നത്. ഫോണിന്റെ ലോഞ്ച് സെയിൽ പ്രമാണിച്ചു ഇതിന്റെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 7799 രൂപയാണ്. Note :എന്നാൽ വിലയിൽ പിന്നീട് മാറ്റം വരുവാനും സാധ്യതയുണ്ട് .ഈ ഫോണുകളുടെ മറ്റു പ്രധാന സ്വുശേഷതകൾ നോക്കാം . ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 720 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട്.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ unnamed octa-core പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് . ആന്തരിക സവിശേഷതകൾ…
Read More » -
യുക്രെയ്ന്‍ അധിനിവേശം: റഷ്യയില്‍ സാംസങ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി
മോസ്‌കോ: ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്‍പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.
Read More » -
കാത്തിരിപ്പിനു വിരാമം; മോട്ടറോള മോട്ടോ ജി22 വിപണിയില്‍
മുംബൈ: കാത്തിരിപ്പിനു വിരാമംകുറിച്ച് മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി 22 വിപണിയിലെത്തി. പുതിയ മോട്ടറോള സ്മാര്‍ട് ഫോണ്‍ യൂറോപ്യന്‍ വിപണിയിലാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്‌സെറ്റാണ് മോട്ടറോള മോട്ടോ ജി 22. എന്നാല്‍ ഒരു കൂട്ടം മികച്ച ഫീച്ചറുകളും പുതിയ ഡിസൈനും ഉള്‍പ്പെടുത്തിയുള്ളതാണ് മോട്ടോ ജി22. മോട്ടോ ജി22 യുടെ സിംഗിള്‍ 4 ജിബി വേരിയന്റിനും 64 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 169.99 യുറോയാണ് (14,000 രൂപ) വില. കോസ്മിക് ബ്ലാക്ക്, പേള്‍ വൈറ്റ്, ഐസ്ബര്‍ഗ് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുന്നത്. 1600×720 പിക്‌സല്‍ റെസലൂഷനും 90Hz റിഫ്രെഷ് റേറ്റുമുള്ള 6.5 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടറോള മോട്ടോ ജി22 അവതരിപ്പിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്…
Read More » -
ഓണ്‍ലൈന്‍ പണമിടപാടുകള്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് നടത്തരുതെന്ന് പോലീസ്
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പോലീസ്. ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നു കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ട് – പോസ്റ്റില്‍ പറഞ്ഞു
Read More » -
റിയൽമിയുടെ പുത്തൻ മോഡൽ വിപണിയിൽ..
റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ നാര്‍സൊ 50 വിപണിയിലിറക്കി. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, ഡൈനാമിക് റാം വിപുലീകരണ സാങ്കേതികവിദ്യ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നാര്‍സൊ 50. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ വര്‍ണങ്ങളില്‍ ഈ 4ജി ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബിക്ക് വില 15,499 രൂപയും. 180 ഹെഡ്സ് ടച്ച് സാംപ്ലിംഗ്, അള്‍ട്രാസ്മൂത്ത് 120 ഹെഡ്സ് റിഫ്രഷ് റേറ്റ്, 6.6 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയവ ഫോണിന്റെ സവിശേഷതകളാണ്
Read More » -
നിങ്ങളുടെ പാസ്സ്വേര്‍ഡിന്റെ പൂട്ട് ശക്തമാേണാ ? ആ കൂട്ടുകള്‍ എത്രത്തോളം സുരക്ഷിതമാണ്? എങ്ങനെ അവ പരിശോധിക്കാം?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞപക്ഷം ഒരു ഇ-മെയില്‍ അക്കൗണ്ടും വാട്‌സ്ആപ്പോ ഫെയ്‌സ്ബുക്കോ പോലുള്ള ഏതെങ്കില്‍ സാമൂഹിക മാധ്യങ്ങളില്‍ അക്കൗണ്ടോ ഉണ്ടാകും. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ചില ചാറ്റിങ് ആപ്പുകള്‍ ഒഴികെയുള്ള സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യവും ശക്തവുമായ പാസ്‌വേര്‍ഡുകള്‍ അനിവാര്യമാണ്. നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ എത്രത്തോളം ശക്തമാണ്? നിങ്ങളുടെ ഇ-മെലുകളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെയും പാസ്വേര്‍ഡുകള്‍ ഒരു ഹാക്കര്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നതാണോ? കുറഞ്ഞ പക്ഷം സങ്കീര്‍ണമായതാണോ? എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത അല്‍പ്പം സങ്കീര്‍ണമായ ഒരു പാസ്വേര്‍ഡ് നിങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും അനിവാര്യമാണ്. ഒരു ഹാക്കര്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡ് കണ്ടെത്താന്‍ പറ്റിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാദങ്ങള്‍ വളരെയേറെയാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ ഇമെയില്‍ അക്കൗണ്ടില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്താല്‍ സംഭവിക്കാവുന്ന പ്രത്യാഘാദങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികമാണ്. അപ്പോള്‍ ചോദ്യം ഇതാണ്. എങ്ങനെ പാസ്സ്വേര്‍ഡുകള്‍ സുരക്ഷിതമാണോ…
Read More » -
യുക്രയിനിൽ ഇന്റർനെറ്റ് സൗകര്യം സ്റ്റാർലിങ്ക് അവതരിപ്പിക്കാൻ എലോൺ മസ്‌ക്
ഭൂമിയുടെ ഏതറ്റത്തും സാറ്റലൈറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് സംവിധാനം ലഭിക്കുന്ന സൗകര്യമാണ് സ്റ്റാർലിങ്ക്. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രൈനിൽ ഇന്റർനെറ്റ് പ്രതിസന്ധി ഉണ്ടാവില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്.യു ക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിപ്പ് നല്‍കി. മസ്‌കിനോട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ കടന്നാക്രമണത്തെത്തുടര്‍ന്ന് യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് തടസപ്പെട്ട പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
Read More » -
വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്; നാളെ മുതല്‍ ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’
കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999…
Read More »
