Tech

ജിയോഫോണ്‍ നെക്സ്റ്റ് ഇനി മുതല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ Join Whatsapp Group

ദില്ലി: റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ നെക്സ്റ്റ് കഴിഞ്ഞ നവംബര്‍ 4നാണ് വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യയില്‍ വില്‍പ്പനയില്‍ ഉള്ള ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണമാണ് ജിയോ ഫോണ്‍ നെക്സ്റ്റിന് ഉള്ളത്. റിലയന്‍സ് ജിയോയും ഗൂഗിള്‍ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പിലാണ് ജിയോ നെക്സ്റ്റ് വികസിപ്പിച്ച് എടുത്തത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടപിടിക്കുന്ന ഫീച്ചറുകള്‍ ഈ ഫോണിലുണ്ടെന്നാണ് ജിയോ അവകാശവാദം.

ജിയോ ഫോണ്‍ നെക്സ്റ്റ് ഇറങ്ങിയത് 6,499 എന്ന വിലയിലാണ്. നേരത്തെ ജിയോ സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രമാണ് ഈ ഫോണ്‍ വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ വാങ്ങുവാന്‍ സാധിക്കും. രാജ്യമെങ്ങുമുള്ള ജിയോ സെന്ററുകളിലും റിലയന്‍സ് സ്റ്റോറുകളിലും ജിയോ ഫോണ്‍ നെക്സ്റ്റ് ലഭ്യമാകും.

റിലയന്‍സ് ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജിയോ ഫോണ്‍ നെക്സ്റ്റിന്റെ മാതൃകയില്‍ ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു. ഇപ്പോള്‍ റിലയന്‍സുമായി ബിസിനസ് പങ്കാളിത്തമുള്ള ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഫോണ്‍ നെക്സ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു. അടുത്ത് നാല് മുതല്‍ എട്ട് പാദവാര്‍ഷികങ്ങള്‍ക്കുള്ളില്‍ ഈ മാതൃകയെ അന്തര്‍ദേശീയ തലത്തില്‍ അവതരിപ്പിക്കുന്നതിനാണ് ആലോചന. 2023 അവസാനത്തോടെ ജിയോ ഫോണ്‍ മാതൃകയില്‍ പുതിയ ഫോണ്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചേക്കും.

15000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകത്തക്ക വിധത്തിലാണ് ജിയോ-ഗൂഗിള്‍ പങ്കാളിത്തത്തില്‍ ജിയോ ഫോണ്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ നിന്നുള്ള ആദ്യ നിക്ഷേപമായിരുന്നു ഇത്. എന്നാല്‍ ഗൂഗിളിന്റെ പദ്ധതികളെ കുറിച്ച് റിലയന്‍സ് ജിയോ ഏതെങ്കിലും പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

  • ഫോണിന്റെ സ്പെസിഫിക്കേഷനുകള്‍

ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗുള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. 1.3GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്, 2 ജിബി റാമുമായി ചേര്‍ത്ത 32ജിബി സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. ബാറ്ററിയുടെ കാര്യത്തില്‍, സ്മാര്‍ട്ട്‌ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: