Tech

8000 രൂപയ്ക്ക് 6 ജിബി റാം ഫോണ്‍

6 ജിബി റാം ഫോൺ ഇതാ 8000 രൂപയ്ക്ക് താഴെ പുറത്തിറക്കി. ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ പുതിയ ടെക്ക്നോ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Tecno Spark 8C എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ എക്‌സ്‌ക്ല്യൂസീവ് സെയിൽ വില തന്നെയാണ് തരംഗമായിരിക്കുന്നത്. ഫോണിന്റെ ലോഞ്ച് സെയിൽ പ്രമാണിച്ചു ഇതിന്റെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 7799 രൂപയാണ്.

 

Note :എന്നാൽ വിലയിൽ പിന്നീട് മാറ്റം വരുവാനും സാധ്യതയുണ്ട് .ഈ ഫോണുകളുടെ മറ്റു പ്രധാന സ്വുശേഷതകൾ നോക്കാം .

Signature-ad

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ  720 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട്.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ unnamed octa-core പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 256 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ + എ ഐ ലെൻസുകൾ എന്നിവ ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും ടെക്ക്നോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE സപ്പോർട്ട് അടക്കം ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .

Back to top button
error: