- മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ മോഡല്‍ ഡീലര്‍ സ്റ്റോക്ക്യാര്‍ഡുകളില്‍ എത്താന്‍ തുടങ്ങി എന്ന് കാര്‍ വെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വണ്‍-ടച്ച് റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നമാണ് മാരുതി സുസുക്കി XL6.
പുറത്തുവന്ന സ്‌പൈ ചിത്രങ്ങളനുസരിച്ച്, XL6 പുതിയ ഡ്യുവല്‍-ടോണ്‍ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു. അത് നിലവിലെ മോഡലിലുള്ളതിനേക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. XL6 ല്‍ നിലവില്‍ 15 ഇഞ്ച് കറുപ്പ് നിറമുള്ള അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ഫീച്ചറുകള്‍, പുത്തന്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയും XL6 ല്‍ ഉള്‍പ്പെടുത്തും.
അപ്ഡേറ്റിന് ശേഷം, മാരുതി സുസുക്കി XL6 മഹീന്ദ്ര മറാസോ, പുതുതായി പുറത്തിറക്കിയ കിയ കാരന്‍സ് എന്നിവയ്ക്കെതിരെ പുതിയ മോഡല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്