Tech

    • ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളില്‍നിന്ന് മോചനം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഗെയിമിങ് കമ്പനികള്‍; പ്രധാന പരാതി ഗൂഗിളിനെതിരേ

      ദില്ലി: ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് മോചനം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഗെയിമിങ് കമ്പനികൾ. മേക് മൈ ട്രിപ്, സൊമാറ്റോ, ഒയോ പോലുള്ള ടെക് അധിഷ്ഠിത കമ്പനികളുടെ കൂടി പിന്തുണയോടെയാണ് പാർലമെന്റ് സമിതിയെ സമീപിച്ചിരിക്കുന്നത്. ഗൂഗിളിനെതിരായാണ് പ്രധാന പരാതി. ഇന്ത്യയിലെ സ്കിൽ – ഗെയിമിങ് പ്ലാറ്റ്ഫോമുകളോട് ഗൂഗിൾ വിവേചനം കാട്ടുന്നുവെന്നാണ് പരാതി. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യൻ കമ്പനികളെ തഴയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയുടെ അധ്യക്ഷതയിലുള്ളതാണ് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി. ആഗോള ടെക് ഭീമന്മാരുടെ വിപണിയിലെ ഏകാധിപത്യ പ്രവണതകളെ ഈ സമിതി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇടം അനുവദിക്കാതെ തഴയുന്നുവെന്നതാണ് പരാതി. ചൈനീസ് കമ്പനികളെയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കമ്പനികളെയും ഗൂഗിളിന്റെ സ്വന്തം പ്ലേ പാസിനെയും പ്രോമോട്ട് ചെയ്യുമ്പോൾ ഇന്ത്യാക്കാരോട് വിവേചനം കാട്ടുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആളുകൾ തങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് സന്ദേശം നൽകി തടയുകയാണെന്നും…

      Read More »
    • ആമസോണ്‍ പ്രൈം ഡേ ഓഫര്‍; ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്, അറിയാം ഓഫറുകള്‍…

      ആമസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു.  പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & ബ്യൂട്ടി, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, വീട്, അടുക്കള, ഫർണിച്ചറുകൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ മികച്ച വിലയില്‍ സ്വന്തമാക്കാം, പ്രൈം അംഗങ്ങൾക്ക് പുതിയ ലോഞ്ചുകളും മികച്ച ആനുകൂല്യങ്ങളും ആമസോൺ പ്രൈം ഡേ സെയിൽ ദിനങ്ങളില്‍ ലഭിക്കും. ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവരും വളരെ ശ്രദ്ധയോടെ നോക്കുന്ന ഡീലുകള്‍ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിലാണ്. ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങള്‍ മുതല്‍ മിഡ് റൈഞ്ച് ഉപകരണങ്ങള്‍ വരെ മികച്ച വിലക്കുറവോടെ ലഭിക്കുന്നുണ്ട്.തിരഞ്ഞെടുത്ത ജനപ്രിയ ഫോണുകളിലെ ചില ഡീലുകൾ ഇതാ.…

      Read More »
    • വിചാരണയ്ക്കിടെ തൊണ്ടി രേഖയിലെ ഫോട്ടോ കാണാതായി;45 മിനുട്ട് ആരെയും പുറത്ത് വിട്ടില്ല, കോടതിയില്‍ നാടകീയ രംഗങ്ങള്‍

      തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. തൊണ്ടി രേഖകളിൽ ഒന്നായ ഫോട്ടോ കാണാതായതോടെ കോടതി വിചാരണ നിർത്തി വച്ചു. തൊണ്ടി മുതൽ അന്വേഷിച്ച് കണ്ടെത്തുന്നതുവരെ കോടതിയിൽ നിന്നും ആരെയും പുറത്തേക്കും വിട്ടില്ല. കോവളത്ത് എത്തിയ വിദേശ വനിതയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കേസ്. മൃതദേഹം കോവലത്തിനടത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തി ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ 21 ചിത്രങ്ങളാണ് പകര്‍ത്തിയത്. കുറ്റപത്രത്തിനൊപ്പം പകര്‍ത്തിയ ഈ രേഖകള്‍ ഇന്നലെ പൊലീസ് ഫോട്ടോഗ്രാഫറുടെ വിചാരണ സമയത് കോടതി ഓരോന്നും രേഖകളായി അടയാളപ്പെടുത്തി ഫയലിലേക്ക് മാറ്റിയിരുന്നു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ശിവകുമാറിന്‍റെ വിസ്താരം ആയിരുന്നു. പ്രതിഭാഗത്തിന്‍റെ വിസ്താരത്തിനിടെ ഫോട്ടോകള്‍ പുറത്തെടുത്തപ്പോള്‍ ഒരു ഫോട്ടോ കുറവാണെന്ന് കണ്ടെത്തി. വിചാരണ നിര്‍ത്തി വെച്ച…

      Read More »
    • ഫേസ്ബുക്കിനോട് ഇന്ത്യന്‍ സ്ത്രീകള്‍ വിടപറയുന്നു, എന്തുകൊണ്ട് ?

      ദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്‌ബുക്കിന്‍റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോർട്ട് ചെയ്‌തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ വളർച്ച മന്ദ​ഗതിയിലാണ് എന്നാണ് എന്നും മെറ്റയുടെ തന്നെ റിപ്പോര്‍ട്ട് പറയുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈൽ ഡാറ്റ ചിലവിലുണ്ടായ വർധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മെറ്റ ഇന്ത്യയിലെ ഫേസ്ബുക്കിന്‍റെ ബിസിനസിനെക്കുറിച്ചുള്ള തന്റെ  കണ്ടെത്തലുകൾ ഈ ആഭ്യന്തര റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.2021 അവസാനം വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയ  നിരവധി പ്രശ്നങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ ഇതുവരെ സൂചിപ്പിക്കാത്ത ചില കാര്യങ്ങല്‍ ഇതിൽ ചൂണ്ടിക്കാണിക്കുന്നുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്ക വര്‍ദ്ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. “ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമായ ചിലരുടെ ശല്യപ്പെടുത്തലുകളും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും…

      Read More »
    • അറിഞ്ഞോ വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളുകളുടെ സമയത്ത് ഉപയോഗിക്കാവുന്ന കിടിലന്‍ ഫീച്ചര്‍ വരുന്നു !

      മുംബൈ: ഫേസ്ബുക്കിലെ പോലെ വാട്ട്സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം. അവതാറുകള്‍ ചാറ്റുകളിലൂടെ ഇനി സ്റ്റിക്കറുകളായും ഷെയര്‍ ചെയ്യാം. വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അവതാറിന്റെ സെറ്റിങ്സ് കിട്ടുമെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളുടെ സമയത്ത് അവതാര്‍ ഉപയോഗിച്ച് മുഖം മറയ്ക്കാനുമാകും. ഭാവിയിലെ അപ്ഡേറ്റുകളില്‍ ഒന്നില്‍ ഇത് ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. അവതാര്‍ സെക്ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് മെറ്റ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 – ലാണ് അവതാറുകൾ ആദ്യം കണ്ടെത്തിയത്. വാട്ട്‌സ്ആപ്പിലെ അവതാർ വിഭാഗത്തിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചാണ് വിവരങ്ങള്‍ ഫീച്ചര്‍ ട്രാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു കൂട്ടം അവതാറുകളെയും ഇതില്‍ കാണിക്കുന്നുണ്ട്. ലിംഗ -വര്‍ണ ഭേദമന്യേ ആകര്‍ഷകമായ അവതാറുകളാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്തുന്നതെന്ന് സ്ക്രീന്‍ഷോട്ട് സൂചിപ്പിക്കുന്നു. കൂടാതെ സ്ക്രീന്‍ഷോട്ടിലെ ചിത്രത്തിന് താഴെ, “നിങ്ങളുടെ അവതാർ സൃഷ്ടിക്കുക” എന്ന ഓപ്ഷനും ഉണ്ട്. സ്‌ക്രീൻഷോട്ടിൽ, “വാട്ട്‌സ്ആപ്പിൽ നിങ്ങളാകാനുള്ള ഒരു പുതിയ…

      Read More »
    • ഫോണ്‍പേ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍

      ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺ പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തന്നെ തുടരും.  2020 ഡിസംബെരിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺപേ വേറിട്ടത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഫോൺ മാറ്റുമെന്ന വാർത്തയോട് ഫോൺപേയോ ഫ്ലിപ്പ്കാർട്ടോ പ്രതികരിച്ചിട്ടില്ല. അതേസമയം, ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും . ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം…

      Read More »
    • ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമന്‍ ജിയോ; അപ്‌ലോഡില്‍ മുമ്പന്‍ വീ

      വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ്‌ വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി), ബിഎസ്എൻഎൽ തുടങ്ങിയ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇക്കഴിഞ്ഞ അഞ്ചുമാസമായി ജിയോയാണ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത്. പക്ഷേ കൂടുതൽ അപ് ലോഡുകൾ നടക്കുന്നത് വോഡഫോൺ ഐഡിയയുടെ നെറ്റ് വർക്കിലാണ്. വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റർനെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകൾ ട്രായ് പുറത്തുവിട്ടിരിക്കുന്നത്. ട്രായ് മൈ സ്പീഡ് കണക്കുകൾ പറയുന്നത് അനുസരിച്ച് 2022 ജൂണിൽ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗൺലോഡ് വേഗത 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയായിരുന്നു. 4ജി സേവനം ലഭ്യമാക്കിയാൽ ബിഎസ്എൻഎല്ലിനും മികച്ച…

      Read More »
    • ഇന്ത്യയ്ക്ക് പിന്നാലെ വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്കയും

      വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സി‌എ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള്‌‍ കത്തിൽ പറയുന്നുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർ‍ഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ…

      Read More »
    • സാധനങ്ങള്‍ മറന്നുവയ്ക്കാറുണ്ടോ ? പിന്നീട് അവ തപ്പിനടക്കാറുണ്ടോ ? നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍

      നഷ്ടപെടുന്ന വസ്തുക്കള്‍ തിരിച്ചു ലഭിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍. എയര്‍ ടാഗ് സംവിധാനം വഴി ഐഫോണ്‍ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കള്‍ കണ്ടെത്താം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയായ എയര്‍ ടാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് ഇതിനകം തന്നെ റിപോര്‍ട്ടുകള്‍ വന്നു തുടങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. റിപോര്‍ട്ടുകള്‍ പ്രകാരം ചാവികള്‍ പഴ് സുകള്‍ തുടങ്ങിയ വസ്തുക്കള്‍ കാണാതായാല്‍ എയര്‍ ടാഗ് സംവിധാനം വഴി ഐഫോണിലൂടെ കണ്ടെത്താനാകും . വളരെ ചെറിയ ഉപകരണമായ എയര്‍ റ്റാഗുകള്‍ കാണാതാകാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ ഘടിപ്പിച്ചാണ് സാങ്കേതിവിദ്യ ഉപയോഗിക്കാനാകുക. നിലവില്‍ സമാനമായ ബ്ലുടൂത് ട്രാക്കറുകള്‍ ടൈല്‍ എന്ന കമ്പനി നിര്‍മിക്കുന്നുണ്ട്. ഐഫോണില്‍ നിലവിലുള്ള ഫൈന്‍ഡ് മൈ ഫോണ്‍ ആപ്പുമായി ബന്ധപെടുത്തിയാകും എയര്‍ ടാഗ് സംവിധാനം പ്രവര്‍ത്തിക്കുക. കാണാതായ വസ്തുക്കള്‍ കണ്ടെത്താന്‍ ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതവും ഉപയോഗിക്കും. പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ തങ്ങളുടെ വെയ്‌റെബിള്‍…

      Read More »
    • മള്‍ട്ടിപ്പിള്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്; ‘അശ്വതി അച്ചു’ പരിപാടിക്ക് ശ്രമിച്ചാല്‍… പണികിട്ടും ഉള്ളതുകൂടി പോകും…

      ഫേസ്ബുക്ക് യൂസേഴ്‌സിന് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകള്‍ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടില്‍ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ യൂസേഴ്‌സിനെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് കമ്പനി ഈ പുതിയ സൌകര്യം അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ള ആളുകളുമായി ഇടപഴകാന്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാന്‍ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവര്‍, കൂടെ ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാന്‍ വേറെ വേറെ പ്രൊഫൈലുകള്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയും. ഓരോ ആവശ്യത്തിനും ഓരോ അക്കൗണ്ട് എന്ന നിലയിലും കാണാം. പക്ഷേ ഒരു അക്കൌണ്ടില്‍ നിന്ന് 5 പ്രൊഫൈല്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സെലക്റ്റ്ഡ്…

      Read More »
    Back to top button
    error: