Tech

    • ഡിജി ലോക്കറില്‍ ഇനി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും

      തിരുവനന്തപുരം: ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴില്‍ പരീക്ഷാഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൊബൈല്‍നമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതില്‍ ആധാറില്‍ നല്‍കിയിട്ടുള്ള പേരും ജനനത്തീയതിയും നല്‍കണം. ലിംഗം, മൊബൈല്‍ നമ്പര്‍, ആറക്ക പിന്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ആധാര്‍ നമ്പര്‍ എന്നിവയും നല്‍കണം. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലാണ് ഒ.ടി.പി. നല്‍കുക. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഡിജി ലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘get more now’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് എജ്യുക്കേഷന്‍ എന്ന സെക്ഷനില്‍നിന്ന് ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള തിരഞ്ഞെടുക്കണം. ഇതില്‍ ക്ലാസ് 10 സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. ഇതില്‍ രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  

      Read More »
    • എസ്.ബി.ഐ. സെര്‍വര്‍ തകരാറിലായി; യു.പി.ഐ. പണമിടപാടുകള്‍ മുടങ്ങി

      ഡല്‍ഹി: സ്‌റ്റേ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് യു.പി.ഐ. ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്ന് എസ്.ബി.ഐ. ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ എസ്.ബി.ഐ. സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

      Read More »
    • വാട്സാപ്പിന് റഷ്യയിൽ 2.4 കോടി രൂപ പിഴ

      മോസ്കോ: വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് റഷ്യ പിഴ ചുമത്തി. റഷ്യൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണിത്. വാട്സാപ് 1.8 കോടി റൂബിളും (ഏകദേശം 2.4 കോടി രൂപ), സ്നാപ്ചാറ്റ് 10 ലക്ഷം റൂബിളും (13.3 ലക്ഷം രൂപ) ഒടുക്കാൻ മോസ്കോയിലെ കോടതി നിർദേശിച്ചു. ഡേറ്റിങ് ആപ്പായ ടിൻഡറിന് 20 ലക്ഷം റൂബിൾ (26.6 ലക്ഷം രൂപ) പിഴയിട്ടു. വാട്സാപ്പിന് ഇതേ കാരണത്തിന് കഴിഞ്ഞ വർഷവും പിഴ ചുമത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം വാട്സാപ്പിന്റെ മാതൃകമ്പനി മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

      Read More »
    • വരുന്നു 200 മെഗാപിക്‌സല്‍ ക്യാമറയുള്ള ആദ്യ സ്മാര്‍ട്ട് ഫോണ്‍; ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കുമെന്നു സ്ഥിരീകരിച്ച് കമ്പനി

      ലോകത്തെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള കമ്പനി സ്ഥീരികരിച്ചു. മോട്ടോ എക്‌സ് 30 പ്രോ എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ മുഖ്യ ആകര്‍ഷണം ക്യാമറ തന്നെയാണ്. ഫോണിന്റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്ത് അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്ത് ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു. 50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. മോട്ടോ എക്‌സ് 30 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1…

      Read More »
    • പ്രതീക്ഷകൾക്ക് മേലെ പറന്ന് 5ജി ലേലം; മൂന്നാം ദിനവും തുടരും

      ദില്ലി: ഫൈവ് ജി സ്പെക്ട്രം ലേലം പ്രതീക്ഷകൾക്ക് മേലെ പറന്ന് മുന്നേറുകയാണ്. രണ്ട് ദിനം കൊണ്ട് അവസാനിക്കും എന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതീക്ഷയെങ്കിലും ലേലം വിളി മൂന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ഒമ്പതാം റൗണ്ട് വരെയാണ് ലേലം നടന്നത്. അതുകൊണ്ടു തന്നെ ലേലം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു. ഇന്നലെ നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു. 72 ഗിഗാ ഹെർട്സിലേറെ എയർവേവ്സാണ് ലേലത്തിൽ വെക്കുന്നത്. 5ജി ലേലത്തിന്‍റെ ആദ്യ ദിനം റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ലേലം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര…

      Read More »
    • ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ തിരിച്ചെത്തി

      ദില്ലി: 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ  ഒരു പ്രദേശത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ. പത്ത് വര്‍ഷത്തോളമായി ഗൂഗിള്‍ മാപ്പില്‍ അന്താരാഷ്ട്ര തലത്തില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ വന്നിട്ട്. ദക്ഷിണേഷ്യൻ വിപണിയിൽ കഴിഞ്ഞ ആറുവര്‍ഷമായി ഈ ഫീച്ചര്‍ ലഭിക്കുന്നു എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത് ലഭ്യമായിരുന്നില്ല. ഈ തടസ്സമാണ് ഇപ്പോള്‍ നീങ്ങിയത്. ജെനസിസ്, ടെക് മഹീന്ദ്ര എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.  ആദ്യഘട്ടത്തില്‍ 10 ഇന്ത്യൻ നഗരങ്ങളിൽ ലഭിക്കും. 2022 അവസാനത്തോടെ 50 ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ സേവനം ലഭ്യമാക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത് എന്നാണ് വിവരം. Google launches Street View for Google Maps in India, in collaboration with Genesys and Tech Mahindra. pic.twitter.com/8HyEgFjiow — Yatin Mota (@YatinMota) July 27, 2022 ഇതാദ്യമായാണ് സ്ട്രീറ്റ് വ്യൂവിനായി ഗൂഗിൾ…

      Read More »
    • മൊബൈൽ ഡാറ്റയുടെ വില നിലവാരത്തിൽ ഇന്ത്യ അഞ്ചാമത്

      മൊബൈൽ ഡാറ്റ പ്രൈസിങ്ങിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്. 233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈൽ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ വിലയായ 0.04 ഡോളർ (ഏകദേശം മൂന്ന് രൂപ) എന്ന നിരക്കിൽ ഇസ്രായേലാണ് പട്ടികയിൽ ഒന്നാമത്. മറുവശത്ത്, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ സെന്റ് ഹെലീനയാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായി വടക്കേ അമേരിക്ക പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മൊബൈൽ ഡാറ്റ പ്രൈസിങ് 2022 ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് Cable.co.uk ആണ്. ഇത് ഒരു വില താരതമ്യ സൈറ്റാണ്. ഈ ക്രമത്തിൽ ഇസ്രായേൽ, ഇറ്റലി, സാൻ മറിനോ, ഫിജി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മൊബൈൽ ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ പണമടയ്ക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ. മൊബൈൽ ഡാറ്റ വാങ്ങാൻ ഏറ്റവും ചെലവേറിയ അഞ്ച് രാജ്യങ്ങളാണ് സെന്റ് ഹെലീന,…

      Read More »
    • ഗൂഗിൾ മീറ്റ് വഴിയുള്ള പരിപാടികള്‍ക്ക് യൂട്യൂബിൽ ലൈവ് സ്ട്രീം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

      ഇനി മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. വീഡിയോ കോളുകൾക്കായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മീറ്റ്. കൊവിഡ് കാലത്താണ് കൂടുതൽ പേർ ഗൂഗിൾ മീറ്റിലേക്ക് തിരിഞ്ഞത്. ഇതോടെ ഗൂഗിൾമീറ്റ് ലൈവ് സ്ട്രീം ചെയ്യാൻ നേരിടേണ്ടി വന്നിരുന്ന നടപടി ക്രമങ്ങൾ ലഘൂകരിക്കപ്പെടും. പണം നൽകി ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്ന വർക്ക്‌പ്ലേസ് അക്കൗണ്ടുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. വ്യവസായ സ്ഥാപനങ്ങൾ, സ്‌കൂളുകൾ പോലുള്ളവരാണ് അധികവും ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വർക്ക്‌പ്ലേസിന്റെ വ്യക്തിഗത അക്കൗണ്ടുള്ളവർക്കും ചില രാജ്യങ്ങളിൽ ഗൂഗിൾ വൺ പ്രീമിയം പ്ലാൻ അംഗങ്ങൾക്കും ഈ സൗകര്യം ലഭ്യമാകും എന്നാണ് റിപ്പോർട്ട്. സ്റ്റാർട്ടർ, ബേസിക്, ലഗസി, എസൻഷ്യൽസ് പാക്കേജുകൾ ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ല. ഗൂഗിൾ മീറ്റിലെ കൂടിക്കാഴ്ചകൾ യൂട്യൂബ് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിന് ആദ്യം തന്നെ റിക്വസ്റ്റ് അയച്ച് യൂട്യൂബ് ചാനലിന് അംഗീകാരം നേടണം. അപ്രൂവൽ…

      Read More »
    • വാട്സാപ്പിൽ പുതിയ അപ്ഡേഷൻ, ‘കെപ്റ്റ് മെസേജ്’

      അടുത്തിടെയായി നിരവധി അപ്ഡേഷനുകൾ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആൻഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടൻ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചർ അപ്‌ഡേറ്റുകൾക്കായി പുതിയ ഒരു ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഓൾഡ് ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ കഴിയും. ഈ മെസെജുകൾ ചാറ്റ് വിവരങ്ങളിലെ പുതിയ ‘ കെപ്റ്റ് മെസേജ് ‘ വിഭാഗത്തിലാണ് കാണാനാകുക. ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചർ വഴി ചാറ്റുകൾ മിസാകാതെ സൂക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് ചാറ്റിലെ മറ്റ് അംഗങ്ങൾക്കായി മെസെജുകൾക്കായി സൂക്ഷിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചറിന് പരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയുമെന്ന് പറയപ്പെടുന്നു. ഈ ഫീച്ചർ ടോഗിൾ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ പ്രാപ്‌തമാക്കുന്നതിന് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യത ക്രമീകരണങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഐഒഎസ് 2.22.16.70…

      Read More »
    • എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് വലിയ തുക എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ ഒടിപി നല്‍കണം; പുതിയ നിബന്ധനകള്‍ ഇങ്ങനെ

      ദില്ലി: തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം എസ് ബി ഐ ഉപഭോക്താക്കൾ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ്‌വേർഡ് രേഖപ്പെടുത്തണം. എന്നാൽ ഈ നിബന്ധന 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുന്നവർക്കുള്ളതാണ്. എസ് ബി ഐ ബാങ്ക് എ ടി എമ്മുകളിൽ നിന്നുള്ള പണം തട്ടിപ്പുകൾ തടയാനായാണ് സുരക്ഷയുടെ പുതിയൊരു പടവ് നിർമ്മിച്ചിരിക്കുന്നത്. തട്ടിപ്പുകൾ പരമാവധി തടയാൻ ലക്ഷ്യമിട്ട് നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കാൻ എസ് ബി ഐ ശ്രമിക്കാറുണ്ട്. ട്വിറ്റർ വഴിയും ഫെയ്സ്ബുക്ക് വഴിയും നിരന്തരം പുതിയ മാറ്റങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബാങ്ക് പ്രത്യേക അറിയിപ്പുകളായി നൽകാറുണ്ട്. പുതിയ സംവിധാനം വഴി എ ടി എമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾ ഒ ടി പി നൽകേണ്ടി…

      Read More »
    Back to top button
    error: