Tech
-
പ്രപഞ്ചരഹസ്യങ്ങളിലേക്ക് കണ്ണുവയ്ക്കുന്ന സ്വര്‍ണക്കണ്ണാടി; അറിയാം ജെയിംസ് വെബിന്റെ ‘സുവര്‍ണ’ രഹസ്യങ്ങള്‍
പ്രപഞ്ചത്തിന്റെ ആദിമ നക്ഷത്രസമൂഹങ്ങളിലേക്കുവരെ മനുഷ്യന്റെ നോട്ടമെത്തിക്കുന്ന ജെയിംസ്വെബ് ടെലസ്‌കോപ്പ് ഇതനോടകം വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അവ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകത്തെയാകെ അദ്ഭുതപ്പെടുത്തി. ഇതുവരെ ബഹിരാകാശ ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ ഏറ്റവും ശക്തവും വലുതുമായ ടെലസ്‌കോപ്പ് എന്നാണ് ജെയിംസ്വെബിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന ചിത്രങ്ങള്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കുകയും ചെയ്യുന്നു. പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ചകളിലേക്ക് ഗവേഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും കൂട്ടിക്കൊണ്ടുപോകാന്‍ ഈ ദൂരദര്‍ശിനിക്ക് കഴിഞ്ഞു. ജെയിംസ്വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം, മായക്കാഴ്ചകളിലേക്ക് നോട്ടമെത്തിക്കുന്ന അതിന്റെ സ്വര്‍ണക്കണ്ണാടിയും ആളുകളുടെ ശ്രദ്ധയും കൗതുകവും പിടിച്ചുവാങ്ങി. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള സ്വര്‍ണക്കണ്ണ് എന്ന് ഈ കണ്ണാടിയെ വിശേഷിപ്പിക്കാം. ഇതു ശരിക്കും സ്വര്‍ണമാണോ? എന്തുകൊണ്ട് സ്വര്‍ണം എന്നിങ്ങനെ പല സംശയങ്ങളും നമുക്കുണ്ടാവാം. ശരിക്കും ജെയിംസ് വെബിന്റെ ഏറ്റവും പ്രധാനഘടകം ഈ സ്വര്‍ണക്കണ്ണാടിയാണ്. നിറം മാത്രമല്ല, ശരിക്കും ഈ കണ്ണാടി നിര്‍മിച്ചിരിക്കുന്നതും സ്വര്‍ണത്തില്‍തന്നെയാണ് എന്നതാണ് വസ്തുത. ഒരു ദൂരദര്‍ശിനിയിലെ കണ്ണാടിക്ക് കഴിയുന്നത്ര പ്രകാശം പ്രതിഫലിപ്പിക്കാന്‍ ഏതെങ്കിലും ലോഹം കൊണ്ടുള്ളൊരു…
Read More » -
ജിയോ തന്നെ മുന്നില്‍, വിഐക്ക് വീണ്ടും നഷ്ടം
ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ മാസമായപ്പോൾ 117.29 കോടിയായി ഉയർന്നു. 0.19 ശതമാനമാണ് രണ്ട് മാസങ്ങൾക്കിടയിൽ ഉണ്ടായ വളർച്ച. വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം മെയ് മാസത്തിൽ 114.55 കോടിയായിരുന്നത് ജൂണിൽ 114.73 കോടിയായി. റിലയൻസ് ജിയോക്ക് ജൂണവസാനം 41.3 കോടി സബ്സ്ക്രൈബർമാരായി. ജൂണിൽ 42.23 ലക്ഷം പേരെ കൂടെ ചേർത്തു. ഭാരതി എയർടെൽ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയായി. 7.93 ലക്ഷമാണ് വർധന. വൊഡഫോൺ ഐഡിയക്കും ഇക്കുറിയും സബ്സ്ക്രൈബർമാരെ നഷ്ടമായി. 18 ലക്ഷം പേർ വിഐയെ കൈവിട്ടതോടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25.66 കോടിയായി. ബിഎസ്എൻഎല്ലിന് 13.27 ലക്ഷവും എംടിഎൻഎല്ലിന് 3038 സബ്സ്ക്രൈബർമാരെയും നഷ്ടമായി. ഫിക്സഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും റിലയൻസാണ് മുന്നിൽ. 2.4 ലക്ഷം പുതിയ കണക്ഷനാണ്…
Read More » -
ആപ്പിള്‍ ട്രാക്കര്‍ ഘടിപ്പിച്ച് കാമുകിയെ നിരീക്ഷിച്ചു; ഒടുവില്‍ കുടുങ്ങിയത് കാമുകന്‍
കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്നതടക്കമുള്ള വിവരങ്ങൾ ഡെയ്‌ലിമെയിലാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം. സ്വാൻസിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. ഈ മാർച്ചിലാണ് പരാതിക്കാരിക്ക് ഇതു സംബന്ധിച്ച് സംശയമുണ്ടാകുന്നത്. പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ…
Read More » -
ഇവിടെ ജാതി പറയരുതെന്ന് ആപ്പിള്‍; കമ്പനിയുടെ തീരുമാനം വീണ്ടും ചര്‍ച്ചയാകുന്നു
നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നിലനിൽക്കുന്ന പരസ്യമായ രഹസ്യമാണ് ജാതിവിവേചനം. നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ വരെ ജാതിയേതെന്ന് ഗണിച്ചു പറയുന്നവർ ഇന്നും ചുരുക്കമല്ല. ഇപ്പോഴിതാ ഇന്ത്യയുടെ മാത്രമല്ല അമേരിക്കയുടെയും ജാതി വ്യവസ്ഥയിൽ നിന്ന് വഴി മാറി നടക്കുകയാണ് ആപ്പിൾ. ജീവനക്കാരുടെ പെരുമാറ്റ നയം പുതുക്കുന്നതിന്റെ ഭാഗമായാണ് മികച്ച മാറ്റവുമായി ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ആപ്പിൾ രംഗത്തെത്തിയത്. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ വിവേചനങ്ങൾക്ക് ഒക്കെ ഇനി ആപ്പിൾ കമ്പനിയുടെ പരിസരത്തേക്ക് പോലും പ്രവേശനം ഇല്ല. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു തീരുമാനവുമായി ആപ്പിൾ രംഗത്ത് വന്നത്. എങ്കിലും ആപ്പിളിന്റെ തീരുമാനം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. 2020 ജൂണിലാണ് ജാതി സംബന്ധമായ പ്രശ്നം ഉയർന്നുവന്നത്. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരിൽ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയർ നൽകിയ പരാതിയിൽ നെറ്റ് വർക്കിങ് കമ്പനിയായ സിസ്‌കോ ഇപ്പോൾ കുടുങ്ങി കിടക്കുകയാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ…
Read More » -
പാര്‍സലുകള്‍ പറന്നെത്തും; ഫ്‌ലിപ്കാര്‍ട്ട് ഡ്രോണ്‍ ഡെലിവറിക്കൊപ്പം കൈ കോര്‍ക്കുന്നു
ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ സർവീസ് ആണ് ഓരോ ദിവസവും നടക്കുക. ആകാശത്ത് 16 കിലോമീറ്റർ റേഡിയസ് ദൂരത്ത് ഉൽപ്പനങ്ങൾ എത്തിക്കാൻ ഡ്രോണുകൾക്ക് കഴിയും. 2022 സെപ്റ്റംബർ 8 മുതൽ ഇതിന്റെ പരീക്ഷണഘട്ടം തുടങ്ങും.
Read More » -
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…. വാട്ട്‌സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം
ലണ്ടന്‍: വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി മെറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഡ്രാക്കറിസ് എന്ന പേരിലുള്ള മാല്‍വെയര്‍ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. ഒരു ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് കോൾ ലോഗുകൾ, കോൺടാക്റ്റ് വിവരങ്ങൾ, ഫയലുകൾ, എസ്എംഎസ് ടെക്‌സ്‌റ്റുകൾ, ജിയോലൊക്കേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ ചോര്‍ത്താനും. ഫോണിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും. മൈക്രോഫോൺ പ്രവർത്തനക്ഷമമാക്കാനും ഈ മാല്‍വെയറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. യുകെ, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്ന ബിറ്റർ എപിടി ഹാക്കിംഗ് ഗ്രൂപ്പാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരിസിലെ പ്രശസ്തമായ ‘ഡ്രാക്കറിസ്’ എന്ന വാക്കിന്‍റെ പേരില്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതെന്നാണ് മെറ്റ റിപ്പോര്‍ട്ട് പറയുന്നത്. യുട്യൂബ്, സിഗ്നൽ, ടെലിഗ്രാം,…
Read More » -
വ്യൂ വണ്‍സ് മെസേജ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന പരിപാടി ഇനി നടക്കില്ല; സ്വകാര്യത കൂട്ടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി വാട്‌സാപ്പ്
വാഷിങ്ടണ്‍: വാട്‌സാപ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പരിപാടിക്ക് തടയിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് മെറ്റ കമ്പനി. മെസേജ് ഒറ്റത്തവണമാത്രം കാണാന്‍ കഴിയുന്ന വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ വാട്‌സാപ്പ് പുറത്തിറക്കിയിട്ട് ഒരുപാട് നാളായി. സ്വകാര്യതയ്ക്കുവേണ്ടിയാണ് കമ്പനി ഇത്തരമൊരു ഓപ്ഷനുമായി അപ്‌ഡേഷന്‍ നടത്തിയത്. എന്നാല്‍ ഈ ഫീച്ചറിന്റെ ലഷ്യം അട്ടിമറിച്ചുകൊണ്ട് ചിലര്‍ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് മെസേജ് സൂക്ഷിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഴുതടയ്ക്കാനുള്ള നീക്കം വാട്‌സപ്പ് ആരംഭിച്ചത്. ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ റിസീവറിന് ഒരു തവണ മെസേജ് കാണാന്‍ മാത്രമേ കഴിയൂ. വ്യൂ വണ്‍സ് മെസെജുകളിലെ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം. ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യൂ വണ്‍സ് സെറ്റ്…
Read More » -
സന്ദേശം ലഭിച്ചയാള്‍ പുതിയ അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ടെങ്കിലേ വാട്‌സപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ രണ്ടു ദിവസം ലഭിക്കൂ; പുതിയ അപ്‌ഡേഷന്‍ വിശേഷങ്ങള്‍…
വാട്സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം രണ്ടുദിവസാമായി നീട്ടി പുതിയ വാട്‌സപ്പ് അപ്‌ഡേഷന്‍ നിലവില്‍ വന്നു. ഇതുവരെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരം മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഈ സമയ പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. പുതിയ അപ്ഡേറ്റ് പ്രകാരം വാട്സാപ്പ് ഉപഭോക്താവിന് താന്‍ അയച്ച സന്ദേശം പിന്‍വലിക്കാനും നീക്കം ചെയ്യാനും രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭിക്കും. അതേസമയം, പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അപ്ഡേറ്റ് ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, നിങ്ങള്‍ അയച്ച സന്ദേശം ലഭിച്ചയാള്‍ തന്റെ വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സന്ദേശം നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ നേരം സമയം നിങ്ങള്‍ക്ക് ലഭിക്കൂ. അല്ലാത്തപക്ഷം നിലവിലുള്ള ഒരു മണിക്കൂര്‍…
Read More » -
ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ തോറ്റോടുന്നു; ട്രാക്ക് മാറ്റാന്‍ ഉത്തരവിട്ട് അധികൃതര്‍
ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പരിശോധിക്കാന്‍ ഗതാഗത വകുപ്പ് രൂപീകരിച്ച സമിതിയാണ് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഓഗസ്റ്റ് എട്ട് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് അവസാന സര്‍ക്കിളിന്റെ വീതി ചെറുതായത് അടക്കം പരാജയ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെ മറ്റ് രണ്ട് സര്‍ക്കിളുകളേക്കാള്‍, ആളുകള്‍ക്ക് അവരുടെ കാലുകള്‍ നിലത്ത് വയ്‌ക്കേണ്ടിവരുന്നതായും ഇത് പലരെയും പരാജയത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ആളുകള്‍ അവരുടെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് അടുത്ത ആഴ്ചയില്‍ ഒരു പുതിയ തീയതി ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍…
Read More » -
നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തോ? എങ്കില്‍ ഓണ്‍ലൈനായി സ്റ്റാറ്റ്സ് പരിശോധിക്കാം
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആയിരുന്നു. സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനി അപേക്ഷിക്കുന്നവർക്ക് പിഴയൊടു കൂടി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതേസമയം ഐടിആർ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകരുടെ അവസാന തീയതി ഒക്ടോബർ 31 ആണ്. 021-22 സാമ്പത്തിക വർഷത്തിൽ അടച്ച അധിക നികുതി തുക ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ നികുതിദായകർക്ക് അവരുടെ ആദായ നികുതി റീഫണ്ട് അപേക്ഷയുടെ ഇപ്പോഴത്തെ നില ഓൺലൈനായി പരിശോധിക്കാം. തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരാളുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. 1] ആദായ…
Read More »