Tech

    • മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍

      ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍. ലോകകപ്പ് ഫുട്ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തറിന് ഒന്നാം സ്ഥാനമുള്ളത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ്ങിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. നവംബറില്‍ 176.18 എംബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗൺലോഡ്‌ വേഗത, അപ്ലോഡിങ് വേഗത 25.13 ആയി ഉയര്‍ത്താനും കഴിഞ്ഞു. ലോകകപ്പ് വേദികളിലാണ് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നത്. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് 757.77എംബിപിഎസ് വരെ വേഗത്തില്‍ നടന്നതായി കണക്കുകള്‍ പറയുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോംപാക്ട്ക് സ്വഭാവമുള്ള ലോകകപ്പില് വ്യാപകമായി ലൈവ് യു യൂണിറ്റുകള്‍ ഉപയോഗിച്ചു. ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച വേഗതയിലും ക്വാളിറ്റിയിലും ദൃശ്യങ്ങള്‍ കൈമാറാനും സാധിച്ചു.

      Read More »
    • മനുഷ്യത്വം കാണിക്കാത്ത മുതലാളി, വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾപോലും തന്നില്ല; മസ്കിനെതിരെ ആരോപണവുമായി മുൻജീവനക്കാർ

      ഏറെ ചർച്ച ചെയ്യപ്പെട്ട പിരിച്ചുവിടലിനു ശേഷവും ട്വിറ്റർ മേധാവി എലോൺ മസ്ക് തങ്ങളോട് മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മുൻ ജീവനക്കാർ.  വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നതാണ്  മുൻ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാ​ഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്. മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് അവരവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. എലോൺ മസ്കിന്റെ കൈയ്യിൽ…

      Read More »
    • ലോകത്തിലെ ആദ്യ റോബോ അഭിഭാഷകൻ ട്രാഫിക് ടിക്കറ്റ് കേസിൽ പ്രതിഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരാവും

      അടുത്തമാസത്തോടെ ലോകത്തിലെ ആദ്യ റോബോ അഭിഭാഷകന്‍ കോടതിയില്‍ ഹാജര്‍ ആകും . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനക്ഷമമാക്കിയ ഈ നിയമ സഹായി ട്രാഫിക് ടിക്കറ്റ് കേസിലാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്നത്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അതിന്റെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്ന വര്‍ഷമാണ് 2023. അതിനു തുടക്കം കുറിക്കുന്നത് റോബോ അഭിഭാഷകന്റെ അരങ്ങേറ്റത്തോടെയാണ്. ഡുനോട്ട്പേ (DoNotPay) എന്ന കമ്പനിയാണ് ലോകത്തെ ആദ്യ റോബോ വക്കീലിനെ നിര്‍മ്മിച്ചത്. ഡുനോട്ട്പേയുടെ സ്മാര്‍ട് ഫോണ്‍ ആപ് വഴി ആയിരിക്കും റോബോട്ട് കോടതിയിലെ സംഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതും പ്രതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ഒരു മനുഷ്യ അഭിഭാഷകനെ പോലെ തന്നെ എന്താണ് കോടതിയില്‍ പറയേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തന്റെ കക്ഷിക്ക് നല്‍കാന്‍ ഈ റോബോട്ടിനാവും. ഇയര്‍ഫോണ്‍ വഴിയായിരിക്കും നിര്‍ദേശം നല്‍കുക എന്ന് മാത്രം. 2015-ല്‍ ജോഷ്വ ബ്രൗഡര്‍ സ്ഥാപിച്ചതാണ് ഡുനോട്ട്പേ. ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകന്റെ ‘വീടാണ്’ ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫീസ് പിഴയോ അടയ്ക്കുന്നതുമായി…

      Read More »
    • ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ

      ദില്ലി: ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ  കൂടുതലും ഇന്ത്യക്കാർ. വരുന്ന ആഴ്ചകളിൽ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചേക്കും.  ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.  എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട് ആമസോണിന്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷം തന്നെ…

      Read More »
    • ചാറ്റ് ട്രാന്‍സ്ഫര്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലളിതമാക്കാന്‍ വാട്ട്സ്ആപ്പ്

      ദില്ലി: സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്. ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്സ്ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് നിലവിലുണ്ട്. ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവിൽ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോൾഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണിൽ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാൻ…

      Read More »
    • ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുന്നു… എല്ലാരെയും ഞെട്ടിച്ച് മസ്കി​ന്റെ പ്രഖ്യാപനം

      ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്. ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്‍റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വകരുന്നത്. ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ്…

      Read More »
    • ഇത്ര സിംപിളോ ! ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ടോൾ ഫ്രീ നമ്പറുമായി യുഐഡിഎഐ

      ദില്ലി: ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ സേവനം സൗജന്യമായിരിക്കും. ഐവിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ‘1947’ എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കണം. ഉപഭോക്താക്കൾക്ക് ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ് അല്ലെങ്കിൽ എസ്എംഎസ് വഴി വിവരങ്ങൾ ലഭിക്കുന്നതിന് 1947 എന്ന യുഐഡിഎഐ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം എന്ന് യുഐഡിഎഐ ട്വീറ്റ് ചെയ്തു. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എങ്ങനെ പരാതി നല്‍കാം? സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക സ്റ്റെപ് 2: ‘File…

      Read More »
    • പിഎഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം?

      എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കഴിഞ്ഞ മാസം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ഉൾപ്പെടുത്താൻ തുടങ്ങി. 2021-22 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1% ശതമാനമാണ്. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. ഈ വർഷം ജൂണിലാണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പ്രതിഫലിക്കും. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി  ബാലൻസ് പരിശോധിക്കാം. എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം ഘട്ടം – 1 7738299899 എന്ന നമ്പറിലേക്ക് ‘EPFOHO UAN ENG’ എന്ന സന്ദേശം അയയ്‌ക്കുക. സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ്…

      Read More »
    • ചരിത്രം തിരുത്താതെ മൈക്രോസോഫ്റ്റ്; വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും നിർത്തുന്നു

      വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും ജനുവരി 10 ന് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്‌ക്കുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം. ഈ ഉപകരണങ്ങളിൽ ബ്രൗസർ തുടർന്നും പ്രവർത്തിക്കുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ ഫീച്ചറുകളോ നൽകില്ല. വെബ് അധിഷ്‌ഠിത ഉള്ളടക്കം അവരുടെ ആപ്പുകളിൽ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ടൂളായ WebView2 നുള്ള പിന്തുണയും ജനുവരി 10 ന് നിർത്തലാക്കും. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവ ഉപേക്ഷിക്കുന്ന പ്രധാന ബ്രൗസർ എഡ്ജ് മാത്രമല്ല ഗൂഗിൾ ക്രോമും ഫെബ്രുവരി 7 ന് ഈ ഒഎസുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിൻഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവർ 2021 ലെ കണക്കുകൾ പ്രകാരം ഏകദേശം 10 കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവേ പ്രകാരം 2.7 കോടി സിസ്റ്റങ്ങളിൽ വിൻഡോസ് എക്സ്പി, 7 അല്ലെങ്കിൽ 8 എന്നിവയാണ് പ്രവർത്തിക്കുന്നതെന്നും…

      Read More »
    • ഫ്ലിപ്കാർട്ടി​ന്റെ തികഞ്ഞ അനാസ്ഥ; 12,499 രൂപയുടെ ഫോണിന് പകരം ഉപയോക്താവിന് നൽകേണ്ടത് 42,000 രൂപ!

      ബെംഗലൂരു: 12,499 രൂപയുടെ മൊബൈല്‍ ഫോണിന് വേണ്ടി ഓഡര്‍ നല്‍കിയിട്ടും അത് ഡെലിവറി ചെയ്യാത്തതിന് ഫ്ലിപ്പ്കാര്‍ട്ട് ബെംഗലൂരുവിവെ യുവതിക്ക് 42,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ബംഗളൂരു അർബൻ ഡിസ്ട്രിക്ട് ഉപഭോക്തൃ തർക്ക പരിഹാര അതോററ്ററിയാണ് ഉത്തരവ് ഇട്ടത്. യുവതിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് ഫ്ലിപ്പ്കാര്‍ട്ട് 12 ശതമാനം വാർഷിക പലിശ സഹിതം അടക്കം 12,499 രൂപയും 20,000 രൂപ പിഴയും 10,000 രൂപ നിയമപരമായ ചെലവുകളും അടക്കം നൽകണമെന്നാണ് അതോറിറ്റിയുടെ വിധി. അതോററ്ററി ചെയർപേഴ്സൺ എം ശോഭ, അതോററ്ററി അംഗമായ രേണുകാദേവി ദേശപാണ്ഡെ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ബെംഗളൂരുവിലെ രാജാജിനഗർ സ്വദേശിനിയായ ദിവ്യശ്രീയാണ് ഫ്‌ളിപ്കാർട്ടിനെതിരെ പരാതി നൽകിയത്. 2022 ജനുവരി 15 ന് ദിവ്യശ്രീ ഒരു മൊബൈൽ ബുക്ക് ചെയ്തു. ഒരു ദിവസത്തിനുള്ളില്‍ ഫോണ്‍ എത്തുമെന്നാണ് ഇവര്‍ കരുതിയത്. ദിവ്യശ്രീ നേരത്തെ ഫോണിനായി പണം അടച്ചിരുന്നു. എന്നാൽ സൈറ്റില്‍ കാണിച്ച ദിവസം കഴിഞ്ഞും ബുക്ക് ചെയ്ത മൊബൈൽ ദിവ്യശ്രീക്ക് ലഭിച്ചില്ല.…

      Read More »
    Back to top button
    error: