ഏറെ ചർച്ച ചെയ്യപ്പെട്ട പിരിച്ചുവിടലിനു ശേഷവും ട്വിറ്റർ മേധാവി എലോൺ മസ്ക് തങ്ങളോട് മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മുൻ ജീവനക്കാർ. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നതാണ് മുൻ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്.
മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് അവരവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു.
എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് നേരത്തെ രംഗത്ത് വന്നിരുന്നു. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. കമ്പനിക്ക് സുരക്ഷാ ജോലികൾ ചെയ്യാൻ വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നൈറ്റ് ഫൗണ്ടേഷൻ കോൺഫറൻസിലെ അഭിമുഖത്തിൽ വെച്ച് ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മറുപടിയായാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. 44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.