Tech

    • ജർമ്മനിയിൽ പ്രായമായവരെ ശുശ്രൂഷിക്കാൻ ആരോ​ഗ്യ പ്രവർത്തകരെ കിട്ടുന്നില്ല, ആ പണിയെടുക്കാൻ റോബോട്ടുകളെ പരിശീലിപ്പിക്കുന്നു

      പ്രത്യക്ഷത്തിൽ ഒരു സാധാരണ റോബോട്ടിന് സമാനമാണെങ്കിലും ‘ഗാർമി’ അങ്ങനെയല്ല. വെളുത്ത നിറവും നീലക്കണ്ണുകളും കാലുകളിൽ കറങ്ങുന്ന ചക്രങ്ങളും ഒക്കെയുണ്ടെങ്കിലും ഒരു സാധാ റോബോട്ടിന് ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ ഹ്യൂമനോയിഡ് വിഭാഗത്തിൽപെടുന്ന ‘ഗാർമി’യ്ക്ക് ചെയ്യാൻ സാധിക്കും. കാരണം പ്രായമായവരുടെ ശുശ്രൂഷയ്ക്കും അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനുമായി റോബോട്ടിക്‌സ്, ഐടി, 3 ഡി സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ജെറിയാട്രോണിക്‌സ് എന്ന പുതിയ മേഖലയുടെ ഉൽപ്പന്നമാണ് ഗാർമി. ജോലിയിൽ നിന്ന് വിരമിച്ച ജർമ്മൻ ഡോക്ടറായ ഗ്വെന്റർ സ്റ്റൈൻബാച്ച് അടക്കം ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ഈ ആശയത്തിന് പിന്നിൽ. തന്റെ സ്വപ്നമായാണ് സ്റ്റൈൻബാച്ച് ഗാർമിയെ വിശേഷിപ്പിക്കുന്നത്. രോഗികളിൽ രോഗനിർണയം നടത്താൻ മാത്രമല്ല, അവർക്ക് പരിചരണവും ചികിത്സയും നൽകാനും ഗാർമിയെ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇദ്ദേഹം പറയുന്നത്. ജർമ്മനിയിൽ പ്രായമായവരെ പരിചരിക്കാൻ ആരോഗ്യപ്രവർത്തകരെ ലഭിക്കാതെ വന്നതോടെയാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കാൻ രാജ്യം ഒരുങ്ങുന്നത്. മ്യൂണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്‌സ് ആൻഡ് മെഷീൻ ഇന്റലിജൻസ്…

      Read More »
    • ആദ്യ എഐ വാര്‍ത്ത അവതാരകയെ അവതരിപ്പിച്ച് ഇന്ത്യാ ടുഡേ

      ദില്ലി: എഐയിലേക്ക് ചുവടുമാറ്റി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. നിർമ്മിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച നടന്ന ഇന്ത്യാ ടുഡേയുടെ കോൺക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള ‘സന’ എന്ന എ.ഐ. വാർത്താ അവതാരകയെയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബഹുഭാഷകൾ സംസാരിക്കുന്ന പ്രായമില്ലാത്ത അവതാരകയെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ദിവസേനയുള്ള വാർത്തകൾ അവതരിപ്പിക്കുന്നത് ഈ അവതാരികയായിരിക്കും. ഒന്നിലധികം ഭാഷകളിൽ ഈ അവതാരിക വാർത്തകൾ അവതരിപ്പിക്കും. പുതിയ പരിപാടിയിൽ ഓരോ ദിവസത്തെയും പ്രധാന വിഷയങ്ങൾ സന പരിചയപ്പെടുത്തും. കൂടാതെ പ്രേക്ഷകർക്ക് ചോദ്യം ചോദിക്കാനാകുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. യഥാർത്ഥ വാർത്തകരുടെ നേതൃത്വത്തിലായിരിക്കും സനയുടെ പ്രവർത്തനം. ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചയാകുന്ന സമയത്താണ് ഇന്ത്യയിൽ സന എന്ന പേരിൽ എഐ വാർത്താ അവതാരകയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിച്ച വീഡിയോയിൽ ഓരോ ഭാഷയ്ക്ക് അനുസൃതമായി സന സംസാരിക്കുന്നതും കാണാം. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്‌സൺ കല്ലി…

      Read More »
    • 6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

      ദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുന്നു. ഇതിന്‍റെ മുന്നോടിയായി രാജ്യത്തിന്‍റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കി. അടുത്ത തലമുറ ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ഗ്ഗരേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 2021 നവംബറിൽ സ്ഥാപിതമായ 6ജി (ആറാം തലമുറ മൊബൈൽ നെറ്റ്‌വർക്ക്)  ടെക്നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6ജി മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് ഈ സംഘത്തില്‍ ഉള്ളത്. ഇന്ത്യയിൽ 6ജി നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളും, അനുബന്ധ സൌകര്യങ്ങളും വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഈ സംഘം നല്‍കും. ഈ പുതിയ 6ജി മാര്‍ഗ്ഗരേഖയ്ക്കൊപ്പം തന്നെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡിനും പ്രധാനമന്ത്രി തുടക്കം…

      Read More »
    • പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ; മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും

      മുംബൈ: പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോ പ്ലസ് സ്കീമിന് കീഴിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാക്കും. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും. 70000 70000 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. സിം വീട്ടിലെത്താൻ. വാട്ട്‌സ്ആപ്പിൽ വരുന്ന മെസെജിന് റിപ്ലെ നല്കുക. സെക്യൂരിറ്റി ഡെപ്പോസിറ്റ് എഴുതിത്തള്ളുന്നതിനായി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ പോസ്റ്റ്‌പെയ്ഡ് സിമ്മിനായി ആളുകൾക്ക് സൗജന്യ ഹോം ഡെലിവറി ഓപ്ഷനും സെലക്ട് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരാൾക്ക് മൂന്ന് ഫാമിലി സിമ്മുകൾ കൂടി…

      Read More »
    • പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനം; ഒരു മിസ്ഡ്‌കോൾ മതി, വിവരങ്ങൾ ഉടനടി

      തൊഴിലാളികളെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. പിഎഫ് വരിക്കാർക്ക് ഓൺലൈൻ ആയും അല്ലാതെയും അവരവരുടെ അക്കൗണ്ട് വിവരങ്ങൾ അറിയുകയും, ആവശ്യമെങ്കിൽ ഓൺലൈനയിത്തന്നെ പണം പിൻവലിക്കുകയും ചെയ്യാം. നിലവിൽ പിഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 9966044425 എ്ന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ ഉപഭോക്താവിന്റെ പിഫ് അക്കൗണ്ട് ബാലൻസ് എളുപ്പത്തിൽ അറിയാൻ കഴിയും. യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വരിക്കാർക്കാണ് മിസ്ഡ് കോൾ സംവിധാനത്തിലൂടെ ബാലൻസ് വിവരങ്ങൾ അറിയാൻ കഴിയുക. മിസ്ഡ് കോൾ സൗകര്യം ലഭിക്കാനായി ചെയ്യേണ്ടത് ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോർട്ടലിൽ യുഎഎൻ നമ്പർ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസറ്റർ ചെയ്യേണ്ടതുണ്ട്. പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയിലേതെങ്കിലുമൊന്നിന്റൈ കെവൈസി ലഭ്യമാക്കണം നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്നും 9966044425…

      Read More »
    • മുഖം മിനുക്കി നോക്കിയ; 60 വര്‍ഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി

      ബാഴ്‌സലോണ: ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി ഭരിച്ചിരുന്ന കമ്പനിയാണ് നോക്കിയ. സ്മാര്‍ട് ഫോണുകള്‍ അരങ്ങു വാഴുന്നതിനു മുന്‍പെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ ലോഗോ മാറ്റിയിരിക്കുകയാണ് നോക്കിയ. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നോക്കിയ ലോഗോ മാറ്റുന്നത് നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറത്തിന് പകരമായി വ്യത്യസ്തമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഴ്സലോണയില്‍ നടക്കുന്ന വാര്‍ഷിക മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.ഇ.ഒ പെക്ക ലന്‍ഡ്മാര്‍ക്ക് പുതിയ ഡിസൈന്‍ അവതരിപ്പിച്ചു.”നേരത്തെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധമുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ബിസിനസ്സ് ടെക്നോളജി കമ്പനിയാണ്”- ലന്‍ഡ്മാര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. 2020 ലാണ് ഫിന്നിഷ് കമ്പനിയുടെ സിഇഒ ആയി ലന്‍ഡ്മാര്‍ക്ക് ചുമതലയേല്‍ക്കുന്നത്. മന്ദഗതിയിലായിരുന്ന കമ്പനിയുടെ പുരോഗതിക്കായി നിരവധി തന്ത്രങ്ങള്‍ ലന്‍ഡ്മാര്‍ക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സേവനദാതാക്കളുടെ ബിസിനസ് വളര്‍ത്താനാണ് നോക്കിയ…

      Read More »
    • ഗൂഗിളിന്‍റെ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയം; ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളൊന്നും അത്ര സേഫല്ലെന്ന് മോസില്ല

      ദില്ലി: ഡാറ്റാ പ്രൈവസി ലേബലുകൾ നോക്കി ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ സുരക്ഷിതമാണെന്ന് പറയുന്നവരോട് മോസില്ലയ്ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മറ്റൊന്നുമല്ല, ഈ ഡാറ്റാ പ്രൈവസി ലേബലുകൾ വൻ പരാജയമാണെന്നത് തന്നെ സംഭവം. ഗൂഗിളിന്‍റെ ഡാറ്റാ സേഫ്റ്റി ഫോമിൽ ആപ്പുകൾ പബ്ലിഷ് ചെയ്യുന്നവര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ലേബലുകൾ നല്‍കുന്നത്. അതിൽ കൃത്രിമത്വം വരുത്തിയാൽ ഈ ഡാറ്റ സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് മോസില്ല ചൂണ്ടിക്കാണിക്കുന്നത്. ഡാറ്റാ സ്വകാര്യത ഉറപ്പുനൽകുന്ന ആപ്പുകൾ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഈ സംവിധാനം പരാജയമാണെന്ന് മോസില്ല പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിലെ പ്രൈവസി പോളിസിയും ഏറ്റവും ജനപ്രിയമായ 20 ആപ്പുകളുടെ ലേബലുകളും ഏറ്റവും ജനപ്രിയമായ 20 സൗജന്യ ആപ്പുകളുടെ ലേബലുകളും മോസില്ല താരതമ്യം ചെയ്തു. ഗൂഗിളിന്റെ ഡാറ്റാ പ്രൈവസി ഫോമിൽ പഴുതുകൾ ഏറെയുണ്ടെന്നാണ് മോസില്ല പറയുന്നത്. ആപ്പുകൾക്ക് അതിൽ തെറ്റായ വിവരങ്ങൾ നൽകി ഡാറ്റാ പ്രൈവസി ലേബൽ സ്വന്തമാക്കാനാവും. സേവനദാതാക്കളുമായി ഡാറ്റ പങ്കുവെക്കുന്ന ആപ്പുകൾക്ക് ഗൂഗിൾ നേരത്തെ…

      Read More »
    • കുട്ടിക്കാനത്ത് സെന്റർ ഫോർ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ഒരുങ്ങുന്നു

      പീരുമേട്: മലയോര മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പീരുമേട് മാര്‍ ബസേലിയോസ് എൻജിനീയറിങ് കോളജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സും സംയുക്തമായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായിട്ടാണ് റോബോട്ടിക്സ് കോഴ്സുകൾ അഭ്യസിപ്പിക്കുന്നത്. യൂണിക് വേൾഡ് റോബോട്ടിക്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിദ്യാർത്ഥികൾക്ക് റോബോട്ടിക് പഠനം സാധ്യമാക്കുക എന്നതാണ് സ്റ്റുഡൻസ് ഹെൽപ്പിംഗ് സ്റ്റുഡൻസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വന്തമായ ഒരു റോബോട്ട് രൂപകൽപ്പന ചെയ്യത്തക്ക വിധം വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലാബ് ആരംഭിക്കുന്നത്. 30 ലക്ഷത്തിന് പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ലാബിൽ ത്രീഡി പ്രിന്റിംഗ്, വെർച്ചൽ റിയാലിറ്റി, ഓഗ്മെന്റട് റിയാലിറ്റി, ഗെയിം ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. സ്കൂളിലെ റോബോട്ടിക്ക് അനുബന്ധ വിഷയങ്ങളുടെ പഠനത്തിനോടൊപ്പം…

      Read More »
    • ദാസ… നമ്മുക്കൊരു യൂട്യൂബ് ചാനല്‍ തുടങ്ങി പണം വാരിയാലോ? എന്ത് നല്ല സ്വപ്നം അല്ലേ!!! യൂട്യൂബിലൂടെ പണമുണ്ടാക്കുന്നത് ഒരു എളുപ്പപണിയാണോ ? അറിയേണ്ടതെല്ലാം…

      തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ നിർദ്ദേശം വന്നത് കഴിഞ്ഞ ദിവസമാണ്. ഉദ്യോഗസ്ഥർ ഇതര സ്ത്രോതസ്സുകളിൽ നിന്ന് വരുമാനമുണ്ടാക്കുന്നതാണ് പ്രശ്നം. അപ്പോൾ ചോദ്യം യൂട്യൂബിൽ നിന്ന് പൈസ വരുന്നത് എങ്ങനെയാണ് ? യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല. യൂട്യൂബിൽ നിന്ന് നേരിട്ട് പണം കിട്ടുന്ന യൂട്യൂബ് പാർട്ണർ പദ്ധതിയുടെ ഭാഗമാകണമെങ്കിൽ ചാനലിന് കുറഞ്ഞത് ആയിരം സബ്സ്ക്രൈബർമാരെങ്കിലും വേണം. അതിനൊപ്പം പന്ത്രണ്ട് മാസത്തിനുള്ളിൽ നാലായിരം വാച്ച് അവറും വേണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെയ്ത വീഡിയോകൾ ആകെ നാലായിരം മണിക്കൂറെങ്കിലും ആളുകൾ കണ്ടിട്ടുണ്ടാവണം. പന്ത്രണ്ട് മിനുട്ടുള്ള ഒരു വീഡിയോ ആണെങ്കിൽ നാലായിരം വാച്ച് അവർ തികയാൻ കുറഞ്ഞ 20,000 പേരെങ്കിലും ആ വീഡിയോ 12 മാസത്തിനിടെ കണ്ടിരിക്കണം. നിങ്ങൾ ചെയ്യുന്നത് ചെറു വീഡിയോകൾ അഥവാ ഷോർട്സ് ആണെങ്കിൽ അതിന് 90 ദിവസത്തിനിടെ കുറഞ്ഞത് പത്ത് മില്യൺ കാഴ്ചകൾ വേണമെന്നാണ്…

      Read More »
    • അന്നും ഇന്നും എന്നും ബിഎസ്എൻഎൽ ഹീറോ ആണ്! അറിയാം ഒറ്റ റീച്ചാർജിൽ 1 വർഷം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

      എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും തങ്ങൾക്ക് അ‌തൊന്നും വിഷയമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ മതി എന്ന് പറയുന്ന കുറച്ചേറെ ഉപയോക്താക്കൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇഷ്ടത്തോടെ ബിഎസ്എൻഎല്ലിനെ കൊണ്ടുനടക്കുന്നവർ. അ‌വർക്ക് അ‌നുയോജ്യമായ ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകൾ പരിചയപ്പെടാം. ഒരു മാസത്തെ വാലിഡിറ്റിക്ക് മറ്റ് ടെലിക്കോം കമ്പനികൾ കൊള്ള നിരക്കുകൾ ഈടാക്കിക്കൊണ്ടിരിക്കുകയും, ഇനിയും നിരക്ക് ഉയർത്താൻ പോകുകയും ചെയ്യുന്ന ഈ സമയത്ത് സാധാരണക്കാർക്ക് എന്നും തണലാകുന്നവയാണ് ഒരു വർഷ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാൻ ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിലാണ്. 1,999 രൂപ, 2,999 എന്നീ നിരക്കുകളിൽ ആണ് ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകൾ ലഭ്യമാകുക. ഇതിൽ അ‌നുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്താൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയെപ്പറ്റി ആശങ്കപ്പെടുകയേ വേണ്ട. കൂടാതെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ സാധാരണ ഗതിയിൽ നടക്കുകയും ചെയ്യും. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ്…

      Read More »
    Back to top button
    error: