SportsTRENDING

സഞ്ജു ഇല്ല; രാജസ്ഥാനെ ബാറ്റിംഗിന് അയച്ച് കേരളം

രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാൻ ആദ്യം ബാറ്റു ചെയ്യുന്നു. ടോസ് നേടിയ കേരള ക്യാപ്റ്റൻ രോഹൻ എസ്.കുന്നുമ്മൽ രാജസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സാഹചര്യത്തിലാണ് രോഹനെ താൽക്കാലിക ക്യാപ്റ്റനായി നിയോഗിച്ചത്.

 

Signature-ad

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്.17ന് ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. അതിന് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്.

 

അതേസമയം വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ കേരള നായകന്‍ രോഹണ്‍ കുന്നുമ്മല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് കീഴിലുളള രാജ്‌കോട്ടിലാണ് മത്സരം.നിലവിൽ 24 ഓവറിൽ 92/3 എന്ന നിലയിലാണ് രാജസ്ഥാൻ.

 

പ്രീക്വാര്‍ട്ടറില്‍ കേദര്‍ യാദവ് നയിച്ച മഹാരാഷ്ട്രയ്ക്കെതിരെ തകര്‍പ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ രോഹണ്‍ കുന്നുമ്മലിന്റേയും കൃഷ്ണപ്രസാദിന്റേയും സെഞ്ച്വറി മികവില്‍ 50 ഓവറില്‍ 383 റണ്‍സാണ് കേരളം നേടിയത്. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര 230 റണ്‍സിന് പുറത്താകുകയും ചെയ്തു. ഇതോടെ 153 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്.

 

മത്സരത്തിൽ 25 പന്തുകളില്‍ 29 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്ബാദ്യം.നേരത്തെ റെയില്‍വേസിനെതിരെ നടന്ന മത്സരത്തില്‍ താരം സെഞ്ച്വറി (128) നേടുകയും ചെയ്തിരുന്നു.പുതുച്ചേരിക്കെതിരെ 13 പന്തില്‍ 35,മുംബൈക്കെതിരെ 31 പന്തില്‍ 55 തുടങ്ങി വിജയ ഹസാരെ ട്രോഫിയില്‍ തകര്‍പ്പൻ പ്രകടനമായിരുന്നു സഞ്ജു ഇതുവരെ പുറത്തെടുത്തത്.

 

അതിനിടെ, വിജയ് ഹസാരെ ട്രോഫിയില്‍ അമ്ബരപ്പിക്കുന്ന ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു. പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ തകര്‍ത്ത മത്സരത്തിലെ സഞ്ജുവിന്റെ ക്യാച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

മഹാരാഷ്ട്ര നായകനും മുൻ ഇന്ത്യൻ ഓള്‍റൗണ്ടറുമായ കേദാര്‍ ജാദവിനെയായിരുന്നു സഞ്ജു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്.

Back to top button
error: