SportsTRENDING

ബി.സി.സി.ഐക്ക് 18,700 കോടിയോളം രൂപയുടെ ആസ്തി!

മുംബൈ: ലോക ക്രിക്കറ്റ് ബോര്‍ഡുകളില്‍ ആസ്തിയുടെ കണക്കെടുത്താല്‍ ഒന്നാമത് ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ).
ബി.സി.സി.ഐക്ക് 18,700 കോടിയോളം രൂപയുടെ (2.25 ബില്യണ്‍ ഡോളര്‍) ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന ഇന്ത്യൻ ബോര്‍ഡിനാണ് ഐ.സി.സി വരുമാനത്തിന്‍റെ വിലയൊരു പങ്കും ലഭിക്കുന്നത്. വരുമാനത്തില്‍ രണ്ടാമതുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങ് ആസ്തി ബി.സി.സി.ഐക്കുണ്ടെന്നതാണ് ഏറെ കൗതുകം. 658 കോടിയാണ് (79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐ.പി.എല്ലാണ് ബി.സി.സി.ഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്.

Signature-ad

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി 59 മില്യണ്‍ ഡോളറാണ്. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യണ്‍ ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്.

ആറാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ബോര്‍ഡിന്‍റെ ആസ്തി 47 മില്യണ്‍ യു.എസ് ഡോളറാണ്. ഇത് ബി.സി.സി.ഐയുടെ മൊത്തം ആസ്‌തിയുടെ 2 ശതമാനം മാത്രമാണ്.

Back to top button
error: