Sports
-
ലോകകപ്പ് ഹോക്കി; ഇന്ത്യയെ തോല്‍പ്പിച്ച് നെതര്‍ലൻഡ്‌സിന് കിരീടം
മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് നെതർലൻഡ്‌സ് കിരീടം ചൂടി. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ 7-2നാണ് തകർത്തത്. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളിനു പിന്നിലായിരുന്നു.കളിയുടെ ആദ്യം മുതലേ ഇന്ത്യയെ നിഷ്പ്രഭമാകുന്ന പ്രകടനമായിരുന്നു നെതർലൻഡ്‌സ് നടത്തിയിരുന്നത്. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച നെതർലൻഡ്സ് ആദ്യ മിനിറ്റുകളില്‍തന്നെ ഗോള്‍ നേടുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഒപ്പം നെതർലൻഡ്സ് ഗോളിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വില്ലനായി
Read More » -
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം
ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനെ തേടുന്നത്. വാനോളം പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പിന് എത്തിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. മൂന്ന് കളിയിലും തോറ്റു. ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റയൊന്നുപോലും തിരിച്ചടിക്കാ നായില്ല. അതേസമയം ടീമിന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ നിലപാട്. ”ഇന്ത്യന്‍ ടീമിനെ ഒറ്റയടിക്ക് മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. ഫുട്‌ബോളില്‍ പടിപടിയായേ മുന്നേറാന്‍ കഴിയൂ. ശക്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുഭവപാഠമാകും.” അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കേന്ദ്ര കായികമന്ത്രാലയത്തെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും സ്റ്റിമാക്ക് വിമര്‍ശിച്ചു. ക്രോയേഷ്യന്‍ കോച്ചിന്റെ ഈ നിലപാടില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതൃപ്തരാണെന്നാണ് വിവരം. മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയുടെ…
Read More » -
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്; ലിത്വാനിയ ക്യാപ്റ്റൻ കൊച്ചിയില്‍ എത്തി
കൊച്ചി: പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം വിദേശ താരം ഫെഡോർ സെർനിചിനെ കൊച്ചിയില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ക്യാപ്റ്റനും യൂറോപ്യൻ ലീഗിൽ കളിച്ച് പരിചയവുമുള്ള ഫെഡോർ സെർനിചാണ് കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നത്.അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിക് ഫെഡോർ ഉണ്ടാകും എന്നാണ് സൂചന. 32കാരനായ താരം ഫോർവേഡും അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാൻ കഴിവുള്ള താരവുമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്ബ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഇക്കാലയളവിൽ 33 ഗോളുകളും നേടിയിട്ടുണ്ട്.
Read More » -
ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റതോടെ, മറ്റൊരു വിദേശ താരമായ ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലോണ്‍ അവസാനിപ്പിച്ച് താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം. ഈ സീസണ്‍ തുടക്കം മുതല്‍ ഗോകുലം കേരളയില്‍ ആയിരുന്നു ജസ്റ്റിൻ കളിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പായതോടെയാണ് ഗോകുലത്തെ നിന്ന് ജസ്റ്റിനെ തിരികെ വിളിക്കുന്നത്. ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ താരം ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്..
Read More » -
സ്പോർട്സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങൾ
കൊച്ചി: ഇന്ത്യയുടെ സ്പോർട്സ് ഹബ്ബാകാൻ കേരളം. ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്നത്. കൊച്ചിയിലെ ചെങ്ങമനാടാണ് ക്രിക്കറ്റ് സ്റ്റേഡിയം.1500 കോടി രൂപയുടേതാണ് പദ്ധതി.നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്തായാണിത്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടൊപ്പം ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവ ഉണ്ടാകും. ഇതിനൊപ്പം 8 ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക.ഇതിന് മാത്രം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിർമ്മിക്കും.…
Read More » -
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ലെന്ന് റിപ്പോർട്ട്
ജനുവരി 31 ന് ഐഎസ് എല്‍ വീണ്ടും പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. അവരുടെ സ്ട്രൈക്കറായ ക്വാമെ പെപ്രക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണില്‍ ഇനി കളിക്കാൻ സാധ്യതയില്ലായെന്നും പറയുന്നു.ജനുവരി വിൻഡോ ട്രാൻസ്ഫർ അവസാനിച്ചതിനാൽ പകരം മറ്റൊരു വിദേശ താരത്തെ സൈൻ ചെയ്യാനും കേരള ബ്ലാസ്റ്റേഴ്സിന് ഇനി സാധിക്കില്ല. നിലവിൽ തങ്ങളുടെ തന്നെ വിദേശ താരമായ ജസ്റ്റിനെ തിരിച്ചു വിളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം 20കാരനായ ജസ്റ്റിൻ ഇപ്പോള്‍ ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സിലെത്തിയ പെപ്ര ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും 2 ഗോളുകൾ വീതം നേടിയ താരം നിരവധി അസിസ്റ്റുകളും നടത്തി.ദിമിത്രിയോസ്-പെപ്ര സഖ്യം അപാര ഫോമിൽ നിൽക്കെയാണ് ഐഎസ്‌എൽ ഇടവേളയ്ക്കായി പിരിഞ്ഞത്. ഇരുവരുടെയും മികവിൽ കരുത്തരായ മുംബൈയേയും മോഹൻ ബഗാനെയും…
Read More » -
പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ;800 കോടി ചെലവ്
തിരുവനന്തപുരം: 800 കോടി രൂപ ചെലവിട്ട് പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ.മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൈമാറിയത്. 8 സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നത് പ്രശസ്തമായ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി നിർമ്മിക്കുന്നുണ്ട്. 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളിൽ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി. കഴിഞ്ഞ ദിവസം ഖത്തറിലെ ഏഷ്യൻ കപ്പ് വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം…
Read More » -
സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാൾ x ഒഡീഷ എഫ്സി ഫൈനൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്സി ഈസ്‌റ്റ് ബംഗാളുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ മറുപടിയില്ലാത്ത ഏക ഗോളിന് ശക്തരായ മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ഒഡീഷ ഫൈനലിൽ കടന്നത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ ജംഷദ്പൂരിനെ തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്. 28-ാം തീയതിയാണ് ഫൈനൽ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദി.
Read More » -
ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസ് ഐസിസി ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’
ദുബായ്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്. കമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയത്. ഇന്ത്യയില്‍ വെച്ച് ഫൈനലില്‍ ഇന്ത്യയെ തകർത്താണ് കമ്മിൻസിന്റെ നേതൃത്വത്തില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തകർത്തായിരുന്നു ഓസീസിന്റെ കിരീടനേട്ടം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ടീമിന് നിർണായക സംഭാവനകള്‍ നല്‍കാനും താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 24 മത്സരങ്ങളില്‍ നിന്നായി 422 റണ്‍സും 59 വിക്കറ്റുമാണ് കമ്മിൻസിന്റെ സമ്ബാദ്യം.
Read More » -
ഐഎസ്‌എൽ ജനുവരി 31 ന് പുനരാരംഭിക്കും; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്
കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ജനുവരി 31 ന് പുനരാരംഭിക്കുന്നു.നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. 12 മത്സരങ്ങളിൽ നിന്ന് നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 നാണ്.ഒഡീഷ എഫ്സിയുമായി ഭുവനേശ്വറിലാണ് മത്സരം.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് മത്സരങ്ങൾ ഇങ്ങനെയാണ് : Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2 ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 മോഹൻ ബഗാൻ (കൊച്ചി), Mar 30 ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3 ഈസ്റ്റ് ബംഗാൾ (കൊച്ചി), Apr 6 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)
Read More »