SportsTRENDING

രഞ്ജി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം : 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികള്‍ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം.

ഗ്രൂപ്പ് ബിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.ബംഗാള്‍, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.

 

സഞ്ജു വിശ്വനാഥ് (സി) ,രോഹൻ എസ് കുന്നുമ്മല്‍ (വിസി) കൃഷ്ണ പ്രസാദ് ,ആനന്ദ് കൃഷ്ണൻ , രോഹൻ പ്രേം ,സച്ചിൻ ബേബി , വിഷ്ണു വിനോദ് ,അക്ഷയ് ചന്ദ്രന്‍ , ശ്രേയസ് ഗോപാല്‍ , ജലജ് സക്സേന , വൈശാഖ് ചന്ദ്രൻ , ബേസില്‍ തമ്ബി , വിശ്വേശ്വര്‍ എ സുരേഷ് , നിധീഷ് എം ഡി ,ബേസില്‍ എൻ പി
വിഷ്ണു രാജ് (WK) തുടങ്ങി പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമില്‍ ഇടം പിടിച്ചു.

Back to top button
error: